രണ്ടാമൂഴം 2 [JK]

Posted by

നിനക്കത് പറയാ മനു. ഈ ഒരു സാദനം കാരണം എന്റെ അമ്മ സ്കൂളിൽ നിന്നും കരഞ്ഞ് ഇറങ്ങി പോയത് ഇന്നും എനിക്ക് ഓർമ്മയുണ്ട്. അതുപോലെ അനു അതൊന്നും എനിക്ക് മറക്കാൻ പറ്റില്ല. അത് പറയുബോൾ ശ്രീക്കുട്ടന്റെ കാണ്ഡമിടറിപോയിരുന്നു.

സോറിഡാ ഒരു കണക്കിന് നിന്റെ ഈ അവസ്ഥക്ക് ഞാനുംകൂടി ഉത്തരവാദിയാണല്ലോ..

മ്മ് അത് വിട്.

മറക്കാൻ കുറച്ച് വിഷമം ഉണ്ടങ്കിലും അവൾക്ക് അവളുടെ വഴി എനിക്ക് എന്റെ വഴി. ശ്രീകുട്ടൻ പറയുമ്പോൾ അവന്റെ കണ്ഡമിടറുന്നത് മനു തിരിച്ചറിഞ്ഞു.

പെണ്ണ് കാണലിനു ശേഷം അനുശ്രീ ഹോസ്റ്റലിലേക്ക് തിരിച്ചു പോയി.

രണ്ട് മാസത്തെ ക്ലാസ്സ്‌ കൂടി കഴിഞ്ഞാൽ അനുശ്രീയുടെ ഡിഗ്രീ പഠനം പൂർത്തിയാവും അത് കഴിഞ്ഞ് നല്ല മുഹൂർത്തം നോക്കി എൻഗേജ്മെന്റ് ശേഷം രണ്ട് മാസത്തിനുള്ളിൽ കല്യാണം. അതായിരുന്നു വീട്ടുകാർ തീരുമാനിച്ചത്.

കോളേജിൽ എത്തിയപ്പോൾ അനുശ്രീക്ക് വലിയ വരവേൽപ്പ് തന്നെയാണ് കിട്ടിയത്. പക്ഷേ??????? (കോളേജിലെ വിശേഷങ്ങൾ തണൽ S2 വിൽ എഴുതാം)

ദിവസങ്ങൾ കടന്ന് പോയി. ഇതിനിടയിൽ ശ്രീകുട്ടന്റെയും അനുവിന്റെയും ഡിഗ്രീ പഠനം കഴിഞ്ഞു അതിന് ശേഷം നല്ല ഒരു മുഹൂർതത്തിൽ വിവേകിന്റെയും അനുശ്രീയുടെയും എൻഗേജ്മെന്റുo കഴിഞ്ഞു.

അന്ന് ശ്രീകുട്ടൻ തന്റെ മനസ്സിനെ കല്ലാക്കി മാറ്റി ഉള്ളിൽ കരഞ്ഞുകൊണ്ട് മുഖത് ഒരു ഇളം പുഞ്ചിരിയും തേച്ചു പിടിപ്പിച്ച് മറ്റുള്ളവർക്ക് മുന്നിൽ ഒരു കോമാളിയെ പോലെ നിറഞ്ഞടി.

എങ്കിലുമവൻ അനുവിന്റെ വിരലിൽ വിവേക് മോതിരമണിയിക്കുമ്പോൾ ആ കാഴ്ച കണ്ട് നിൽക്കാൻ ത്രാണിയില്ലാതെ അവൻ ദൂരെ മാറി നിന്ന് കണ്ണുനീർ വാർത്തു.

രണ്ട് മാസം കൂടി കഴിഞ്ഞാൽ അനുവിന്റെയും വിവേകിന്റെയും കല്യാണം.

രണ്ട് മാസങ്ങൾക്കു ശേഷം :

അനുശ്രിയുടെ കല്യാണത്തിനായി പന്തലോരുങ്ങി. വീടും വീട്ടുകാരുമൊരുങ്ങി.

ഗോവിന്ദൻ നായരുടെയും ഹേമയുടെയും കല്യാണത്തിന് ശേഷം വർഷങ്ങൾക്ക് ശേഷം ആ തറവാട്ടിൽ നടക്കുന്ന കല്യാണം അത് അതിന്റെതായ എല്ലാ രീതിയിലും ഗംഭീരമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തയാക്കി.

ആ തറവാട്ടിൽ എല്ലാവരുടെയും മുഖത് സന്തോഷം അലതല്ലിയപ്പോൾ ശ്രീകുട്ടന്റെ മുഖം മാത്രം പ്രകാശം നഷ്ടമായ നിലവിളകയ് നിലകൊണ്ടു.

അനുശ്രീ ഈ രണ്ട് മാസത്തിനിടയിൽ തന്റെ ജീവിതത്തിൽ നടന്ന ചെറിയ ഒരു ട്രാജഡിക്ക് ശേഷം മനസുകൊണ്ട് തന്റെ കല്യാണത്തിന് വേണ്ടി ഒരുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *