“എങ്കിൽ ഫ്രെണ്ടിന്റെ കാര്യത്തിൽ നിങ്ങളെ ഞാൻ തോൽപ്പിച്ചേനെ” എന്നായിരിക്കും..
കൂടെ ഞാൻ മുഴുമിപ്പിക്കും..
“സുഹൃത്തുക്കൾ, കൂട്ടുകാർ എന്നാണ് ഞാൻ ഉദ്ദ്യേശിച്ചത് – ചേച്ചി കരുതി വേറേ എന്തോ ആന്ന്”
ഇതുപോലുള്ള എന്റെ ഹൊമനംസ് ( homonym) കാരണം അവർ അതിന് അവസരം നൽകാതേയേ വാക്കുകൾ പ്രയോഗിച്ചിരുന്നുള്ളൂ.
( homonym – A homonym is a word that is said or spelled the same way as another word but has a different meaning. “Write” and “right” is a good example of a pair of homonyms.)
ഞാൻ ഈ ഒരു വിഷയമല്ലാതെ 3-4 ദിവസം ഒന്നും ചർച്ചക്കെടുക്കില്ല.!
ആദ്യകാലത്തെ പോലെ ഒളിവും മറവും ഒന്നുമില്ലാതായി ചേച്ചിക്ക്.
എന്നാൽ അർച്ചനയുടെ ഡേറ്റൊന്നും എനിക്കറിയാതെയായി. കാരണം ഞങ്ങൾ തമ്മിൽ അവിചാരിതമായ സംസാരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചേച്ചി എപ്പോഴും ഒരു കൃഷ്ണപ്പരുന്തിനെപോലെ ഞങ്ങളെ വട്ടം ചുറ്റിയിരുന്നത് ഞങ്ങൾക്ക് രണ്ടാൾക്കും അറിയാമായിരുന്നു.
എന്റെ ധൈര്യം തിരിച്ചു വന്നു എന്ന് മനസിലാക്കിയ അർച്ചന എനിക്ക് ഒരു ചാൻസും തരാതിരിക്കാൻ ശ്രമിച്ചിരുന്നു. വിജനമായി ഞങ്ങൾ മാത്രം ഉണ്ടാകുന്ന ഒരു സാഹചര്യവും അവൾ നൽകിയില്ല – ഞാൻ വല്ല ഞോണ്ടും കൊടുക്കാൻ വയ്യായ്കയില്ല എന്ന് അവൾക്ക് മനസിലായിരുന്നു. അത് സത്യവും ആയിരുന്നു.
അവൾ ഭയപ്പെടുന്നു എന്നറിഞ്ഞതിനാൽ ഞാൻ പിന്നീട് അവളെ പേടിപ്പിക്കാതിരിക്കാനും ശ്രദ്ധിച്ചു. ചേച്ചിയും ഞാനുമായുള്ള ഈ കോമരം കളി അവൾ കാണുന്നുണ്ടെങ്കിലും ഒന്നും അറിയാത്ത പൊട്ടി കളിച്ചു.
“ഹൊ ഇനി 28 ദിവസം സമാധാനമുണ്ട് അല്ലേ ചേച്ചി?” 4 – 5 ദിവസം കഴിയുമ്പോൾ എന്റെ ചോദ്യം.
ചേച്ചി കണ്ണുരുട്ടും!
“ഇനി നമ്മുക്ക് തുടങ്ങാം”
“എന്തോന്ന്?”
“അല്ല വാചകം?”
“ഹും, നിന്റെ വാചകം, അതു കുറച്ച് കൂടുന്നുണ്ട്”
“ചേച്ചിക്ക് ഇഷ്ടമില്ലേൽ ഞാൻ പറയുന്നില്ല”
“ങാ പറയേണ്ട”
“ചേച്ചിയും, ചേച്ചിയുടെ ആ ഉണക്ക ഫ്രെണ്ടും എന്തെല്ലാം പറയുന്നു?”
“അതിന്?”
“അതിനോടുള്ള ഇഷ്ടം എന്നോടില്ലല്ലോ?”
അങ്ങിനൊക്കെ പറഞ്ഞാൽ ചേച്ചി അംഗീകരിക്കില്ല, എന്തെന്നാൽ എന്തെല്ലാം പോക്രിത്തരങ്ങൾ ഞങ്ങൾ ഒപ്പിക്കുന്നുണ്ടെങ്കിലും അതിന്റെയെല്ലാം അടിസ്ഥാന കാരണം എനിക്ക് ചേച്ചിയോടുള്ള ഇഷ്ടവും, ചേച്ചിക്ക് തിരിച്ചെന്നോടുള്ള ഇഷ്ടവും ആണെന്നാണ് വെയ്പ്പ്. അത് തകർന്നാൽ എല്ലാം തീർന്നില്ലേ?