എല്ലാവരും ഹാളിൽ ഓരോ ഭാഗത്ത് ആയി നല്ല തള്ളി മറക്കൽ ആണ്..പെൺപട ആണേൽ ഓരോ ഭാഗത്ത് ഇരുന്നു മത്സരിച്ചു പൊങ്ങച്ചം പറഞ്ഞു ഇരിക്കുന്നു….ഹോ…
ഞാൻ എന്തായാലും അവരെ അവിടെ ഇരുന്നാൽ ആകെ പ്രാന്ത് പിടിച്ചു പോകും…ഞാൻ അവിടെ ഒരു മൂലയിൽ കുറച്ച് മാറി ഉള്ള സോഫയിൽ കയറി ഇരുന്നു….
അപ്പോ താത്ത എൻ്റെ അടുത്തേക്ക് വരുന്നത് കണ്ടു…താത്ത വന്നതോടെ ഫാത്തിമാത്ത യും ആയിഷാത്തയും സമീറാത്ത യും ഒക്കെ പിന്നാലെ വന്നു…
അവര് വന്നപ്പോൾ ഞാൻ എഴുന്നേറ്റ് ഉമ്മയുടെ മുറിയുടെ തൊട്ട് അടുത്ത് സോഫയിൽ നിന്ന് കുറച്ചു മാറി വാഷ് ബേസിനും കോണിപ്പടികൾക്കും ഇടയിൽ ഉള്ള സ്പെയിസിൽ ഒരു സിംഗിൾ സീറ്റിൻ്റെ റിക്ലൈനർ സോഫ ഉണ്ട്…അത് ഇക്ക കഴിഞ്ഞ തവണ വന്നപ്പോൾ വാങ്ങിയത് ആണ്..നല്ല സുഖം ആണൂ അതിൽ ഇരിക്കാൻ…പിന്നെ അതിൽ കാൽ നീട്ടി വെക്കാൻ ഒക്കെ ഒപ്ഷ്യൻ ഉണ്ട്…
ഞാൻ അവിടെ ഇരിക്കാൻ പോകുമ്പോൾ ഏതോ ഒരു കിളവൻ അവിടെന്ന് എന്നെ വിളിച്ചു…
എടാ ഷാഫി…ഇൻവെർട്ടർ അടിച്ചു പോകും..നല്ല ഇടി ആണ്…
അത് പോവില്ല…
നീ അല്ലേ അത് തീരുമാനിക്കുന്നത്….എൻ്റെ വീട്ടിൽ പോയത് ആണ്…
ഉമ്മ – എടാ പോയി ഓഫ് അക്കിക്കോ.. മൈൻ സ്വിച്ച് കൂടി ഓഫ് അക്കിക്കോ…
ഹും…ഞാൻ പോയി ഓഫ് ആക്കിയപ്പോൾ ആകെ ഇരുട്ട് ആയി..അപ്പോ കുട്ടികൾ ഒക്കെ അവരെ ഉമ്മമാരുടെ അടുത്തേക്ക് ഓടി പോയി ഇരുന്നു..താത്ത യുടെ കുഞ്ഞു നല്ല ഉറക്കത്തിൽ മുറിയിൽ ആണ്…..
ഞാൻ ലൈറ്റ് ഓഫ് ആക്കി ഫോണിൽ ഫ്ലാഷ് അടിച്ചു വരുമ്പോൾ കിളവൻ്റെ അടുത്ത ചീത്തയും കിട്ടി…
എല്ലാവരും ഫോൺ ഒക്കെ അവൻ്റെ കയ്യിൽ കൊടുക്ക്…ഇവിടെ കൊണ്ട് വേക്ക്..ഒക്കെ ഫോണിൽ കളിച്ചു ഇരിക്കാണ് ..എല്ലാവരും അങ്ങനെ എങ്കിലും ഇരുന്നു സംസാരിക്കട്ടെ…
അത് കേട്ട് ബാക്കി ഉള്ളവർ എല്ലാ എൻ്റെ കയ്യിൽ ഫോൺ തന്നു..അതെല്ലാം ഞാൻ വാങ്ങി മേശയുടെ മുകളിൽ കൊണ്ട് പോയി വെച്ചു..
ഉമ്മ – എമർജൻസി ഒക്കെ കേടാണ്…ലൈറ്റ് ഉണ്ടാവില്ല…