ശ്യാമ അവൻ്റെ ശ്രദ്ധ പിടിച്ചു പറ്റാൻ എന്ന പോലെ ഇടക്ക് ഇടക്ക് ഓരോ ചക്കക്കുരു അവൻ്റെ നേർക്ക് എറിയാൻ തുടങ്ങി…ഒടുവിൽ ഒരെണ്ണം അവൻ്റെ കാൽമുട്ടിൽ വന്നു കൊണ്ടപ്പോൾ അവൻ മുഖം ഉയർത്തി “എന്തിൻ്റെ കേടാ” എന്ന് ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു…ശ്യാമ അൽപ്പം സങ്കടം അഭിനയിച്ച് “എൻ്റെ കുട്ടന് നൊന്തോടാ” എന്ന് കളിയാക്കി അഭിയോട് ചോദിച്ചു…അഭി “നൊന്തെങ്കിൽ?” എന്ന് തിരിച്ച് ചോദിച്ചപ്പോ ശ്യാമ “തിരുമ്മി തരണോ?” എന്ന് മറുപടി കൊടുത്തു…അഭി “അയ്യോ ഇനിയും സഹായിക്കല്ലേ” എന്ന് പറഞ്ഞത് കേട്ട് ശ്യാമ കൈ പൊത്തി ചിരി അടക്കാൻ ശ്രമിച്ചു…
അഭി ആദ്യത്തെ പടലയിൽ നിന്നും ചക്ക ചുളകളായി മുഴുവൻ മാറ്റിയ ശേഷം രണ്ടാമത്തെ എടുക്കാൻ തുടങ്ങിയത് കണ്ട ശ്യാമ “ആഹാ ഇത്രപെട്ടെന്ന് തീർത്തോ ഒരെണ്ണം” എന്ന് അഭിയോട് ചോദിച്ചത് കേട്ട അഭിയുടെ അമ്മ “കണ്ടോ ആർക്കാ എൻ്റെ മോന് പണിയെടുക്കാൻ വയ്യാ എന്ന് പറഞ്ഞത്…മിടുക്കനാ കേട്ടോ…പെട്ടെന്ന് ബാക്കി കൂടെ ചെയ്തിട്ട് വേഗം പോയി കിടന്നോ അമ്മേടെ മോൻ” എന്ന് അകത്തു നിന്നും വിളിച്ചു പറഞ്ഞത് കേട്ട് ശ്യാമ ഉറക്കെ പൊട്ടി ചിരിച്ചു പോയി…എന്നാൽ അഭിക്ക് അത് ഒരു അവാർഡ് കിട്ടിയതിനു തുല്യമായിരുന്നു…അഭിക്ക് മാത്രം അല്ലാ ഏതൊരു മകനും സ്വന്തം അമ്മമാരുടെ വായിൽ നിന്നും കേൾക്കുന്ന നല്ല വാക്കുകൾ അഭിമാനം തരുന്നതാണല്ലോ…അത് തമാശക്കാണെങ്കിൽ പോലും…
അതിൻ്റെ ഒരു ഉത്സാഹത്തിൽ അഭി കുറച്ചുകൂടി വേഗത്തിൽ അവൻ്റെ ജോലിയിൽ മുഴുകി…എന്നാൽ ശ്യാമയാവട്ടെ എങ്ങനെ അഭിയുടെ ശ്രദ്ധ പിടിച്ച് പറ്റാം എന്ന് ആലോചിച്ച് കൊണ്ടേ ഇരുന്നു ഓരോ ചുള അടർത്തി മാറ്റുന്നതിനിടയിലും…ചക്കക്കുരു എറിഞ്ഞാൽ ഇനി ചിലപ്പോ അഭി ദേഷ്യപ്പെട്ടേക്കാം എന്ന് കരുതി അവൾ അതിനു മുതിർന്നില്ല…ഒടുവിൽ ശ്യാമ അവളുടെ ശരീരം തന്നെ ഇനി രക്ഷ എന്ന് മനസ്സിൽ തീരുമാനിച്ചു…
ശ്യാമ പതിയെ അവളുടെ കാലുകൾ നിവർത്തി മുന്നിലേക്ക് നീട്ടി അഭിയുടെ കാലുകൾക്ക് ഇരുവശങ്ങളിലുമായി വെച്ചുകൊണ്ട് ജോലി തുടർന്നു…തൻ്റെ മുന്നിലേക്ക് തെളിഞ്ഞു വന്ന ആ കാലുകളിലേക്ക് സ്വാഭാവികമായും അഭിയുടെ ശ്രദ്ധ പോയി…മുമ്പൊരിക്കൽ പറഞ്ഞത് പോലെ രോമം ഒട്ടും ഇല്ലാത്ത, സ്വർണ കൊലുസ്സുകൾ അണിഞ്ഞ ശ്യാമയുടെ ആ കാലുകൾ അവൻ്റെ കണ്ണുകളെ ആകർഷിച്ചു എന്നുവേണം പറയാൻ…