സിനേറിയോ [Maathu]

Posted by

ഒഴിവ് സമയങ്ങളിൽ പുള്ളി എനിക്ക് ഫോട്ടോ എഡിറ്റിംഗിനെ കുറിച്ചും ഫോട്ടോ എടുക്കുന്നതിനെ കുറിച്ചും പഠിപ്പിച്ചു തന്നു…ഏതായാലും ഗതികെട്ടാ പുലി പുല്ലും തിന്നുന്ന് പറഞ്ഞാ പോലെ കാര്യങ്ങൾ ഞാൻ വേഗത്തിൽ പഠിച്ചെടുത്തു.

അതിനിടക്ക് അണ്ണനെ ക്യാമറമേനായി

ഒരു പടത്തിന് വിളിച്ചു.. അവിടുന്ന് പുള്ളി വളരാൻ തുടങ്ങി.. സ്ഥിരം സിനിമയുടെ ക്യാമറാമേനായി പുള്ളി അവരോധിക്കപ്പെട്ടു… ഇനിയൊരു തിരിച് വരവുണ്ടാവില്ല ശശ്യന്നും പറഞ് പുള്ളി പോയി.. പക്ഷെ രക്ഷപെട്ടപ്പോ പുള്ളിടെ കീഴിൽ ചങ്ങല പോലെ നിൽക്കുന്ന ഞാനും രക്ഷപെട്ടൂന്ന് പറയാ..എഡിറ്റിഗുകളിൽ വളർന്നുകൊണ്ടിരിക്കുന്ന എനിക്ക് അണ്ണൻ സിനിമയുടെ പോസ്റ്റർ ചെയ്യാൻ അവസരങ്ങൾ തന്നു. കൂടാതെ മോഡലുകളെയും സിനിമയിലെ താരങ്ങളേയും എനിക്ക് പരിചയ പെടുത്തി തന്നു.. ഇടക്ക് സിനിമയിൽ അവിടെയും ഇവിടെയുമായി  ചെറിയ വേഷങ്ങളിൽ തലയും കാണിച്ചു…പക്ഷെ ആർക്കും കണ്ടാൽ അറിയത്തില്ല…

ഏതായാലും പെട്ടി കടക്ക് മുകളിലുള്ള സ്റ്റുഡിയോ മാറ്റി ബിൽഡിങ്ങിലെ ഒരു ഫ്ലോർ തന്നെ വാങ്ങി വമ്പൻ സെറ്റപ്പാക്കി..  ഇൻസ്റ്റഗ്റാമിലും ഫേസ്ബുക്കിലും എഡിറ്റിംഗ് ചെയ്തോണ്ടിരുന്ന രണ്ട് മലയാളി പിള്ളേരെ പൊക്കി സ്റ്റുഡിയോയിലെത്തിച്ചു…കൂടെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യാൻ അനുവെന്ന ആരെയും സംസാരിച്ചു വീഴ്ത്താൻ കഴിവുറ്റ തമിഴത്തി പെണ്ണിനേയും ഹയർ ചെയ്തു..

രണ്ട് വർഷങ്ങൾക്കിപ്പുറം മൂന്നു നാല് പേരെ ഉള്ളുവെങ്കിലും സിനേറിയോ ഫോട്ടോഗ്രഫി സ്റ്റുഡിയോ വലിയ സാമ്രാജ്യമായി ചെന്നൈയിൽ പേരെടുത്തു..

അങ്ങനെ 27യാം വയസ്സിൽ ആൽഫ സിഗ്മയായി ആദിത്യനെന്ന ഞാൻ കയ്യിലൊരു ഗ്ലാസുമായി ബാഗിൽ ചാരിയെങ്ങനെ ഇരിക്കുന്നു.

ഒരു നെടുവീർപ്പിട്ട് ഓൾഡ് മങ്കിന്റെ കുപ്പിയിൽ അവശേഷിച്ചിരിക്കുന്ന മദ്യം ഗ്ലാസ്സിലേക്ക് പകർന്നു വെള്ളമൊഴിക്കാൻ ജെഗ്ഗെടുത്തപ്പോ അത്‌ കാലി.

:ടാ മാടെ…ടാ

എവടെ അടിച് പൂസായി കിടക്കാണ്.

:ടാ. മാടെ എണീരടാ

:എന്നാടാ പൈത്യമേ ഉനക്ക് വേണോ

:തണ്ണി മുടിഞ്ഞിടാ

:അത്‌ക്ക് നാ എന്നാ പണ്ണണം പൂണ്ടെ

:തണ്ണി എടുത്തിട്ട് വാടാ

:നീ ഗ്ലാസ്‌ കൊട്.. നാ ചുച്ചു പോട്ട് തരാ..

:അത്‌ നിന്റെ തന്തക്ക് കൊണ്ട് പോയി കൊടുക്കെടാ മൈരാ

:ഓ.. പോതും പോതും.. നാ എടുത്ത് തരാ

എങ്ങനയോ ബാലൻസ് ചെയ്തവൻ ജെഗ്ഗെടുത്ത്‌ കുഴഞ്ഞു കുഴ്ഞ്ഞു കിച്ചനിലേക്ക് പോകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *