“മനൂട്ടാ അവളെ എടുത്ത് ഒന്ന് റൂമിൽ കിടത്തുവോ” ആന്റി പറഞ്ഞു.
“ഓഹ് കിടത്താലോ” എനിക്ക് സന്തോഷമേ ഒള്ളൂ..
“നീ ആൺകൊച്ച് ആണെങ്കിൽ അവളെ എടുത്ത് മുകളിൽ അവക്കടെ റൂമിൽ കൊണ്ട് പോയി കിടത്തിയെ”.. നിലീന്റെ വെല്ലുവിളി.
“അയ്യോഹ് അതൊന്നും വേണ്ട. മാളുട്ടി ഇങ്ങനെ മെലിഞ്ഞ് കൊലുന്നനെ ഇരുന്നാലും നല്ല ഭാരം ഉണ്ട് ആൾക്ക്… ഇവളെയും പൊക്കി സ്റ്റെപ്പ് കയറി മുകളിൽ എത്തുമ്പോഴേക്ക് ഒരു വിധമാകും. അവൾ കൗച്ചിൽ ഉറങ്ങിപ്പോകേണ്ടാ തണുപ്പല്ലേ എന്ന് വെച്ചിട്ടാ. താഴെ റൂമിൽ കിടത്തിയാൽ മതി” ആന്റി പറഞ്ഞു.
“ഇവളെ മുകളിൽ കൊണ്ട് പോയി കിടത്തിയാ എന്നാ തരും”..? ഞാൻ ചോദിച്ചു..
“ആൺകൊച്ച് ആണെന്ന് സമ്മതിച്ചു തരും” നിലീൻ പറഞ്ഞു.
“അയ്യടാ ആൺകോച്ചാ എന്ന് തെളിയിക്കാൻ എനിക്ക് അതിനു നിന്റെ സർട്ടിഫിക്കറ്റ് വേണ്ടല്ലോ… അല്ലെ ആന്റി…? വേറെ വല്ലതും വേണം”..
ഇതിന്റെ ഇടയിൽ എന്നെ എന്തിനാടാ വലിച്ചിട്ടേ എന്ന മട്ടിൽ ആന്റി എന്നെ നോക്കി ദയനീയമായി പുഞ്ചിരിച്ചു.
“ശരി തന്നേക്കാം.. ഒരു പെഷലു സാനം തന്നെ തന്നേക്കാം. ആദ്യം മോന്റെ ആമ്പിയർ കാണട്ടെ”… നിലൂ എന്നെ മൂപ്പിച്ചു.
“സ്പെഷ്യല് എന്ന് പറഞ്ഞിട്ട് ഒരുമാതിരി വടി ആക്കിയാൽ എന്റെ തനിക്കൊണം കാണും”
“ആന്റി ഉറപ്പ് തന്നാൽ നോക്കാം” ഞാൻ ആന്റിയെ നോക്കി.
ഞാൻ എന്ത് പറയാനാ എന്ന മട്ടിൽ ആന്റി എന്നെയും നിലൂനെയും മാറിമാറി നോക്കി.
“ആഹ് ആന്റി ഏറ്റു. നീ ആദ്യം പറഞ്ഞ കാര്യം ചെയ്തേ.. ചുമ്മാ ഡയലോഗ് അടിച്ച് മുങ്ങാതെ” നിലീൻ എന്നെ ആക്കാൻ തുടങ്ങി.
ഞാൻ അവളെ നോക്കി ഒരു പുച്ഛം ഇട്ടു. രണ്ട് കൈയിലെയും മസിൽ ഉരുട്ടി കയറ്റി നെഞ്ച് വിരിച്ച് രണ്ട് പട്ടി ഷോ കാണിച്ചു. ആന്റി എന്നെ കൗതുകത്തോടെ നോക്കുകയാണ്. നിലീൻ ഒരു ആക്കൽ ഭാവത്തിലും. ഞാൻ നേരെ പോയി മാളുവിനെ രണ്ടു കൈകൊണ്ടും കോരി ഇങ്ങെടുത്തു. ആന്റി പറഞ്ഞതിൽ കാര്യം ഇല്ലാതില്ല… ആള് പൂച്ചക്കുട്ടി പോലെ ഇരുന്നാലും മുടിഞ്ഞ വെയിറ്റ് ആണ്! എന്റെ മുഖത്തെ എക്സ്പ്രഷൻ മാറാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു. എന്നിട്ട് ഇതൊക്കെ മനുവിന് വെറും പുഷ്പ്പം എന്ന മട്ടിൽ നേരെ അവളെയും കൊണ്ട് മുകള്നിലയിലേക്ക് നടന്നു…