ആഴ്ചകളും മാസങ്ങളും അതി വേഗം കടന്ന് പോയി ഇതിനിടയിൽ രണ്ടു തവണ ദേവനും മകനും വെക്കേഷന് വന്നു പോയി ഒൻപതാം മാസം ആയ പ്പോൾ ലെക്ഷ്മി കലണ്ടറിൽ നോക്കി അവനോട് പറഞ്ഞു ……… മോനെ ഡോക്‌ടർ പറഞ്ഞ ഡെലിവ റി ഡേറ്റിനു ഇനി ഒരാഴ്ച കൂടിയേ ബാക്കിയുള്ളു ….. നമ്മുടെ തറവാട്ടിൽ ആയിരുന്നു എന്റെ ആദ്യത്തെ പ്രസവം അമ്മയാ യിരുന്നു എന്റെ പ്രസവ ശുശ്രൂഷ ഒക്കെ നന്നായ് നോക്കിയത് ……… ഇപ്പൊ അമ്മ നമ്മോടൊപ്പം ഇല്ല എങ്കിലും ഡെലിവറി കഴിഞ്ഞ് നമുക്ക് തറവാട്ടി ലേക്ക് തന്നെ പോകാം മോനെ ! നമ്മുടെ സ്വന്തം തറവാടിൽ നിൽകുമ്പോൾ മനസ്സിന് ഒരു സുഖോം സമാധാനോം സന്തോഷോം ഒക്കെ ഉണ്ടാകും ……..
അങ്ങനെ എങ്കിൽ പ്രസവ ശുഷ്‌റൂഷക്കായി സഹായത്തിനു ഒരാളെ ഏർപ്പാട് ആക്കാൻ രാമേ ട്ടനോട് ഞാൻ പോയി പറയാം ലക്ഷ്മിയേച്ചി …….
എങ്കിൽ അതായിരിക്കും നല്ലത് ! നമ്മൾ അവിടേക്കു പോയിട്ട് ഒത്തിരി ആയില്ലേ , നാളെ തന്നെ മോൻ ജോലിക്ക് പോകുമ്പോ അവിടെ പോയി രാമേട്ടനോട് കാര്യം പറയണം ……….
അടുത്ത ദിവസം രാവിലെ ഓഫിസിലേക്ക് പോകുന്ന വഴി രാമേട്ടനെ കാണാനായി അവൻ തടവാട്ടിലേക്ക് പോയി ………. പത്തു മണി യോടെ അവിടെ എത്തിയ അവൻ പറമ്പിൽ ജോലി ചെയ്യുക യായിരുന്ന രാമേട്ടന്റെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു ……….. ഈ വക കാര്യത്തി നൊക്കെ പറ്റിയ ആള് ഇവിടെ അടുത്ത് തന്നെ ഉള്ള ഭാർഗവി ആണ് പക്ഷെ ആളെ ഒത്തു കിട്ടാനാ പ്രയാസം മോൻ വിഷമിക്കണ്ട ഞാൻ ഇന്ന് തന്നെ അവരെ കണ്ട് കാര്യം പറയാം കേട്ടോ …….. ശെരി രാമേട്ടാ എന്ന് പറഞ്ഞു പോകാനായി തിരിയുമ്പോൾ ആണ് രാമേട്ടന് കുടിക്കാനുള്ള വെള്ളവും ആയി അവിടേ ക്കു വരുന്ന സുഷമയെ അവൻ കണ്ടത് ………..
അവളെ കണ്ട് ആദ്യം തന്നെ ഒരു ഞെട്ടൽ ആണ് അവനിൽ ഉണ്ടായത് അവൾ അടുത്ത് എത്തുന്നതിനു മുന്നേ അവൻ മനസ്സിൽ പിറുപിറു ത്തു ഹോ ഇതിവിടെ ഉണ്ടായിരുന്നോ ………. ഒരു പതു മിനിറ്റ് മുബ് എത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഇതിനെ കാണാതെ പോകാൻ കഴിഞ്ഞേനെ ! ഇനി ഇപ്പൊ കണ്ട സ്ഥിതിക്ക് എന്തൊക്കെ ആണോ ആവോ നടക്കാൻ പോകുന്നത് എന്ന് കണ്ട് തന്നെ അറിയാം ……….