സിനേറിയോ [Maathu]

Posted by

അല്ലേലും എനിക്ക് താല്പര്യവുമില്ലാരുന്നു.. അത്‌ വേറെ കാര്യം.. പിന്നെ എന്റെ ചേട്ടൻ.. അല്ല ആ സ്ത്രീയുടെ മകൻ.. എന്റെ സ്റ്റെപ് ബ്രദർ.. അവൻ അവന്റെ കാര്യം നോക്കി നടക്കുന്നയാലായിരുന്നു.. ആ വീട്ടിൽ വല്ലപ്പോഴും എന്നോട് സംസാരിച്ചിരുന്നത് അവനും അച്ഛനുമായിരുന്നു.

പേര് ആദിത്യ ന്നായത് കൊണ്ട് തന്നെ എക്സാം എഴുതുമ്പോ എന്റെ രജിസ്റ്റർ നമ്പറായിരുന്നു ആദ്യം.. അതോണ്ടെന്നേ വല്ലതും നോക്കി എഴുതാൻ അടുത്ത് പേരിന് പോലും ഒരു പഠിപ്പി ഉണ്ടാർന്നില്ല.. ഇനിയും ആരേലും പ്രേധീഷിച് നിന്നാ എക്സാമിന് ഊമ്പി പോകുമെന്നുള്ളത് കൊണ്ട് പഠിക്കാൻ തീരുമാനിച്ചു. ട്യൂഷന് പോയും സ്കൂളിലെ നൈറ്റ്‌ ക്ലാസ്സിലും പോയി എന്റെ ഇച്ഛാശക്തി കൊണ്ട് sslc പൊട്ടാതെ പാസ്സായി.. അടുത്തതായിരുന്നു വലിയ പരീക്ഷണം സർക്കാർ സ്കൂളിൽ പഠിച്ച എനിക്ക് പ്ലസ് വണ്ണിന് അലോട്മെന്റ് വന്നത് കോമേഴ്‌സിനും. ഇംഗ്ലീഷിൽ ഒരു തേങ്ങയും അറിയാൻ പാടില്ലാത്തത് കൊണ്ട് തന്നെ  വീടിനടുത്തു ട്യൂഷന് പോയി കഷ്ടിച്ച് പാസ്സായി..അത്‌ വേറെ കാര്യം…പിന്നെ പറയാ.. പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു എനിക്ക് എന്റെ പുറത്തേക്ക് തള്ളി തെറിച്ചു നിൽക്കുന്ന പല്ലിനെ കുറവായി തോന്നിയത്… എങ്ങനെന്ന് വച്ചാല് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു ഡ്രോയിങ്ങിന്റെ സാധങ്ങൾ തീർന്നത് മനസ്സിലേക്ക് വന്നത്.. ഇപ്പോ തന്നെ അച്ഛനോട് പറഞ് പൈസ വാങ്ങീക്കാന്ന് വച്ചിട്ട് കോണിയും ഇറങ്ങി അച്ഛന്റെ വാതിലിനടുത്തെത്തിയപ്പോഴാണ് അകത്തു നിന്ന് അവരുടെ സംസാരം കേൾക്കുന്നത്

:അവന്റെ പല്ല് കണ്ടാ തന്നെ ആളുകള് കളിയാക്കാൻ തുടങ്ങും.. നമ്മള് ആൾക്കാരെ ഇടയില് ചൂളി പോകും. വെറുതെ അതിന് ഇടവെരുത്തണോ

:അപ്പൊ പിന്നെ നാളെയെന്താ അവനോട് പറയാ

:വല്ല മരിപ്പിനും പോകാണെന്ന് പറയാ…കുടുംബത്തിലെ പ്രധാന പെട്ടവരുടെ കല്യാണ അതിന്റെ ഇടയിൽ പോയി നാണം കെടാൻ വയ്യ

കേട്ടപ്പോ എന്തോ എവിടെന്നോ ഒരു തണുപ്പ് ഹൃദയത്തെ വന്നു പൊതിഞ്ഞു..

അന്ന് രാത്രി മുഴുവൻ ബെഡിൽ കിടന്ന് കരഞ്ഞു. എന്തിനാണ് ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെന്നും പറഞ് ഉള്ളിൽ നിന്നും വരുന്ന തേങ്ങലുകളെ തലയണ വച്ച് അമർത്തി പുറത്ത് പോകാതെ കൊന്നുകൊണ്ടിരുന്നു.. പിറ്റേന്ന് മരിപ്പുണ്ടെന്നും പറഞ് കസവിന്റെ വസ്ത്രങ്ങളണിഞ് പോകുന്നവരെ കണ്ടാ ഏത് അഞ്ചാം ക്‌ളാസുകാരനും മനസ്സിലാകുമായിരുന്നിട്ടും ആ പ്ലസ് വണ്ണുകാരൻ അവര് പറഞ്ഞത് വിശ്വസിച്ചെന്ന പോലെ തലയാട്ടി അവര് പോകുന്നത് ഒരു തരം നിർവികരതയോടെ കണ്ണിൽ വെള്ളവും നിറച്ച് നോക്കി നിന്നു..

Leave a Reply

Your email address will not be published. Required fields are marked *