പക്ഷേ ധൈര്യം വന്നില്ല.
അപ്പോഴാണ് ഞാൻ ഓർത്തത് ഛെ ഞാനെന്തൊരു മണ്ടനാണ്, ഡേറ്റാണെങ്കിൽ അവൾ വരില്ലല്ലോ? ഏതായാലും കളിക്കാതെ ഇന്നേതായലും അവൾ പോകില്ല. ആ ചിന്ത വന്നതോടെ എനിക്ക് മനസ് തണുത്തു.
ഇവൾ എന്നെ ആസാക്കാനുള്ള പണിയാണെന്ന് തോന്നി. എങ്കിൽ ഞാനും അതേ നാണയത്തിൽ പെരുമാറാൻ തീരുമാനിച്ചു.
ആ ദിവസം അവളാദ്യമായി എന്നെ “ഏട്ടാ” എന്നു വിളിച്ചു.
ആ വിളി എവിടുന്നു വന്നു എന്ന് അപ്പോൾ എനിക്ക് മനസിലായിരുന്നില്ല. എങ്കിലും ഏട്ടയോ, കൂരിയോ എന്തായാലും കുഴപ്പമില്ല എന്നതായിരുന്നു എന്റെ അവസ്ഥ.
ഞാൻ : “അപ്പോൾ നമ്മളെന്താണ് ഭവതീ ഭുജിക്കുക?”
ജ്വാല: “ഉം?” കത്രിച്ചൊരു നോട്ടം
ജ്വാല: “എന്തൊക്കെ ഉണ്ടാക്കാനറിയാം?”
ഞാൻ : “അത്യാവശ്യം ചോറും കറിയും, പിന്നെ ഇറച്ചി, മീൻ, മുട്ട ഒക്കെ..”
ജ്വാല: “പോരട്ടെ”
ഞാൻ : “കപ്പ, ന്യൂഡിൽസ്, പുട്ട്”
ജ്വാല: “പിന്നെ പുട്ട്, മനുഷ്യന് ഇഷ്ടമുള്ളത് വല്ലതും പറ”
ഞാൻ : “എടാ കുട്ടൂ, നിനക്കെന്താ വേണ്ടത് എന്ന് പറ നമ്മുക്ക് മേടിക്കാം”
ജ്വാല: “അതൊന്നും വേണ്ട”
ഞാൻ : “ഉം? അതെന്താ”
ജ്വാല: “നമ്മുക്ക് തന്നെ ഉണ്ടാക്കാം”
നമ്മൾ എന്ത് അഭിപ്രായം പറയുന്നോ, അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അവൾ അതിന് നേരേ വിപരീതം പറഞ്ഞ് നമ്മളെ കൊണ്ട് സമ്മതിപ്പിക്കും. അവൾക്ക് നമ്മൾ അവളെ അനുസരിക്കുന്നത് കാണുന്നത് ഭയങ്കര സംതൃപ്തിയാണെന്ന് തോന്നിയിട്ടുണ്ട്. വളരെ സില്ലിയായ കാര്യങ്ങളിലെല്ലാം അവൾ ഇതു തന്നെ ചെയ്യുമായിരുന്നു.
ഒരു ഡോമിനേറ്റിങ്ങ് ക്യാരക്റ്റർ. അത് ഭീഷണിയുടെ രൂപമൊന്നുമല്ല, മറിച്ച് അവളുടെ സൗന്ദര്യമാകുന്ന മധുവിൽ വീണുഴലുന്ന ഭൃഗത്തെ പോലെ നമ്മെ പീഡിപ്പിക്കുക, തേനിലാൽ ശ്വാസംമുട്ടി നാം മരിക്കുക!!! അതിൽ സന്തോഷിക്കുന്ന സാഡിസം.
ആ വാക്കൊന്നും യഥാർത്ഥത്തിൽ ചേരില്ല.
എന്നാൽ അവളുടെ ഭാവങ്ങളുടെ രൂപം നമ്മുടെ ഉള്ളിൽ നിന്നും നമ്മുടെ എല്ലാ അഹങ്കാരങ്ങളും, എല്ലാ ആൺമേൽക്കൊയ്മയും ഞരമ്പിൽ പിടിച്ച് വലിച്ചൂരി വെറും തെർമ്മോക്കോൾ പോലെ നമ്മെ നിർഗ്ഗുണപരബ്രഹ്മം ആക്കിക്കളയും.
ചിലപ്പോൾ തോന്നും ഒരു കൊച്ചുകുട്ടിയുടെ പിടിവാശിയാണ് അവൾ കാണിക്കുന്നത് എന്ന്.
മറ്റു ചിലപ്പോൾ തോന്നും ഒരു കാര്യസ്ഥയുടെ സ്വഭാവമാണവൾക്ക് എന്ന്.