അഭി: ശരി വരുവാ…
അഭി എഴുന്നേറ്റു പെട്ടെന്ന് തന്നെ ചേച്ചിയുടെ അടുത്തേക്ക് പോയി…
വാതിൽ തുറന്ന ശ്യാമയേ കണ്ടതും അഭി പെട്ടെന്നുള്ള സന്തോഷത്തിൽ കെട്ടിപ്പിടിച്ചു…
അഭി: എന്ത് ബോർ ആയിരുന്നു രണ്ടു ദിവസം ചേച്ചി ഇല്ലാതെ എനിക്കിവിടെ…
ശ്യാമ ഒരു പുഞ്ചിരി മാത്രം നൽകികൊണ്ട് അഭിയോട് അവിടെ ഇരിക്കാൻ പറഞ്ഞു…
അഭി: എന്താ ചേച്ചി…എന്ത് പറ്റി?
ശ്യാമ: ഏയ് ഒന്നുമില്ലടാ…
അഭി: പിന്നെന്താ മുഖത്തിനൊരു വാട്ടം?
ശ്യാമ: എന്ത് വാട്ടം…നിനക്ക് വെറുതെ തോന്നുന്നതാവും…
അഭി: തോന്നുന്നതൊന്നുമല്ല…കണ്ടാൽ എനിക്കറിഞ്ഞൂടെ…
അഭി ശ്യാമയുടെ തോളിൽ കൈ വെച്ച് “എന്ത് പറ്റി ചേച്ചി” എന്ന് ചോദിച്ചതും ശ്യാമ പൊട്ടി കരഞ്ഞുകൊണ്ട് അഭിയെ ചുറ്റി പിടിച്ച് നെഞ്ചിലേക്ക് വീണു ഏങ്ങലടിച്ചതും ഒന്നിച്ചായിരുന്നു…
പെട്ടെന്നുണ്ടായ ആ സന്ദർഭം അഭിയുടെ ഉള്ളിലും ഒരു ഞെട്ടൽ ഉണ്ടാക്കി…അവൻ എന്താ കാര്യം എന്ന് ചോദിക്കുന്നുണ്ടെങ്കിലും കരച്ചിൽ മാത്രം ആണ് ശ്യാമയുടെ മറുപടി…ഒരു അഞ്ച് മിനിറ്റോളം അങ്ങനെ തന്നെ ശ്യാമ കരഞ്ഞുകൊണ്ട് നിന്നു…അഭി ആശ്വസിപ്പിക്കാൻ എന്ന പോലെ അവളുടെ തലമുടികളെ തഴുകിക്കൊണ്ടിരുന്നു…
അഭി: ചേച്ചി…
ശ്യാമ: മം…
അഭി: എന്താ ഉണ്ടായേ?
ശ്യാമ പതിയെ അവൻ്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി മുഖവും കണ്ണും എല്ലാം കൈകൾ കൊണ്ട് തുടച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്ന സോഫയിലേക്ക് ഇരുന്നു…അവളുടെ തൊട്ടരികിൽ ആയി അഭിയും സ്ഥാനം ഉറപ്പിച്ചു…
അഭി: എന്താണെന്ന് പറ ചേച്ചി…
ശ്യാമ: ഒന്നുമില്ലെടാ…
അഭി: ഒന്നും ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ പൊട്ടി കരഞ്ഞത് …പറ എന്താ അതിൻ്റെ കാരണം…ചേട്ടൻ വഴക്കുണ്ടാക്കിയോ എന്തിനേലും? അതോ അടിക്കുവോ എന്തേലും ചെയ്തോ?
ശ്യാമ: അങ്ങനെ വല്ലോം ആയിരുന്നേൽ എന്ത് ഭേദം ആയിരുന്നു…
അഭി: പിന്നെന്താ ഉണ്ടായേ?
ശ്യാമ: അത്…(എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കരയാൻ ആരംഭിച്ചു)
അഭി: ശോ…ഇങ്ങനെ കരയാതെ കാര്യം എന്താണെന്ന് പറ ചേച്ചി?