അടുത്ത വരവിൽ ഞാൻ അച്ഛനെയും അമ്മയെയും കൂടി വീട്ടിലേക്ക് വരാമെന്ന് ലക്ഷ്മിയോട് സൂചിപ്പിച്ചിരുന്നതും ആണ്…
പക്ഷേ….
ഏതോ ഒരു ദുബായ്ക്കാരൻ വന്ന് പെണ്ണ് കണ്ടതിനു ശേഷം ലക്ഷ്മിയിൽ ആകെ മാറ്റങ്ങൾ സംഭവിച്ചു….
പണചാക്കുകളെ കാണുമ്പൊൾ പെണ്ണുങ്ങൾ എല്ലാം മറക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ടെങ്കിലും എന്റെ ലക്ഷ്മി എന്നോട് അങ്ങിനെ ചെയ്യുമെന്ന് ഞാൻ സ്വപനത്തിൽ പോലും കരുതിയിരുന്നത് അല്ലാ….
(അതിനു അവൾക്കും അവളുടേതായ ഒരു കാരണം ഉണ്ടായിരുന്നു എന്നത് മറ്റൊരു വസ്തുത)
അയാൾ പെണ്ണ്കണ്ട് പോയതിനു ശേഷവും എന്നോട് സാധാരണ പോലെ സംസാരിച്ചിരുന്ന ലക്ഷ്മി… ഒരാഴ്ച കഴിഞ്ഞപ്പോളേക്കും എന്റെ കാൾ എടുക്കാതെയായി…
മെസ്സേജ് അയക്കുമ്പോൾ തിരക്കാണെന്ന് ഒകെ പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറാൻ ആരംഭിച്ചു…
ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞു അവളുടെ നമ്പർ സ്വിച്ച് ഓഫ് ആയി….
എന്താണ് അവൾക്ക് പറ്റിയതെന്ന് എനിക്ക് അപ്പോൾ മനസിലായില്ല…
എന്റെ പെണ്ണായി കണ്ടവൾ ആണ്…. അത്രയേറെ അടുത്തവർ… അത്രയേറെ മനസ്സിലാക്കിയവർ….
ഒരേ ജാതി ഒരേ മതം ഒരേ സാമ്പത്തിക നില… അങ്ങിനെ ഒട്ടേറെ പൊരുത്തം ഉണ്ടായിരുന്നു എന്നിട്ടും അവൾ എന്നോട് അങ്ങിനെ ചെയ്തത് എനിക്ക് ഉൾകൊള്ളാൻ സാധിച്ചില്ല…
ദിവസങ്ങൾ കഴിഞ്ഞതും ഞാൻ ആകെ ഒരു ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയി…
ഞാൻ വിപിനെ വിളിച്ചു കാര്യം പറഞ്ഞു….. ഒന്ന് ലക്ഷ്മിയെ പോയി കാണുവാനും എന്താ പ്രശനം എന്ന് അന്വേഷിക്കുവാനും പറഞ്ഞു വിട്ടു….
അവൻ ലക്ഷ്മിയെ കണ്ടതിനു ശേഷം എന്നോട് പറഞ്ഞ കാര്യങ്ങൾ എന്നെ തകർത്ത് കളയുന്നതായിരുന്നു….
അവളുടെ കല്യാണം ഉറപ്പിച്ചു എന്നും… ഇനി എന്നെ കാണാൻ വരരുതെന്നും അവൾ പറഞ്ഞതായി വിപിൻ പറഞ്ഞു….
എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു രൂപവും ഉണ്ടായില്ല…. ഞാൻ ഓഫീസിൽ പോക്ക് ഒക്കെ നിർത്തി.. വീട്ടിലേക്കോ വിപിനേയോ ആരെയും ഫോൺ വിളിക്കാതെയായി… ബാംഗ്ലൂരിലെ ആ ഒറ്റ മുറിയിൽ ഞാൻ അടച്ചു മൂടി ഇരുന്നു….
രണ്ടാഴ്ചയോളം അങ്ങിനെ പോയതിനു ശേഷം അവിടെയുള്ള എന്റെ കൂട്ടുകാർ എന്നെ നിർബന്ധിച്ചു നാട്ടിലേക്ക് അയച്ചു…
ലക്ഷ്മിയെ കാണാതെ ഒരു നിമിഷം പോലും നാട്ടിൽ നിൽക്കുന്നതിനെ കുറിച്ച് ഓർക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല…..