സുഹൃത്തിന്റെ മകൾ ജ്വാല 7 [Sojan]

Posted by

ഇതിനെ കൂട്ടിയാൽ കുളമാകാനാണ് സാധ്യത.

ചിക്കൻ പീസുകൾ കോൺഫ്രവർ പൊടികലക്കിയതിൽ മുക്കി വറുക്കുമ്പോൾ ചോദ്യം.

ജ്വാല: “ഇതെന്തോന്നാ, ചിക്കൻ ഫ്രൈയ്യോ?”

ഞാൻ : “അല്ലെടാ ചിക്കൻ വറുത്തിട്ടാ ഉണ്ടാക്കുന്നേ”

ജ്വാല: “ഇതിലെന്തോക്കെയാ ചേർക്കുന്നേ?”

ഞാൻ : “കോൺഫ്ളവർ പൊടി, ഒരു നുള്ള് മുളക് പൊടി, ഉപ്പ്, മുട്ടയുടെ വെള്ള. എല്ലാം കൂടി വെള്ളത്തിൽ കുഴയ്ക്കും”

എന്തോ വിശ്വാസം വരാത്ത പോലെ ഒരു നോട്ടം.

ഞാൻ : “ഈ പച്ചക്കറി ഒന്ന്‌ അരിയാമോ?”

ജ്വാല: “‘സവാള’ ഞാൻ തൊടില്ല” ( അവൾ സവാള എന്നും ഞങ്ങൾ വീട്ടിൽ സബോള എന്നും ആണ് പറയുന്നത്)

ഞാൻ : “ങേ?”

ജ്വാല: “എനിക്കതിന്റെ മണം ഇഷ്ടമല്ല, പിന്നെ കണ്ണും നീറും”

( ഈ സംഭവം ജ്വാല പറഞ്ഞു കഴിഞ്ഞാണ് ദിലീപ് “ക്യൂട്ടക്സ് പോകും” എന്ന്‌ സിനിമയിൽ പറയുന്നത്.)

ഞാൻ : “സന്തോഷം, കള്ളക്കുട്ടു ഇവിടേങ്ങാനും ഇരുന്നാൽ മതി ഞാൻ ചെയ്തോളാം”

അവൾ സ്ഥലം വിട്ടു. ഞാൻ ക്യാരറ്റും മറ്റും വേവിക്കാൻ വച്ചപ്പോൾ ബുദ്ധൂസ് ഫ്രിഡ്ജിൽ നിന്നും വന്ന്‌ വെള്ളമെടുക്കുന്നതു കണ്ടു.

ഞാൻ : “വിശക്കാൻ തുടങ്ങിയല്ലേ?”

ഒരു വളിച്ച ചിരിയായിരുന്നു മറുപടി.

ഞാൻ : “ഇപ്പോൾ ശരിയാക്കിത്തരാം…”

ജ്വാല: “ഒരു രണ്ട് മണിക്കൂർ അല്ലേ?”

ഞാൻ : “എയ് 10 മിനിറ്റ്”

ജ്വാല: “ഹും”

അവളോടൊത്ത് കിന്നാരം പറയാൻ ഉള്ള സമയം നഷ്ടപ്പെടുന്നതിനാലും, പണി എടുക്കുമ്പോൾ കൂടാത്തതിലും എനിക്ക് ചെറിയ സങ്കടം ഉള്ളിലുണ്ടായിരുന്നു. പക്ഷേ പുറമേ കാണിച്ചില്ല.

ഞാൻ വേഗം ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് അരസ്പ്പൂൺ പഞ്ചസാര കരിച്ചു.

അടുത്തു വന്ന്‌ കണ്ടു കൊണ്ടുനിന്ന അവൾ ഒറ്റ ഓട്ടം!!

പൊട്ടിത്തെറിക്കും എന്ന്‌ വല്ലോം കരുതി കാണും. ആർക്കറിയാം?

ജ്വാല: “കഴിഞ്ഞോടാ നിന്റെ പേടിപ്പീര്?”

ഞാൻ : “ഉം ബാ”

സബോള ചതുരത്തിൽ അരിഞ്ഞതും, പച്ചമുളക് നീളത്തിൽ അരിഞ്ഞതും, ക്യാപ്സിക്കവും, വെളുത്തുള്ളിയും അതിലേയ്ക്ക് ചേർത്ത് ഇളക്കിക്കൊണ്ടിരുന്നപ്പോൾ അവൾ..

ജ്വാല: “ഇങ്ങിനൊക്കെയാണോ ഉണ്ടാക്കുന്നത്?”

ഞാൻ : “ആണെന്നാണ് തോന്നുന്നത്”

ജ്വാല: “വായിൽ വച്ച് തിന്നാൻ കൊള്ളില്ലെങ്കിൽ പറഞ്ഞേക്കാം”

Leave a Reply

Your email address will not be published. Required fields are marked *