ഞാൻ : “എന്റെ പൊന്നേ ഇതിനൊക്കെ ഇങ്ങിനെ ഇമോഷണലായാലോ?”
അതു പറഞ്ഞ് ഞാനവളെ പിടിച്ച് മടിയിൽ ഇരുത്തി.
നോക്കുമ്പോൾ കണ്ണുകളിൽ ചെറിയ ജലാംശം.
ചുണ്ട് കൂർത്തിരിക്കുന്നു.
ഞാൻ : “അയ്യോ ഞാനത് നിന്നെ കൊഞ്ചിക്കാൻ പറഞ്ഞതല്ലേ?”
“അല്ല”
ഞാൻ : “അതെ”
“അല്ലാ, അല്ലാ, അല്ല”
ഞാൻ : “ഞാനെന്ത് പറയണം?”
“നീ ഒന്നും പറയേണ്ട”
ഞാൻ : “ഇതിപ്പോ ഞാനുണ്ടാക്കിയ ചിക്കനും കഴിച്ച് എന്നോട് പരിപാടിയും വച്ചിട്ട് അലമ്പാക്കുകയാണോ?”
“ങാ ആണ്”
ഞാൻ : “എന്തിനാടാ വെറുതെ പിണങ്ങുന്നേ?”
അതിന് കടുപ്പിച്ചൊരു നോട്ടമായിരുന്നു മറുപടി.
വലിയ സീരിയസ് പിണക്കമൊന്നുമല്ലെങ്കിലും ആള് വളരെ സെൻസിറ്റീവാണെന്ന് എനിക്ക് തോന്നി.
“ഞാൻ തല മുടി ചീകട്ടെ” എന്നും പറഞ്ഞ് അവൾ മടിയിൽ നിന്നും എഴുന്നേറ്റ് പോയി.
എന്റെ മനസിലും വിഷമമയി. സത്യത്തിൽ അവളെ ഒരു കൊച്ച് കുട്ടിയെ പോലെ കൊഞ്ചിച്ചതായിരുന്നു. പക്ഷേ പോത്തിനത് തലയിൽ കയറിയില്ല. എന്റെ കഷ്ടകാലം.
ഞാൻ ബൈക്കിൽ അവളെ അവളുടെ താമസസ്ഥലത്തിന് അടുത്ത് കൊണ്ടുപോയി വിട്ടു. പോകുന്ന വഴി അവൾ ഒന്നും മിണ്ടിയില്ല.
പോകാൻ നേരം വളരെ ഫോർമലായി ഒരു ചിരി ചിരിച്ചു കാണിച്ചു.
അന്നത്തെ കളിയുടേയും, ചിക്കൻ ഉണ്ടാക്കി ഷൈൻ ചെയ്തതിന്റേയും എല്ലാ രസവും പോയി.
(തുടരും)
NB: യഥാർത്ഥ ജീവിതത്തിൽ ഇറച്ചി, മീൻ, മുട്ട ഈ മൂന്നും പിന്നെ ചോറും മറ്റ് കറികളും, കപ്പയും രാവിലെ മുതൽ ഉച്ചയ്ക്ക് 1:30 വരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയാണ് ജ്വാല വീട്ടിൽ വന്നപ്പോൾ സൽക്കരിച്ചത്. വളരെ സ്റ്റൈലിൽ സെറ്റിയിലിരുന്ന് T.V കാണുമ്പോൾ കൊണ്ടുപോയി കൊടുത്ത ഭക്ഷണം കഴിച്ചു കഴിഞ്ഞ് പ്ലേയ്റ്റ് കഴുകി വയ്ക്കാനായി എന്റെ നേർക്ക് നീട്ടി. എന്റെ ജീവിതകാലം മുഴുവനും ഒരു വലിയ വേദനയായി ആ സംഭവം ഉണ്ടായിരിക്കും.
അതു പോലെ തന്നെ തീരെ ചെറുപ്പത്തിൽ ഉണക്കമീൻ വൈകിട്ടില്ലാതെ ചോറുണ്ണില്ലാ എന്ന് പറഞ്ഞ പിണങ്ങി കിടന്നപ്പോൾ രാത്രിയിൽ ഉണക്കമീൻ വെട്ടി വറുത്ത് ചോറുവിളമ്പി അടുത്തിരുത്തി ഊട്ടിച്ചിട്ടും ഉണ്ട്. ആ സംഭവം അവളുടെ വീട്ടിൽ വച്ചായിരുന്നു.