സിനേറിയോ [Maathu]

Posted by

:ഒരു വെഡിങ് ഉണ്ട്.. ഇവിടെ അടുത്ത് തന്നെ

:അത്‌ നിങ്ങള് പോകത്തില്ലേ.. ഞാൻ നാളെ എപ്പോഴാ എണീക്കാന്ന് പറയാൻ പറ്റത്തില്ല..

:ഞങ്ങള് പൊക്കോളാ അണ്ണാ…

:എന്നാ ശെരി.. ഞാൻ തെറിച്ച്

അവരോട് യാത്ര പറഞ് തായേക്ക് പോകാനായി ലിഫ്റ്റിൽ കയറി..അടഞ്ഞു പോകുന്ന വാതിലിനുള്ളിലൂടെ സിനേറിയോ ഫോട്ടോഗ്രാഫി എന്ന ഫ്ളക്സ് കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങൾ കൊണ്ട് പ്രകാശ പൂരിതമായി ആരെയും ശ്രദ്ധ പിടിച്ചു പറ്റി ഞെളിഞ്ഞു നില്കുന്നത് കാണാം.. ആ കാഴ്ചയെ പൂർണമായി മറിച് കൊണ്ട് വാതിലടഞ്ഞു.. എന്നെയും താങ്ങി ആ പെട്ടി കൂട് തായേക്ക് ചലിച്ചു തുടങ്ങി..

പാർക്കിങ്ങിൽ നിർത്തിയിട്ടിരിക്കുന്ന rx 100 എടുത്ത് വീടിന് നേരെ ഓടിച്ചു കൊണ്ടിരുന്നു.. വഴിയരികിൽ കുപ്പിയും പൊട്ടിച്ച് തമിഴൻമാർ അവരുടെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്…ആഘോഷിക്കട്ടെ ഈ ദിവസം അങ്ങനെ അല്ലെ…തിങ്കൾ മുതൽ ശനി വരെ കിട്ടുന്ന പണിയെല്ലാമെടുത്ത്‌ വീട്ടിലേക്ക് ചിലവിനയച് മിച്ചം വരുന്ന കാശ് എല്ലാവരും ഷെയറിട്ട് ഒരു കുപ്പിയും വാങ്ങി എവിടെ സ്ഥലമുണ്ടോ അവിടെ കിടന്ന് കുടിച്ചും ചിരിച്ചും പരസ്പരം തെറി പറഞ്ഞു അന്ന് മാത്രം അവര് അവർക്ക് വേണ്ടി അവര് തന്നെ ആഘോഷിക്കുന്നു.. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ തിങ്കൾ വീണ്ടും പണിക്കിറങ്ങുന്നു…എന്ത് ജീവിതല്ലേ..

ഹേ.. പിന്നെ ഞാനെന്തിനാ ഇപ്പൊ പോണേ.. കുടിക്കാനല്ലേ.. ഇവര് വഴിയരികിൽ നിന്ന് കൂതറ സാധനം വാങ്ങി അടിക്കുന്നു ഞാനവിടെ വീട്ടിൽ ബ്രാൻഡ് സാധനങ്ങൾ വാങ്ങി അടിക്കുന്നു…പ്രവർത്തി ഒന്ന് തന്നെ..ഫലത്തിലും വ്യത്യാസമില്ല …പീസ്.. സമാധാനം…ലഹരിയങ് തലച്ചോറിലേക്ക് കത്തിപിടിച്ചാൽ കിട്ടുന്ന സുഖം.. സമാധാനം…ഹാ ഹാ

നിശബ്ദമായ രണ്ട് വരി പാതയിലൂടെ ആ ബൈക്ക് അതിന്റെ ജന്മവാസനയുള്ള ശബ്ദം പുറപ്പെടുവിച്ചു കൊണ്ട്  പുകയും തുപ്പി എന്നെയ്യും വഹിച്ചു ലക്ഷ്യസ്ഥാനത്തേക്ക് നിലാവിൽ കുളിച്ച ആ നഗരത്തിനെ കൂനിന്മേൽ കുരുവെന്നപോലെ തണുത്ത അന്തരീക്ഷത്തേയും കീറി മുറിച്ചു കൊണ്ട് പാഞ്ഞു കൊണ്ടിരുന്നു.

മൈരോള് അടിച് കഴിഞ്ഞാവോ ഉള്ളീന്ന് ഇളയരാജന്റെ പാട്ട് കേൾക്കാൻ തുടങ്ങിയപ്പോ മനസ്സിലോർത്തു…ബൈക്കും സ്റ്റാന്റിലിട്ട് ഓടി കോണി കയറി വാതിലും തുറന്ന് ഉള്ളിലേക്ക് കയറി.. ഞാൻ കേറിയ നിമിഷം തന്നെ കറന്റ് പോയി.. ശുഭം.. ഹാളിന്റെ നടുക്ക് അരുണ് ഏതോ തൊലിഞ്ഞ ഓൺലൈൻ സ്റ്റോറീന്ന് വാങ്ങിയ സ്പീക്കറീന്ന് ഇളയരാജന്റെ പാട്ടിനനുസരിച് അതിന്മേലുള്ള LED ലൈറ്റ് മിന്നി തിളങ്ങാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *