എന്റെ മാളൂട്ടി [Shershaah]

Posted by

അങ്ങനെ 5.00 മണി ആയപ്പോ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി 5.30 ആയി അവരെ ട്രെയിനിൽ കെട്ടി വിട്ടിട്ടു ആണ് ഞങ്ങൾ തിരികെ പോന്നത് മാളു ഇപ്പളും എന്റെ മുഖത്തു നോക്കുന്നില്ലായിരുന്നു

ഞാൻ : ഡി

മാളു : എന്താ

ഞാൻ : എന്താടി ഒരു മൈൻഡ് ഇല്ലാതെ

മാളു : ഒന്നും ഇല്ല

ഞാൻ നോക്കിയപ്പോ ഒരു ചായ കട കണ്ടു ഞാൻ വണ്ടി അങ്ങോട്ട്‌ സൈഡ് ആക്കി

ഞാൻ : നിനക്ക് ചായ വേണോ

മാളു : വേണ്ട

ഞാൻ :എന്ന എന്നിക്കു വേണം മോൾ കാറിൽ ഇരിക്ക് ഏട്ടൻ പോയി ഒരു ചായ കുടിച്ചു വരാം

മാളു : ദുഷ്ടൻ

ഞാൻ : എന്ധോ മോൾ എന്ധെലും പറഞ്ഞായിരുന്നു

മാളു : അല്ല എനിക്കും ചായ വേണം എന്ന്

അങ്ങനെ ഞങ്ങൾ കടയിൽ കേറി ഒരു ചായ പറഞ്ഞു മാളൂന് ഉള്ളി വട ജീവൻ ആണ്

ഞാൻ : ചേട്ടാ പിന്നെ 2 ഉള്ളി വട

മാളു അതു കേട്ടപ്പോ ചിരികുനുണ്ടായിരുന്നു

ഞാൻ : കൊതിച്ചി

മാളു : എന്നിക്കു കൊതി ഒന്നും ഇല്ല

ഞാൻ : ഉവ്വ ഉവ്വേ

അങ്ങനെ ഞങ്ങൾ ചായ കുടിക്കുമ്പോ ഒരുത്തൻ മാളൂനെ തന്നെ നോക്കി ഇരിക്കുന്നുണ്ട് ഞാൻ ആദ്യം ഒന്നും മൈൻഡ് ആകില്ല പിന്നെ ഞാൻ നോക്കിയപ്പോ ഞങ്ങൾ കൈ കഴുകാൻ പോകുന്ന അവിടേം അവൻ മാളു അവനെ ശ്രെധിച്ചിട്ടില്ല ഞങ്ങൾ കൈ കഴുകാൻ കേറുമ്പോ അവൻ മാളൂനെ നൈസ് ആയി തട്ടി കൊണ്ട് കേറി മാളു പെട്ടന് അവനെ അടിക്കാൻ കൈ പൊക്കി പക്ഷെ അപ്പോളേക്കും അവൻ നിലത്തു വീണിരുന്നു അതു എന്റെ കാൽ ചെറുതായി അവന്റെ നെഞ്ചിൽ ഉമ്മ കൊടുത്ത അങ്ങനെ നിലത്തു കേടാകുന്ന അവന്റെ കോളറിൽ പിടിച്ചു ഞാൻ പറഞ്ഞു

ഞാൻ : എന്നി മേലാൽ ഒരു പെണ്ണിന്റെ നേരെ നിന്റെ കൈ പൊങ്ങിയ നിന്റെ ഈ കൈ ഞാൻ വെട്ടും

Leave a Reply

Your email address will not be published. Required fields are marked *