“അവനെക്കാളും ബെറ്റർ ചോയ്സാ ഇവൻ… അവനെപ്പോലെ പത്തു പേരെ വിലയ്ക്ക് വാങ്ങാനുള്ള ശേഷിയുണ്ട് ഇന്ന് ആ കൃഷ്ണന്റെ മോന്…”
അവളൊന്നു പുഞ്ചിരിച്ചു
ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു അപ്പുവും നന്ദനയും വല്ലാതെയടുത്തു… എങ്കിലും അപ്പുവത് ചന്തു പോലുമറിയാതെ രഹസ്യമാക്കി വച്ചിരുന്നു
തന്റെ ഫോൺ റിങ് ചെയ്തപ്പോൾ അപ്പു സ്ക്രീനിലേക്ക് നോക്കി
നന്ദന കാളിങ്… അവനൊരു പുഞ്ചിരിയോടെ അറ്റന്റ് ചെയ്തു
“എന്താണ് നന്ദൂട്ടി…”
“ഏയ്… ഒന്നൂല്ല…”
“എന്നാലും…”
“ഇപ്പൊ ഒന്ന് കാണാൻ തോന്നുന്നു…”
“അത്രേ ഉള്ളോ… ഞാൻ വീഡിയോ കോളിൽ വരാം…”
“അല്ല… നേരിട്ട് കാണാൻ…”
“അതിനിപ്പോ എന്ത് ചെയ്യും…?? ഞാൻ വീട്ടിലേക്ക് വരട്ടെ…?”
അവൻ കളിയായി ചോദിച്ചു
“വാ…”
അവൾ പറഞ്ഞു
“അപ്പൊ നിന്റച്ഛൻ…?”
“അച്ഛൻ എറണാകുളത്തു പോയിരിക്കുവാ എത്താൻ വൈകും…”
“വന്നാൽ എന്ത് തരും…?”
അവൻ ചെറു കുസൃതിയോടെ ചോദിച്ചു.
“എന്ത് വേണം…?”
അവൾ തെല്ലു നാണത്തോടെ ചോദിച്ചു
“എന്ത് ചോദിച്ചാലും തരോ…?”
“മ്…”
അവൾ ചെറുതായി മൂളി
“ആണോ… എന്നാ ഞാനിതാ എത്തി…”
അവൻ ഫോൺ കട്ട് ചെയ്ത് അവളുടെ വീട്ടിലേക്ക് തിരിച്ചു.
അപ്പു അവളുടെ വീട്ടിലെത്തി ബെല്ലടിച്ച് കുറച്ചുനേരം കാത്തുനിന്നു, കുറച്ചു സമയത്തിന് ശേഷം അവൾ വന്ന് വാതിൽ തുറന്നു, അപ്പു അവളെ നോക്കി നിന്നു,
ഒരു വയലറ്റ് കളറിൽ കറുത്ത ചെറിയ പൂക്കളുള്ള സാറ്റിൻ സാരി ആണ് അവൾ ധരിച്ചിരുന്നത് കുളി കഴിഞ്ഞപോലെ മുടി തോർത്തിൽ ചുറ്റി വച്ചിരിക്കുന്നു ഏതോ സോപ്പിന്റെയോ ഫേസ് ക്രീമിന്റെയോ സൗരഭ്യം അവിടെ നിറഞ്ഞു നിന്നു, ആ വെളുത്ത മുഖത്ത് പിന്നീടുള്ളത് നെറ്റിയിലെ കറുത്ത പൊട്ടാണ്, മുഖത്തിന്റെ രണ്ടു വശത്തുനിന്നും കുറച്ചു മുടി അവളുടെ മുഖത്തേക്ക് വീണ് കിടന്നിരുന്നു, മൊത്തത്തിൽ നന്ദനയേക്കാണാൻ നല്ല ചന്തം തോന്നിച്ചു
അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു,
“എന്താ ഇങ്ങനെ നോക്കുന്നെ…?”
അവൾ വശ്യമായി അവനോട് ചോദിച്ചു
“ഏയ്… ഞാൻ നന്ദൂട്ടീടെ ഭംഗി നോക്കുകയായിരുന്നു…”
അവൻ അവളെ നോക്കികൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു
“നമുക്കെന്ത് ഭംഗി… ഇയാളുടെ നിളേച്ചി അല്ലേ ഇന്നാട്ടിൽ ഏറ്റവും സുന്ദരി… അങ്ങനെയുള്ളപ്പോൾ നമ്മളെയൊക്കെ ആര് നോക്കാൻ…”