ഗൗരിയും ശ്യാമും [Sojan]

Posted by

ബാക്കി പണം കൃത്യമായി പീറ്റർ ഏൽപ്പിച്ചു. താക്കോൽ മടക്കികൊടുക്കുകയും, ഇനി തീരാനുള്ള ജോലികളുടെ വിവരണവും, ബൈക്ക് ഇരിക്കുന്ന സ്ഥലവും, മറ്റ് കണക്ക് കാര്യങ്ങളും എല്ലാം പറഞ്ഞ് മനസിലാക്കി കൊടുത്തു.

ഫോൺ മാത്രം പീറ്റർ ശ്യാമിന് നൽകിയിരുന്നു. (അല്ല ആദ്യമേ തന്നെ അവന്റെ ശംബളത്തിൽ നിന്നും ഫോണിന്റെ പണം ഈടാക്കിയിരുന്നു).

മംഗലാപുരത്തു നിന്നുള്ള ബസിൽ ആയിരുന്നു മനോഹരനും മറ്റും പോകേണ്ടിയിരുന്നത്.

മനോഹരനുമായി കണക്കു തീർത്തപ്പോൾ ശ്യാമിന് കഷ്ടിച്ച് നാട്ടിലെത്താനുള്ള പണമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.

മനോഹരൻ നിർബന്ധിച്ച് ശ്യാമിനെ പണം ഏൽപ്പിക്കാൻ നോക്കി; അവൻ വേണ്ട എന്ന് കട്ടായം പറഞ്ഞു. അവസാനം ഗൗരിയെ പിരിയുന്നതു പോലെയുള്ള അതേ വേദനയോടെ മനോഹരനെ പിരിഞ്ഞു.

അവൻ ഒരു ദളിതനായിരുന്നു, എന്നാൽ ശ്യാമിനെ സംബദ്ധിച്ചിടത്തോളം അവനെന്നും സ്വന്തം കൂടപ്പിറപ്പായിരുന്നു. (വർഷങ്ങൾക്കു ശേഷം അവൻ ശ്യാമിനെ കാണാൻ ഒരിക്കൽ നാട്ടിൽ വന്നു)

ട്രെയിൻ പോകാൻ തുടങ്ങിയപ്പോൾ ഗൗരിയെ വിളിച്ചു. പീറ്റർ വന്നതും കണക്കെല്ലാം തീർത്തതും പറഞ്ഞു.

ഗൗരിയുടെ വീടിന് സമീപമുള്ള സ്‌റ്റേഷനിൽ അവൾ രാത്രി വരാം എന്നു പറഞ്ഞു.

ആ സ്‌റ്റേഷനിൽ വണ്ടി നിന്നപ്പോൾ ( സമയം പറയുന്നില്ല, പറഞ്ഞാൽ മലബാർ എക്‌സ്പ്രസ് നിൽക്കുന്ന സമയം വച്ച് സ്‌റ്റേഷൻ മനസിലാക്കും വായനക്കാർ )

ആദ്യം അവളെ കണ്ടില്ല, പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിലൂടെ രണ്ട് പെൺകുട്ടികൾ ഓടിവരുന്നതു കണ്ടു.

ശ്യാം ഫ്‌ളാറ്റ് ഫോമിലേയ്ക്ക് ചാടിയിറങ്ങി. അവൾ ഒരു കൂട്ടുകാരിയോടൊപ്പമാണ് വന്നത്. അവന്റെ കൈയ്യിൽ കടന്നു പിടിച്ചു.

വലിച്ചുകൊണ്ട് സ്വൽപ്പ് അകലേയ്ക്ക് പോയി. അവനോട് ചേർന്നു നിന്ന് പറഞ്ഞു.

“ഇനിയെന്നു കാണും.?” അവളുടെ സ്വരം ഇടറിയിരുന്നു.

“കാണാം..” അവൻ ആദ്യം അങ്ങിനെ പറഞ്ഞു പിന്നെ പറഞ്ഞു.. “അറിയില്ല..”

എന്തെല്ലാമോ പറയണം എന്നും ഒന്ന് ഗാഡമായി പുണരണമെന്നും രണ്ടുപേരും ആഗ്രഹിച്ചു.

പക്ഷേ ഒന്നിനും ആകുമായിരുന്നില്ല. പകലത്തെ പോലെ അവൾ കരഞ്ഞൊന്നുമില്ല. പക്ഷേ ശ്യാം ചിലപ്പോൾ കരഞ്ഞു പോകുമോ എന്നു തോന്നി.

അവൾ പ്രസന്ന ഭാവത്തിൽ തന്നെ എന്തെല്ലാമോ ചോദിച്ചു. അധികം സമയമില്ല.

പെട്ടെന്ന് ; കൈയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ അവൾ അവന്റെ കൈക്കകത്ത് പിടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *