സിനേറിയോ [Maathu]

Posted by

ഈ നായിക്കളിതെവിടെ…ഫോണിലെ ഫ്ലാഷും ഓൺ ചെയ്ത് അവിടം മൊത്തം തിരഞ്ഞു.. എവിടെ പൊടി പോലുമില്ല.. ഫോൺ വിളിച്ചപ്പോ എടുക്കുന്നുമില്ല… മൈരോൾ എവിടെ പോയി ആവോ…അവസാനം ടേബിളിന് അടുത്ത്

വന്നിരുന്നു…അന്നേരം ഏതോ ധിക്കിൽ നിന്നും ചിക്കൻ പൊരിച്ചതിന്റെ മണം എന്റെ നാസികയിലേക്ക് വന്നു കൊണ്ടിരുന്നു.. മോട്ടു സമൂസയുടെ മണം കിട്ടി അതിനടുത്തേക്ക് പറന്നു പോകുന്ന പോലെ ചിക്കന്റെ മണം കിട്ടിയ ഞാൻ അതിന്റെ ഉത്ഭവ സ്ഥാനത്തേക്ക് മണവും പിടിച് നടന്നു കൊണ്ടിരിന്നു.. അന്നേരം അവന്മാരെവിടെ എന്നുള്ളത് എനിക്ക് ബാധകമല്ലാരുന്നു..അടുക്കളയിലെ പ്ലേറ്റിൽ വറുത്തു കോരിയിട്ട ചിക്കൻ തത്തമ്മ ചുണ്ടിന്റെ കളറോടെ എന്നെയും പ്രേധീക്ഷിച്ചു ഇരിക്കുന്നുണ്ട്…പുതപ്പു പോലെ അതിന്റെ മേലെയായിട്ട് മൊളകും കറിവേപ്പിലയും.. കറിവേപ്പിലയും മുളകും തട്ടി മാറ്റിക്കൊണ്ട് മൊരിഞ്ഞ ഒരു കഷ്ണത്തെ എടുത്ത് ഒന്ന് നോക്കി…മ്മ്.. അരുണിന്റെ പാചകം മെച്ചപ്പെട്ട് വരുന്നുണ്ട്.. സ്വാതിയെ കയ്യിലെടുക്കാനായിരിക്കും.. പുറം നിരീക്ഷണം മാത്രം പോരല്ലോ അതിന്റെ വിധി നിർണായിക്കാൻ ഉൾപ്രേദേശവും നോക്കണ്ടേ..വിരലുകൾ കൊണ്ടതിനെ ഞെരിച്ചു.. മ്.. സോഫ്റ്റാണ് ഇനി ഫൈനൽ ടെസ്റ്റ്‌.. കഴിക്കുക.. ഇതില് അവൻ പാസായില്ലേ അവന്റെ പാചകം ഊംഫി എന്ന് പറയാ.. മാത്രമല്ല പിണങ്ങി നില്കുമ്പോ സ്വാതിയെ കയ്യിലെടുക്കാനുള്ള അവന്റെ തന്ത്രം മാറ്റേണ്ട സമയമായെന്ന് പറയാ..

ആ മൊരിഞ്ഞ ചിക്കനെ വായിലേക്ക് വയ്ക്കാൻ നേരം ഹാളിൽ സ്റ്റീൽ ഗ്ലാസ്‌ നിലത്തു വീണു…നിശബ്ദമായ അന്തരീക്ഷത്തിൽ ഇളയരാജന്റെ പാട്ടിന്റെ ഇടക്ക് കേട്ട പെട്ടെന്നുണ്ടായ ശബ്ദത്തിൽ കയ്യിലിരുന്ന ചിക്കൻ തിരിച് പ്ലേറ്റിലേക്ക് തന്നെ വീണു.. ചുണ്ടിനും കപ്പിനും എന്ന പോലെ ചുണ്ടിനും വിരലിനുമിടയിൽ നഷ്ടപെട്ട ഇറച്ചി കഷ്ണത്തെ ഒത്തിരി വിഷമത്തോടെ നോക്കി…

“ആരാടാ…അരുണേ.. ടാ മാട സ്വാമി ”

എവിടെ ആ സ്റ്റീൽ ഗ്ലാസ്‌ നിലത്ത് കിടന്ന് ഉരുളുന്ന ശബ്ദമൊഴിച് മറ്റൊന്നും തന്നെയില്ലാരുന്നു.. ഇപ്പൊ ഇളയ രാജന്റെ പാട്ടും കേൾക്കാനില്ല അതിന്റെ സ്ഥാനത് വേറെ ഏതോ ഒരു മ്യൂസിക്.. ഒരു മാതിരി സൈക്കോ ചാറക്ടർസിന് ഇൻട്രോ പോലെ…ദൈവമേ ഇനി അങ്ങനെ വല്ലതും.. ഞാൻ വരുന്നതിന്റെ മുൻപേ അവന്മാരെ കൊന്ന് നുറുക്കി ചാക്കിൽ കെട്ടി എന്നെ കാത്തു നിൽക്കയായിരിക്കോ.. നെഞ്ച് ദാണ്ടേ പടപടാന്ന് ഇടിക്കിന്…മുട്ടുകാലൊക്കെ വിറക്കുന്ന പോലെ…ഇനി വല്ല പ്രേതവും ആകുവോ.. നിലാവിന്റെ വെളിച്ചം ജനലും കടന്ന് അടുക്കളയിലെ മാർബിളിലേക്ക് അടിക്കുന്നുണ്ട്.. ഇന്ന് കറുത്ത വാവ് വലതുമാണോ അതോ വെളുത്ത വാവോ.. ധൈര്യം സംഭരിച്ച് ഹാളിലേക്ക് പോയി നോക്കാൻ തന്നെ തീരുമാനിച്ചു…ആ ഗ്ലാസ്‌ തറയിൽ കിടന്ന് ഉരുളുന്നുണ്ട്.. അതെടുത്തു ടേബിളിൽ വച്ചു…ആ തൊലിഞ്ഞ സ്പീക്കറുമെടുത്ത്‌ അതിന്റെ പവറും ഓഫ്‌ ആക്കി.. അതോടെ എല്ലാം നിശബ്ദമായി…

Leave a Reply

Your email address will not be published. Required fields are marked *