മഴപെയ്തനേരം [ശ്രീക്കുട്ടൻ]

Posted by

അവളുടെ മുഖം നാണംകൊണ്ട് ചുവന്നുതുടുത്തു

“പോടാ ചെക്കാ കളിയാക്കാതെ…”

അവൾ അവനെ കളിയായി ചുമലിൽ ഒന്ന് തല്ലി

“അല്ലന്നേ… ഇന്ന് എന്റെ നിച്ചി സുന്ദരിയായിട്ടുണ്ട്… സത്യം… പിന്നെ ഈ സന്തൂറിന്റെ മണവും എന്റെ പൊന്നു സാറേ…”

അവൻ കണ്ണടച്ച് കൈ മുറുക്കി നെഞ്ചിൽ വച്ചുകൊണ്ട് പറഞ്ഞു പറഞ്ഞു

“മതി.. മതി… വേഗം പോയി ഫ്രഷായി വാ… നമുക്കൊന്നമ്പലത്തിപ്പോവാം…”

അവൾ തോർത്ത്‌ കൊടുത്തുകൊണ്ട് അവനെ നോക്കിപ്പറഞ്ഞു

“കുളിക്കാനോ…? ഇത്ര രാവിലെയോ…?”

അവൻ മടിപിടിച്ചു

“പോയിട്ട് വാ ചെക്കാ… നീ ഗൾഫിലായിരുന്നപ്പോ ഞാം കൊറേ നേർച്ച നേർന്നിട്ടുണ്ടായിരുന്നു അതെല്ലാം നടത്തണം, മടിപിടിക്കാതെ പോയിട്ടുവാ…”

അവനെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു,

അവൻ മടിയോടെ മുറിക്ക് പുറത്തേക്ക് പോയി, അവൾ കിടക്ക കുടഞ്ഞു വിരിച്ചിട്ട് അടുക്കളയിലേക്ക് പോയി

അര മണിക്കൂറിനുള്ളിൽ അപ്പു റെഡിയായി വരുമ്പോൾ നിള സെറ്റും മുണ്ടുമുടുത്ത് മുടി വിടർത്തിയിട്ട് അവനെക്കാത്ത് നിൽപ്പുണ്ടായിരുന്നു…

അവനവളെ നോക്കി നിന്നുപോയി

“പൂവാം…”

നിളയുടെ ശബ്ദമാണ് അവനെ ഉണർത്തിയത്

“ആ…ഹ്… പോവാം… എങ്ങനെ പോകും, കാറ് ചന്തു കൊണ്ടുപോയില്ലേ…?”

അവൻ ചോദിച്ചു

“അതൊക്ക ഞാം ശരിയാക്കിത്തരാം… നീ നടക്ക്…”

നിള അവനേംകൊണ്ട് പുറത്തേക്ക് നടന്നു

ശോഭ ഉമ്മറത്തുണ്ടായിരുന്നു,

“ഇറങ്ങിയോ…?”

ശോഭ ചോദിച്ചു

“മ്… പോയിട്ട് പെട്ടെന്ന് വരാമേ…”

നിള ശോഭയ്ക്കൊരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു

മുറ്റത്ത് അശോകൻ മാഷിന്റെ എൺപതിനാല് മോഡൽ ചേതക് സ്റ്റാർട്ട്‌ ചെയ്ത് നിർത്തിയിട്ടുണ്ടായിരുന്നു

“ദേ ഇരിക്കുന്നു നമുക്ക് പോകാനുള്ള പടക്കുതിര…”

നിള രണ്ടുകയ്യും വണ്ടിക്കുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു

“ഇതിലോ… ഇതീ പോയാ പോകുന്നവഴി ഓരോ പാർട്സും ഊരി റോഡിൽ വീഴും…”

അപ്പു കളിയാക്കിക്കൊണ്ട് പറഞ്ഞു

“ഡേയ്… കളിയാക്കാതെ… ഓൾഡ് ഈസ്‌ ഗോൾഡന്നാ… നീയൊന്ന് ഓടിച്ചു നോക്ക്…”

അവിടേക്ക് വന്ന മാഷ് അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു

അപ്പു ചിരിച്ചുകൊണ്ട് വണ്ടിയെടുത്തു, നിള അവന്റെ പിന്നിൽ കയറി സാരി ഒതുക്കി അവന്റെ തോളിൽ കൈവച്ചിരുന്നു, അവർ പതിയെ പുറത്തേക്ക് പോയി,

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിലായി വണ്ടിയൊതുക്കി അവർ അകത്തേക്ക് നടന്നു…

യേശുദാസിന്റെ മയിൽ‌പീലിയിലെ ഭക്തിഗാനങ്ങൾ ഉച്ചഭാക്ഷിണിയിലൂടെ കേൾക്കുന്നുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *