എനിക്ക് അത് വലിയ കൗതുകമായി..! ഒപ്പം ഏലിയാമ്മ ചേടത്തിയെ ഓർത്ത് സങ്കടവും “പാവം ഏലിയാമ്മ കോഹൻ”..!
“പക്ഷെ കോഹൻ ആള് ചില്ലറക്കാരിയൊന്നും അല്ലാരുന്നു. സാത്താൻ സേവയുള്ള കറുത്ത യൂദന്മാരുടെ പാരമ്പരയാ അറിയാവോ”..?
“ഹെന്നിട്ട്”..? എനിക്ക് ആകാംക്ഷ ആയി.
“അന്നത്തെ ആണുങ്ങൾ ഇല്ലേ. ഏലിയാമ്മ ചേടത്തിയെ കൊന്നതും വല്യമ്മച്ചിയെ പിടിച്ചോണ്ട് പോയതും ഒക്കെ… അവരെല്ലാം ദുർമരണപ്പെട്ടു. കൂടുതലും പേര് തീപ്പെട്ടാണ് മരിച്ചത്. അതിൽ ചാവാതെ നിന്നത് വല്യമ്മച്ചീടെ അപ്പച്ചനാണ്. പുള്ളിക്കും ഇച്ചരെ മന്ത്രവാദം ഒക്കെ ഒണ്ടാരുന്നു എന്ന കേട്ടേക്കണേ. പക്ഷെ പുള്ളി വരെ എന്തോ കണ്ട് പേടിച്ച് തളർന്നു കിടപ്പായി. അതോടെ ഓരോ രാത്രി കഴിയുന്തോറും പുള്ളിടെ ശരീരത്തിൽ ഇങ്ങനെ ഒരു രൂപങ്ങൾ പൊള്ളിച്ചും കുത്തിക്കീറിയും പ്രത്യക്ഷപ്പെടാൻ തുടങ്ങി പോലും”..
ഹെന്നിട്ട് പുള്ളിയെം കൊന്നോ”..?
“ഇല്ലില്ല. പുള്ളിയെ കൊന്നില്ല”..
ഹാവൂ ഒരാളെങ്കിലും രക്ഷപ്പെട്ടതിൽ എനിക്ക് ആശ്വാസമായി.
“പക്ഷെ പുള്ളി അതികം കഷ്ടപ്പെടാൻ നിന്നില്ല. അങ്ങൊരു ആല്മഹത്യ ചെയ്തു കളഞ്ഞു” നിലീൻ സിംപിൾ ആയി പറഞ്ഞു
“തളർന്നു കെടക്കണ ആൾ എങ്ങനേടി ആത്മഹത്യ ചെയ്യാ”..? ഞാൻ അന്തം വിട്ടു
“അത് കേട്ടാൽ നീ ഞെട്ടും. പുള്ളി എന്നാ ചെയ്തേ എന്ന് അറിയാവോ. സ്വന്തം നാവ് കടിച്ചെടുത്ത് വിഴുങ്ങി. അങ്ങനെ ശ്വാസം മുട്ടി ചത്ത്”..
ഞാൻ ശരിക്കും ഞെട്ടി. ബല്ലാത്ത ജാതി ഫാമിലി സ്റ്റോറി തന്നെ ഈ മൈര് പെണ്ണിന്റെ..!
എന്റെ നെഞ്ചിലെ പൊള്ളി ചുവന്നു തിണർത്ത നക്ഷത്രം തൊട്ടുകൊണ്ട് നിലീൻ പറഞ്ഞു.
“ആണ്ടെ ഇതുക്കൂട്ട് ഒരു നക്ഷത്രം വല്യമ്മച്ചീടെ ട്രങ്ക് പെട്ടിയിലെ ചുവന്ന പട്ടിൽ ഞാൻ കണ്ടിട്ടൊണ്ട് അതാ ചോയിച്ചേ ഇതെങ്ങിനെ വന്നു എന്ന്”
എന്റെ ചങ്കൊന്നു വെട്ടി. വല്യമ്മച്ചീടെ ട്രങ്ക് പെട്ടിയിലെ നക്ഷത്രം എന്തിനാ സോഫിയ എന്റെ നെഞ്ചേൽ വരച്ചേ എന്ന് എനിക്കൊരു രൂപവുമില്ല. ഇനി എന്നെ മാർക്ക് ചെയ്ത് വെച്ചേക്കുന്നേ ആണോ..? എനിക്ക് ഭയമായി.
“ടാ ഞാൻ എന്നാ ഇതങ്ങു എടുക്കുവാണേ. ഹോസ്റ്റലിൽ കഞ്ചാവ് ലേഹ്യത്തിന് വല്യ ഡിമാൻഡ് ആയിരിക്കും”… സോഫിയെടെ കടി വർദ്ധിനി മരുന്ന് ഇട്ട മൺആളുക്ക് തിരിച്ചും മറിച്ചും നോക്കിക്കൊണ്ടവൾ പറഞ്ഞു.