കുന്നേൽ മത്തായി 1 [പോക്കർ ഹാജി]

Posted by

“…….എന്നിട്ടു തങ്കച്ചനെന്തു പറഞ്ഞു അച്ചോ………..”

“…..എന്തു പറയാനാ മോളി എന്നെ കണ്ടപ്പോഴേ അവനോടിക്കളഞ്ഞു.കുടിക്കുന്നതിനെ കുറിച്ച് ഇനി ഞാൻ വല്ല പ്രഭാഷണോം നടത്തി നേരാക്കിയാലോന്നു പേടിച്ചായിരിക്കും.സത്യത്തിലതു കണ്ടു ഞാൻ ചിരിച്ചു പോയി മോളീ.ഉരല് ചെന്ന് മദ്ദളത്തോടു കാര്യം പറഞ്ഞ പോലായി.വേറെ ഒരു വഴിയും കിട്ടാതിരുന്നപ്പോഴാ നിന്നെ പള്ളീൽ വെച്ച് കണ്ടത്.അപ്പൊ നിന്നോടൊന്നു സംസാരിക്കണമെന്ന് വെച്ചു ……..”.

“……അച്ചോ പോലീസിലോക്കെ പറഞ്ഞൊ…..”

“….ഇല്ലില്ല ആരോടും പറഞ്ഞിട്ടില്ല സൂസി എന്നോടാണ് ആദ്യമായിട്ട് പറയുന്നത്.മത്തായി വീട്ടിലെങ്ങനാ മോളീ ഇങ്ങനത്തെ സ്വഭാവമാണെങ്കി നീയുമൊന്നു സൂക്ഷിക്കണമെന്നാ എനിക്ക് പറയാനുള്ളു……….”

“……….അപ്പച്ചൻ വീട്ടിലൊരു കൊഴപ്പോമില്ലാത്ത ആളാ.ആളിച്ചിരി കർക്കശക്കാരനാണെന്നതേ ഉള്ളൂ.അതുപിന്നെ പ്രായത്തിന്റെ വാശിയാണ്.കുടിച്ച് കുടിച്ച് നടക്കുന്നത് കൊണ്ട് തങ്കച്ചനെ ഇപ്പോഴും വഴക്കു പറയും.അതോണ്ട് തങ്കച്ചൻ അപ്പച്ചന്റെ മുന്നിലങ്ങനെ വരില്ല.വന്നാപ്പിന്നെ നല്ല തെറി കേൾക്കും പുള്ളിക്ക് പേടിയാ.പിന്നല്ലാതെ അത്ര കൊഴപ്പൊന്നുമില്ല.പിന്നെ അമ്മച്ചി മരിച്ചു പോയീലെ അപ്പൊ അതിന്റെ കൊറച്ചേനക്കേടുണ്ട്.വീട്ടില് ചേർപ്പിക്കാൻ പശുവിനെ കൊണ്ട് വരുന്ന പെണ്ണുങ്ങളോട് എന്തെങ്കിലുമൊക്കെ മസാല കൂട്ടി പറയുന്നത് കേൾക്കാം.എനിക്ക് ചമ്മലായതു കൊണ്ട് ഞാനങ്ങോട്ടു പോകാറേയില്ല……….” “…ചില പെണ്ണുങ്ങള് അതും കേട്ടൊണ്ടങ്ങ്‌ നിന്നോളും ചേലൊരു പെട്ടന്നോടിപ്പോയ്ക്കളയും …..”

“……..മോളി നീ പറഞ്ഞത് ശരിയാ .ഭാര്യ മരിച്ചു പോയതിന്റെ ഏനക്കേടാണ് ഇതൊക്കെ .അതെല്ലാർക്കും ഉണ്ടാകുന്ന കാര്യമാണ് നമ്മുടെ ഇണയെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു തരം മാനസികാവസ്ഥയാണത് .പക്ഷെ ഇങ്ങനെ കുടുമ്പത്തിൽ പിറന്ന പെണ്ണുങ്ങളോടൊക്കെ ഈ രീതിയില് പെരുമാറുന്നത് ശരിയല്ല .അതും അവരുടെ സമ്മതം പോലുമില്ലാതെ സമ്മതമുണ്ടെങ്കി പോട്ടെ അവരെന്തെങ്കിലുമൊക്കെ ചെയ്തോട്ടെ .അവൾക്കോ അവനോ അത് ആവിശ്യത്തിന് കിട്ടാത്തത് കൊണ്ടായിരിക്കുമല്ലോ ഇങ്ങനൊക്കെ ചെയ്യുന്നത് .കർത്താവ് പറഞ്ഞ പോലെ ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക എന്നാണല്ലോ ……..”

“………..ഇനീപ്പോ ഞാനെന്തു ചെയ്യാനാണ് അച്ചോ ഞാനെവിടുന്നാ ഇനി അപ്പച്ചനൊരു പെണ്ണാലോചിക്കുന്നതു …………..”

“………..മോളീ അത് നമുക്കാലോചിക്കാം അതിനു മുമ്പ് നീയൊരു കാര്യം ചെയ്യൂ .പോയി മത്തായിയോട് പറ ഈ വരുന്ന പെസഹാക്കാലത്തെങ്കിലും അച്ഛന്റെയടുത്ത് പള്ളീൽ പോയി കുമ്പസാരിച്ചില്ലെങ്കിൽ നാളെ ദൈവത്തിരുമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടി വരും .എന്ന് പറഞ്ഞു നോക്ക് എന്നിട്ടു ഇങ്ങോട്ടു പറഞ്ഞു വിട് ………..”

Leave a Reply

Your email address will not be published. Required fields are marked *