കെട്ടിക്കഴിഞ്ഞ് കൈ കഴുകാനായി ഗൗരി പോയി, തിരിച്ച് വരുമ്പോൾ ശ്യാം കടന്നുപോകുന്ന ഗൗരിയുടെ വയറിനിട്ട് കെട്ടാനുപയോഗിച്ച ചെറിയ കത്രികകൊണ്ട് കുത്തുന്നതു പോലെ ഒരു ആഗ്യം കാണിച്ചു.
ഗൗരി നാടകീയമായി അതിനെ ഒഴിഞ്ഞ് പോകുന്നതായി ഭാവിക്കുകയും, ലജ്ജാവതിയെന്നപോലൊരു കടാക്ഷം നൽകുകയും ചെയ്തു.
അതിനെ ഒരു സ്പാർക്ക് എന്ന് മാത്രമേ പറയാൻ കഴിയൂ.
അന്ന് അത്രയും കൊണ്ട് അവസാനിച്ചു.
വൈകിട്ട് ഗൗരി വീട്ടിൽ നിന്നും വിളിച്ചു. (അന്ന് ഇന്നത്തെപോലെ ഫ്രീ കാൾ ഒന്നും നടക്കില്ല, കാശ് പോകും) എങ്കിലും ശ്യാം എന്തൊക്കെയോ ഗൗരിയോട് സംസാരിച്ചു. അവരൊരു പത്ത് മിനിറ്റ് സംസാരിച്ച് കാണും.
ഔപചാരീകതയൊക്കെ പോയി. അടുത്ത ദിവസം അവർ വളരെ അടുത്തവരാണെന്ന് രണ്ടുപേർക്കും തോന്നിയിരിക്കാം. ഏതായാലും അന്ന് ശ്യാമിന് ജോലിക്കിറങ്ങാൻ വലിയ സന്തോഷമായിരുന്നു.
ഉച്ചയ്ക്ക് ഗൗരി ഒരു വനിത വായിച്ചു കൊണ്ട് ഇരുമ്പു കസേരയിൽ ഇരിക്കുകയാണ്. ശ്യാം വനിതയുടെ മടക്കിപ്പിടിച്ച മറുപുറം നോക്കിയപ്പോൾ അണ്ടർ ഗാർമെന്റ്‌സിന്റെ പരസ്യമാണ്.
“എന്തു ഭംഗിയാ കാണാൻ” ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു.
ഗൗരി ചോദ്യഭാവത്തിൽ തലയുയർത്തി നോക്കി..
“നിന്നെ അല്ല പറഞ്ഞത്”.. ശ്യാം കളിയാക്കി.
“നീ വായിക്കുന്നതിന്റെ അടിയിലെ ഭാഗത്തിന്റെ കാര്യമാണ് പറഞ്ഞത്.”
അവൾ അത് തിരിച്ച് പിടിച്ച് നോക്കി, പിന്നീട് ശ്യാമിനോട് പറഞ്ഞു,
“നല്ല ഭംഗിയാണല്ലേ?”
ശ്യാം അതെ എന്ന് തലയാട്ടി.
“ആദ്യമാണോ ഇത് കാണുന്നത്,” അവൾ പരിഹാസരൂപേണ ആ തലയാട്ടലിനെ പരിഹസിക്കാൻ ചോദിച്ചു.
ശ്യാമിന് മനസിലായി ഗൗരി അതിൽ പിടിക്കാനുള്ള പ്ലാനാണ് എന്ന്.
“കണ്ടിട്ടൊക്കെയുണ്ട്..”, അവൻ മുഴുമിപ്പിച്ചില്ല.
അവൾ ചെറു ചിരിയോടെ ഒരു ചമ്മലുമില്ലാതെ അവൻ പറയുന്നത് കേട്ടുകൊണ്ട് നിന്നു.
“..പിന്നെ മുന്നിലല്ലേ നിൽക്കുന്നത്..” അവൻ വാചകം മുഴുമിപ്പിച്ചു.
ഗൗരി അവനെ ചെറു ചിരിയോടെ അർത്ഥം വച്ച് നോക്കി, മുഖം വനിതയിലേയ്ക്ക് തിരിച്ച് ആരോടെന്നില്ലാതെ പറഞ്ഞു.
“ഇങ്ങനെ കണ്ടിട്ടേ ഉള്ളോ?”
“എങ്ങനെ വേണമെങ്കിലും കാണാം..” അവനും തിരിച്ചടിച്ചു.
രണ്ടു പേരും ഏതാനും നിമിഷം എന്തു പറയണം എന്ന് ആലോചിച്ച് മിണ്ടാതെ നിന്നു. ശ്യാമിന്റെ ശരീരം മുഴുവൻ വിറകൊണ്ടു.
“എന്താ ഒന്നും മിണ്ടാത്തത്?” ശ്യാം ചോദിച്ചു.