സിനേറിയോ [Maathu]

Posted by

കയ്യിന്മേൽ മൊത്തം വെള്ളം പടർന്നു

:ഡെയ് തണ്ണി വരുത്ടാ…റൂഫ് ലീകാച് ടാ

കയ്യിന്മേലുള്ള ദ്രവാകം എവിടെന്ന വന്നേന്ന് അറിയാൻ മേലേക്ക് നോക്കിയപ്പോ റൂഫ് എവിടേക്കയോ തുളയുള്ള പോലെ..

:എന്നാടാ സോൾറെ…റൂഫ് ലീക്കാ

:ആമടാ.. പാര് ടാ കയ് തണ്ണി വന്തിരിച്

:അയ്യോ അത്‌ ചോരയാണ്

എവിടെന്നോ ഒരു മധുര ശബ്ദം

:ആമടാ ബ്ലഡ്‌.. ഡെയ് അരുണേ

:മാടെ ബൈക്കെടുക്ക് ഇവനെ ഞാൻ പൊക്കി വരാ

ഇതും പറഞ് അവന്മാരെന്നെ എടുത്ത് കോണിയിറക്കി..

:എങ്ക പോണുടാ.. ഷർട്ട്‌ ഫുള്ളാ നനഞ്ഞു മൈരേ.. ഒരു ഷർട്ടെടുത്ത്‌ വാടാ

അപ്പോഴും ബോധമില്ലാത്താ എനിക്ക് മനസ്സിലായിരുന്നില്ല എന്റെ തല വീഴചയിൽ ആ മേശയിൽ തലയടിച് നെറ്റി പൊട്ടിയെന്നും ചോര മുഖത്തുകൂടെ വാർന്നോഴുകുന്നുണ്ടെന്നും…

ഞാനെപ്പോഴും മഴ പെയ്യുന്നുണ്ടെന്നും ഷർട്ട്‌ നനഞ്ഞെന്നും അബോധാവസ്ഥയിൽ പറഞ്ഞോണ്ടെ ഇരുന്നു.. എന്തിനധികം പറയുന്നു അവിടെ വന്ന പെൺകുട്ടി പോലും ഉള്ളത് ഞാൻ കണ്ടില്ല..

പക്ഷെ എന്നെക്കാളും ബോധമില്ലാത്താവര് ആ രണ്ട് മലരന്മാരായിരുന്നു…കള്ളും കുടിച് കിളിപോയി ഇരിക്കുന്നവനായിരുന്നു വണ്ടി ഓടിച്ചിരുന്നത്.. ഓടിക്കുന്നത് ഏത് വശത്തു കൂടെയെന്ന് പോലും ആർക്കും അറിയത്തില്ലാരുന്നു.. ഇടക്ക് വണ്ടി തെന്നിപോകാനും തുടങ്ങി..അത്‌ പോകട്ടെ എവിടെയാണ് ഹോസ്പിറ്റൽ എന്നറിയാതെയാണ് പോകുന്നത്

ആരുടൊക്കയോ പ്രാർഥന കൊണ്ട് നൈറ്റ്‌ പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാർ ഞങ്ങളുടെ ലക്കും ലാഖനുമില്ലാത്ത ഡ്രൈവിങ് കണ്ട് പിന്നാലെ ചെയ്‌സ് ചെയ്ത് പിടിച്ചു..

ഒരു വിധത്തിൽ ബാലൻസ് ചെയ്ത് പൊയ്‌കൊണ്ടിരുന്ന ഞങ്ങളുടെ ബൈക്കിന്റെ മുൻപിലേക്ക് ആ ബോലോരോ കൊണ്ട് നിർത്തിയപ്പോ ബ്രൈക് പിടിക്കേണ്ടതിന് പകരം മാട സാമി ക്ലച് പിടിച്ചമർത്തി.. നേരെ പോയി ബോലോരക്കിടിച്ചു സൈഡിലേക്ക് മറഞ്ഞു വീണു..

ഇതിൽ അരിശം പൂണ്ട ആ വെട്ടാവളിയന്മാർ ആരാ തള്ളക്കുണ്ടാക്കാന മൈരേ പോകുന്നെന്നും പറഞ് ജീപ്പിൽ നിന്നിറങ്ങിയ പോലീസുക്കാരെ അടിക്കാൻ പോയി.. ഇനി ഞാനായിട്ടെന്താണാ ഈ റോട്ടിൽ കിടക്കുന്നെന്ന് പറഞ് ഞാനും അവന്മാരെ കൂടെ കൂടാൻ പോയി.. എവടെ രണ്ടടി വച്ചപ്പോഴേക്കും പിന്നില്ലേക് മലർന്നടിച്ചു വീണു.. ആ വീഴ്ചയിൽ എന്റെ കണ്ണുകളും അടഞ്ഞിരുന്നു..

തല പൊട്ടി പൊളിയുന്ന  വേദന എടുത്തപ്പോഴാണ് കണ്ണു തുറക്കുന്നത്.. കിടക്കുന്നത് ഒരു ഹോസ്പിറ്റലിലാണെന്ന് ഒറ്റ നിമിഷത്തിലെ മനസ്സിലായി…തലക്ക് സ്റ്റിച്ചിട്ടിട്ടുണ്ടെന്ന് തോന്നുന്നു.. അതൊന്ന് ഉറപ്പ് വരുത്താൻ കൈ കൊണ്ട് തടവാൻ പോയതാ.. പക്ഷെ അത്‌ പാളി പോയി.. ഡ്രിപ്പിട്ട കൈ ആയിരുന്നു ഉയർത്തിയതി.. അതിലൂടെ രക്തം തിരിച്ചിറങ്ങാൻ തുടങ്ങി.. ഇത് കാണ്ടാ നഴ്സ് എന്നെ ഒന്ന് തുറിച്ചു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *