ഞാൻ : “ഭീഷണിയാ?”
ജ്വാല: “ആം, ഇതെന്താ ഈ ‘വേയിച്ചു’ വച്ചിരിക്കുന്നേ?” ( വേവിച്ച് അല്ല!)
ഞാൻ : “പച്ചക്കറി”
ജ്വാല: “അതെന്തിനാ”
ഞാൻ : “അതും വേണം ഇതിന്”
ഇടയ്ക്ക് ടൊമാറ്റോ സോസും, റെഡ് ചില്ലീ സോസും എടുത്ത് തുറക്കാൻ നോക്കിയപ്പോൾ ഞാൻ മേടിച്ചു വച്ചു.
ഞാൻ : “വെറുതെ അതിലേ എല്ലാം ആക്കല്ലേ?”
ജ്വാല: “പൊട്ടൻ ഒരേപോലത്തെ രണ്ട് സോസും മേടിച്ചോണ്ട് വന്നിരിക്കുകയാ”
ഞാൻ : “കുരുപ്പേ അതിൽ ഒന്ന് മുളകും, ഒന്ന് തക്കാളിയുമാ”
ഉടനെ കോൺഫ്ളവറേലായി കൈ.
ഞാൻ : “ഒരു കാര്യം ചെയ്യ് അതിൽ ഒരു സ്പ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്ക്”
അതവൾക്കിഷ്ടപ്പെട്ടു, വെളുത്ത പൊടി, കലക്കുക.. എല്ലാം സൗന്ദര്യവർദ്ധനയ്ക്ക് ചെയ്യുന്ന പരിപാടി പോലെ ഉള്ള ഏർപ്പാടാണല്ലോ? അതിനാൽ അത് കുഴപ്പമില്ലാതെ ചെയ്തു.
അടുത്തു നിൽക്കുമ്പോൾ അവളുടെ ഗന്ധം എന്നെ ഉൻമത്തനാക്കി.
ചില്ലി ചിക്കനെ ഞാൻ പ്രാകി.
സ്റ്റോക്ക് വാട്ടറും, സ്പ്രിങ്ങ് ഒണിയനും ചേർത്ത ശേഷം ഞാൻ കോഴിക്കഷ്ണങ്ങൾ ഇടുമ്പോൾ അവൾ
ജ്വാല: “ഇതിനൊരു കളർ ഇല്ലല്ലോ?”
ഞാൻ : “അതൊക്കെ ഉണ്ടാകും”
ജ്വാല: “ഹും”
ചിക്കൻ അതിൽ തിളയ്ക്കുമ്പോൾ ഞാൻ സോസുകൾ പൊട്ടിച്ചു.
അതും ചേർത്തു.
പക്ഷേ അജിനോമോട്ടോ ചേർക്കുന്നത് കാണാതെ വേണം എന്ന് എനിക്കറിയാമായിരുന്നു, ഇല്ലെങ്കിൽ കുട്ടിത്തേവാങ്ക് ബഹളമുണ്ടാക്കും എന്നതുറപ്പ്!!
കലക്കി വച്ച കോൺഫ്ളവർ കൊഴുപ്പിനായി ചേർത്തു.
ഉപ്പും ആവശ്യത്തിന് ചേർത്തു. കളർ ഞാൻ വാങ്ങിച്ചിരുന്നെങ്കിലും ചേർത്തില്ല.
ഞാൻ : “ചപ്പാത്തി ചുടാം”
ഞാൻ അത് പറഞ്ഞപ്പോൾ അവൾക്ക് അറിയാവുന്ന പണിയായതിനാലാണെന്ന് തോന്നുന്നു, വേഗം തവയൊക്കെ തപ്പാൻ തുടങ്ങി.
ആ കിട്ടിയ സമയത്ത് അജിനോമോട്ടോ അവൾ കാണാതെ കറിയിൽ ചേർത്തു.
ഇളക്കി അടുപ്പും ഓഫ് ചെയ്തു.
തവ കഴുകി സിങ്കിൽ നിന്നും തിരിച്ചു വന്നപ്പോൾ കറി റെഡി.
ഞങ്ങൾ രണ്ടു പേരും എന്തൊക്കെയോ പറഞ്ഞ് ചപ്പാത്തി ചുട്ടു.
ആദ്യത്തെ ചപ്പാത്തി ചുട്ടതേ അവൾ പ്രഖ്യാപിച്ചു.
ജ്വാല: “ഞാൻ കഴിക്കാൻ പോകുകയാ”
അത് പ്രതീക്ഷിച്ചിരുന്ന എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല.