വധു is a ദേവത
Vadhu Is Devatha | Author : Doli
സ്നേഹത്തിന് കണ്ണില്ല മൂക്കില്ല നാക്കില്ല എന്നൊക്കെ ആണല്ലോ അതുപോലെ തന്നെ ആണ് പകക്കും ഇതൊന്നും ഇല്ല
നമ്മൾ ഒരാളോട് വിരോധം തോന്നിയാൽ ആ സമയത്ത് നമ്മടെ ബുദ്ധി പ്രവർത്തിക്കില്ല എന്നുള്ളത് പണ്ട് ഏതോ സിനിമയിൽ കേട്ടത് ഞാൻ ഇപ്പൊ ഓർക്കുന്നു.
ഞാൻ ഒരിക്കൽ പോലും കാണാൻ കൂട്ടാക്കാത്ത എന്നാൽ ഇപ്പൊ ഈ നിമിഷം മുതൽ ഇനി അങ്ങോട്ട് ഫുൾ ടൈം എൻ്റെ കൂടെ ഉണ്ടാവാൻ പോവുന്ന ആ മുഖം എൻ്റെ ഭാര്യ ആവാൻ പോവുന്ന എൻ്റെ ഡാഡിയുടെ ബെസ്റ്റ് ഫ്രണ്ട് ആയ നായർ അങ്കിളുടെ മോളായ ദി ഗ്രേറ്റ് അമൃത നായർ.
പണ്ട് മുതൽക്കേ അമ്മ എൻ്റെ വീക്നെസ് ആണ്. എൻ്റെ എല്ലാ കുറത്തകെടും സപ്പോർട്ട് ചെയ്യുന്നത് അമ്മ ആണ്. എന്നാൽ അച്ഛൻ നേരെ തിരിച്ചാണ് പുള്ളിക്കാരൻ ആണ് ഇച്ചിരി സ്ട്രിക്ട് പക്ഷേ എനിക്ക് എല്ലാത്തിനും ഉള്ള സ്വാതന്ത്രം ഉണ്ട് താനും.
അമ്മ (രാധിക കൃഷ്ണ) ഒരു ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ആണ്.
അച്ഛൻ (രാമനാഥൻ നായർ) ഗോൾഡ് മെറ്ചൻ്റ് ആണ് പിന്നെ ബിൽഡേഴ്സ് കൂടെ ഉണ്ട്..
ഞാൻ (ഇന്ദ്രജിത്ത് രാമനാഥ്) അവരുടെ ഒരേഒരു പുത്രൻ വിദ്യാഭ്യാസത്തിൽ ഫയങ്കര കഴുവുള്ളത് കൊണ്ട് b-tec സപ്പ്ളി അടിച്ചു ഇരിപ്പാണ്.
എല്ലാ കഥയിലും നായകൻ്റെ കൂടെ ഉള്ള വാല് ഇതിലും ഉണ്ട് എൻ്റെ കസിൻ (അമർനാഥ്) അവൻ ആണ് എൻ്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ.
എവിടെയും ഒരുമിച്ച് എൽ.കേ.ജി തൊട്ടു തുടങ്ങിയ കൂട്ടാണ്.
അമൃത എന്ന് പറയുന്നത് നിവിൻ പോളി പറഞ്ഞ പോലെ അജു കുഞ്ഞു ഞാൻ ഞങൾ ആണ് കൂട്ട് എന്ന പോലെ ഞാൻ അമർ അപർണ ( അപ്പു അമറിൻ്റെ അനിയത്തി) ഞങൾ കസിൻ ബോണ്ടിനെക്കാൾ ഫഫ്രണ്ട്ഷിപ്പ് ആയിരുന്നു.
അപ്പുവും അമ്മുവും കട്ട ചങ്കുകൾ ആണ് എന്നെയും അമറിനെയും പോലെ.