അപ്പോ കൃഷ്ണ ആ അത് നിങ്ങളീ വെറും തോന്നൽ ആണ് അവൻ ഏതാ മൊതല് എന്ന് നിങ്ങൾക്ക് ശെരിക്കും അറിയാതെ ആണ്…മിക്കവാറും നിങ്ങൾടേ പൈസ വെള്ളത്തിൽ ആവും… കൃഷ്ണാ വാർണിങ്ങ് കൊടുത്തു..
എടോ നമ്മക്ക് നോക്കാം എന്താവും എന്ന്. .. റാം പറഞ്ഞു പിന്നെ താൻ ഇനി കാർ വാങ്ങാൻ എതിര് നിൽക്കണ്ട അത് അവന് വെഷമം ആവും… റാം കൂട്ടി ചേർത്തു…
ഓ ഞാൻ ആയിട്ട് ഇനി എന്തിനാ വില്ലത്തി ആവുന്നെ നിങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞില്ലേ… കൃഷ്ണ കള്ള വിഷമം കാണിച്ചു..
അപ്പോ ഇന്ദ്രൻ താഴേക്ക് വന്നു….
പപ്പ പപ്പാ എന്താടാ പപ്പ കാർ നാളെ തന്നെ ബുക്ക് ചെയ്യാം കേട്ടല്ലോ… ആ പിന്നെ എന്താ പപ്പ പറഞ്ഞു…
അല്ലാ വേറെ ആർക്കെങ്കിലും എന്തെങ്കിലും എതിർപ്പ് ഉണ്ടോ…. ഞാൻ കളിയാക്കി
ഓ നമ്മൾ ഇല്ലെ നിങൾ എന്താണ് വച്ചാ ആയിക്കോ…. അതും പറഞ്ഞ് അമ്മ പോവാൻ നോക്കി ..
ആഹാ പെണങ്ങിയോ ഇതാണ് ഞാൻ ഒരു തമാശ പോലും പറയാത്തത്. ഞാൻ അമ്മയുടെ കൈയിൽ പിടിച്ച് ബെഡിലേക്ക് ഇട്ടു ..എനിട്ട് പറഞ്ഞു പപ്പ വണ്ടി വേണ്ട പപ്പ …
അതെന്താ ടാ ഇപ്പൊ അങ്ങനെ ആയോ അല്ലാ പപ്പ അമ്മക്ക് ഇഷ്ടം അല്ലാത്തത് എന്ത് തന്നെ ആയാലും അത് ഈ വീട്ടിൽ വേണ്ട.. ഞാൻ അതും പറഞ്ഞ് അമ്മയെ കെട്ടിപിടിചു…. . ഓ ഇനി ഞാൻ കാരണം ഇവിടെ ഒരു നല്ലകാര്യം നടന്നില്ല എന്ന് വേണ്ട…
സീരിയസ് ആണല്ലോ .. ഞാൻ ചോദിച്ചു… അതെടാ നിൻ്റെ സന്തോഷം അല്ലേ ഞങ്ങൾടെ ….അമ്മ അതും പറഞ്ഞ് എൻ്റെ തലമുടി തലോടി…
ആ അപ്പോ നമ്മൾ ഇത് കൈ അടിച്ചു പാസാക്കുന്നു അച്ഛൻ പറഞ്ഞു… ഞാൻ അമ്മക്ക് ഒരു ഉമ്മ കൊടുത്തു.. അപ്പോ ഈ സന്തോഷത്തിന് നമ്മക്ക് ഇന്ന് പുറത്തു പോവാം അച്ഛൻ പറഞ്ഞു.
ഷോപ്പിംഗ് ഫുഡ്. . അതെ ഇന്ന് നമ്മൾ പുറത്ത് പോവുന്നു … അമർ അതും പറഞ്ഞോണ്ട് വന്നു.. നീ എപ്പോ ലാൻഡ് ആയി അമ്മ ആശ്ചര്യത്തോടെ ചോദിച്ചു