ചൂടോടെ കഴിക്കുമ്പോൾ എങ്ങിനുണ്ടെന്ന് ചോദിച്ചതിന് മറുപടി.
ജ്വാല: “കുഴപ്പമില്ല, ഏട്ടന് ഭാവിയുണ്ട്”
ഞാൻ : “ഭാവിയല്ല, ഭൂതമാ എനിക്കുള്ളത്”
ജ്വാല: “ഞാൻ”
ഞാൻ : “ഉം”
ജ്വാല: “ഞാൻ ഭൂതമല്ല പ്രേതമാ”
ഞാൻ : “കറുത്ത ഡ്രെസ്സിട്ട വെളുത്ത പ്രേതം”
ഭക്ഷണം ഇഷ്ടപ്പെട്ടു എന്ന് മുഖഭാവത്തിൽ നിന്നും മനസിലായി.
രണ്ടര ചപ്പാത്തി കഴിച്ച് കഴിഞ്ഞപ്പോൾ :
ജ്വാല: “ബാക്കി നീ തിന്നോ”
ആദ്യമായിട്ടായിരിക്കും ആരെങ്കിലും കഴിച്ച് അളിപുളിയാക്കിയ പ്ലേറ്റിൽ നിന്നും കഴിക്കുന്നത്!
എങ്കിലും എന്റെ മനസ് നിറഞ്ഞു തുളുമ്പി.
അവൾ ഒരു തമാശ ചിരിയോടെ അത് നോക്കിക്കൊണ്ട് ഫ്രിഡ്ജിൽ നിന്നും പിന്നേയും മട മടാ എന്ന് വെള്ളം എടുത്തു കുടിച്ചു.
ഞാൻ : “നീ പോകുമ്പോൾ കുറച്ച് പായ്ക്ക് ചെയ്ത് തന്നുവിടാം കെട്ടോ”
ജ്വാല: “ഞാൻ പോകുന്നില്ല”
വെറുതെ പറയുന്നതാണെന്ന് സംസാരത്തിൽ നിന്നു തന്നെ അറിയാം.
പകർച്ച കൊണ്ടുപോകുന്നതൊക്കെ എന്തോ കുറച്ചിലു പോലെയാണ്.
ആവശ്യമില്ലാത്ത ഇതുപോലുള്ള വെച്ചുകെട്ടുകൾ കുറേയുണ്ട്..!!
അടുക്കള ഒന്ന് ഒതുക്കി ഞാൻ കുളിക്കാൻ കയറി. പണിയെടുത്ത് ആകെ നാശമായിരിക്കുന്നു.
അവൾ ബെഡ്റൂമിലേയ്ക്ക് പോകാനുള്ള ലക്ഷണമൊന്നും കാണിക്കുന്നില്ല.
കുളികഴിഞ്ഞിട്ടും എന്റെ ഉള്ളിൽ ഒരു അപകർഷതാബോധം!! അവൾ വളരെ മോഹനമായ ഡ്രെസ് ഒക്കെ ചെയ്ത് ഡീസെന്റായി ബിഹേവ് ചെയ്യുന്നു, ഞാനോ വീട്ടിലെ മുണ്ടും ടീഷർട്ടുമായി ക്യാഷ്വലായ വേഷത്തിലും.
അവളുടെ അടുത്ത് ചെന്ന് സംസാരിച്ചിട്ടും, തൊട്ട് തലോടിയിട്ടും എനിക്ക് തന്നെ കോൺഫിഡെൻസില്ലാ എന്നത് ഒരു പ്രശ്നം, അവൾ ഫോർമലായി ഇടപെടുന്നു എന്നത് അടുത്ത വൈതരണി.
ജ്വാല: “എന്താ കള്ളൻ വല്യ കുളിച്ചൊരുങ്ങി?”
ഞാൻ : “എയ് ഒന്നുമില്ല”
ജ്വാല: “ഉം എനിക്ക് മനസിലാകുന്നുണ്ട്”
ഞാൻ : “എന്തോന്ന്?”
ജ്വാല: “ഒന്നുമില്ല”
ഞാൻ : “അല്ല എങ്ങിനാ?”
ജ്വാല: “ഏ” കേൾക്കാത്ത പോലേയും, ശ്രദ്ധിക്കാത്ത പോലേയും മാസികയിലാണ് ശ്രദ്ധ.!!
ഞാൻ : “പെണ്ണിനിന്ന് വല്യ ജാഡയാണല്ലോ?”
ജ്വാല: “ങാ ഇപ്പം അങ്ങിനെയാ”
കുറച്ച് നേരം ഞാനൊന്നും മിണ്ടിയില്ല.
ആകെ ഒരു അനശ്ചിതാവസ്ഥ.
ഇടയ്ക്ക് മാസികയിൽ നിന്നും മുഖം ഉയർത്തി എന്നെ വശ്യതയോടെ നോക്കുന്നുമുണ്ട്.