അഭിയുടെ ആ പെരുമാറ്റത്തിന് കാരണം ദേഷ്യമാണോ, സങ്കടമാണോ, നാണക്കേടാണോ എന്നൊന്നും ശ്യാമക്കു മനസ്സിലായില്ല…ഒരുപക്ഷേ എല്ലാം അവൻ മറക്കാൻ ശ്രമിക്കുക ആയിരിക്കും എന്ന് അവൾ വിചാരിച്ചു…
അഭി ചക്ക എടുത്ത് അടക്കളയിലേക്ക് കയറാൻ തുടങ്ങിയപ്പോ “അകത്തോട്ടു കൊണ്ടുപോകണ്ടാ നീ അത് ഇവിടെ പുറത്ത് വെച്ചോ” എന്ന് പറഞ്ഞു…അഭി ചക്ക അമ്മ പറഞ്ഞ സ്ഥലത്ത് വെച്ചു…അതിനു ശേഷം അകത്തു നിന്നും വെട്ടുകത്തി എടുത്തുകൊണ്ട് വരാൻ പറഞ്ഞതനുസരിച്ച് അവൻ പോയി വെട്ടുകത്തിയുമായി വന്നു…അമ്മ അവൻ്റെ കൈയിൽ നിന്നും അത് വാങ്ങാനായി തുടങ്ങിയപ്പോൾ “ഇത്രയും ചെയ്തെങ്കിൽ പിന്നെ ഞാൻ തന്നെ മുറിച്ചോളാം” എന്ന് പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി ചക്കയുടെ നടു ഭാഗം നോക്കി ആഞ്ഞ് വെട്ടി അത് രണ്ടായി പിളർത്തി…
ഈ സമയം എല്ലാം ശ്യാമ അവനെ നോക്കുന്നുണ്ടായിരുന്നെങ്കിലും അവൻ അത് ശ്രദ്ധിക്കാത്ത പോലെ നിന്നു…
ചക്ക അടർത്തുമ്പോൾ കൈയിൽ അരക്ക് പറ്റാതെയിരിക്കാൻ കൈയിൽ എണ്ണ തേക്കുവനായി എണ്ണ കുപ്പി എടുത്തുകൊണ്ട് വരാൻ അവൻ്റെ അമ്മ അകത്തേക്ക് പോയ തക്കം നോക്കി ശ്യാമ അവൻ്റെ കൈയിൽ പിടിച്ചുകൊണ്ട് “നിനക്ക് എന്താ എന്നെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാത്തത്” എന്ന് അവനോട് ചോദിച്ചു…അഭി “ഒന്നുമില്ല” എന്ന് മറുപടി കൊടുത്തു…
“ഒന്നുമില്ലാഞ്ഞിട്ടാണോ ഇങ്ങനെ…എന്നോട് പിണങ്ങരുതെന്ന് പറഞ്ഞിട്ട് ഇപ്പൊ നീയാണല്ലോ പിണങ്ങി നിൽക്കുന്നത്” എന്നും ശ്യാമ തിരിച്ച് വീണ്ടും അവനോട് ചോദിച്ചു… അപ്പോൾ “എനിക്ക് പിണക്കം ഒന്നും ഇല്ല ചേച്ചിക്ക് തോന്നുന്നതാണെന്ന്” അഭി പറഞ്ഞു…
“ആണോ… ആണോ…” എന്ന് ചോദിച്ചുകൊണ്ട് ശ്യാമ അഭിയുടെ വയറ്റിൽ കൈകൊണ്ട് ഇക്കിളിയാക്കിയപ്പോൾ അത്രയും നേരം ബലം പിടിച്ച് നിന്ന അഭി “അടങ്ങി ഇരിക്ക് ചേച്ചി” എന്നും പറഞ്ഞുകൊണ്ട് പെട്ടെന്ന് പൊട്ടിച്ചിരിച്ചു പോയി…അതുകണ്ട് ശ്യാമ “ഹാ അപ്പോ ചിരി ഒക്കെ വരും” എന്ന് പറഞ്ഞ് അവൻ്റെ കവിളിൽ ഒരു കുത്ത് കൂടി കൊടുത്തു…എന്നിട്ട് “ഇനി ബലം പിടിച്ച് പിണങ്ങി നിക്കരുത് കേട്ടോ” എന്നും കൂടി അവനോട് പറഞ്ഞു…അതിനു മറുപടിയായി അഭി ഒന്നു തലകുലുക്കി…