*** *** ***
ഞാൻ എന്റെ ബാഗും അവളുടെ ബാഗും പായ്ക്ക് ചെയ്തു. വിളിച്ച് റൂം വെക്കേറ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. അവളിറങ്ങി കഴിഞ്ഞ് ഞാനും കുളിച്ചു.
മൂത്രമൊഴിക്കുമ്പോൾ ഓർത്തു അവളുടെ ശരീരത്തിലൂടെ കടന്നു പോയ ജലകണങ്ങളാണ് ഇപ്പോൾ എന്റെ ശരീരത്തിലൂടേയും കടന്ന് പുറത്ത് പോകുന്നത്.
അതോർത്തപ്പോൾ കാലിനടിയിലൂടെ ഒരു വൈദ്ദ്യുത പ്രവാഹം.!!
ഡ്രെസ്സെല്ലാം ചെയ്ത് ഞങ്ങൾ അവിടം വിട്ടു.
കുറച്ചു സമയം വെയ്റ്റ് ചെയ്തതേ നേരിട്ട് ബാംഗ്ലൂർ ബസ് കിട്ടി.
രണ്ടുപേരുടേയും സംസാരങ്ങൾ നാമമാത്രമായിരുന്നു.
ഞാനായിരുന്നു അതിനു കാരണവും. അനശ്ചിതാവസ്ഥ കാരണം എന്റെ ഉള്ളിൽ നിന്നും എന്ത് പുറത്ത് വരണം എന്ന് എനിക്കു തന്നെ അറിയില്ലാത്ത അവസ്ഥ.
എന്റെ മനസിൽ അവളെ എനിക്ക് സ്വന്തമാക്കാൻ ആകുമോ എന്നറിയില്ലാത്ത വേദന കൊത്തിവലിച്ചുകൊണ്ടിരുന്നു. എങ്കിൽ ഞാൻ ചിലപ്പോൾ മരിച്ചു പോകും!
എനിക്ക് സത്യമായും അങ്ങിനെ തോന്നി.
ജ്വാല ഹാപ്പിയായി കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് എന്റെ ചൂടുപറ്റിയിരുന്നു.
എപ്പോഴോ ഞാൻ ഉറങ്ങി പോയി.
ഉറക്കം തെളിഞ്ഞപ്പോൾ ഞങ്ങൾ ബാംഗ്ലൂർ അടുത്തിരുന്നു. അവൾ എന്നോട് പറ്റിച്ചേർന്ന് കിടന്ന് ഉറങ്ങുന്നു.
അവസാനം ബസ് നിന്നപ്പോൾ ഞങ്ങൾ പുറത്തിറങ്ങി.
നടുവു നിവർത്തി.
ഒരു കാപ്പികുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. എന്നാൽ അതിലും ആവശ്യം മറ്റ് പ്രഭാതകൃത്യങ്ങൾ നടത്തുന്നതായതിനാൽ ഞാൻ അവളെ കൊണ്ടുപോയി വിടാം എന്ന് പറഞ്ഞു.
ജ്വാല : “വേണ്ട ചെറുക്കാ ഞാൻ ഓട്ടോയ്ക്ക് പൊയ്ക്കോളാം”
ഞാൻ നിർബന്ധിച്ചെങ്കിലും അവൾ ഹാപ്പിയായി തന്നെ പോകാൻ റെഡിയായി.
പെട്ടെന്ന് എന്തോ ഓർത്തതുപോലെ അവൾ പറഞ്ഞു.
ജ്വാല : “ങാ ചിലവായതിന്റെ പാതി ഞാൻ തരാം കെട്ടോ”
എന്റെ ഹൃദയത്തിലൂടെ ഒരു കത്തി കുത്തിയിറക്കിയതുപോലാണ് അതുകേട്ടപ്പോൾ തോന്നിയത്.
ഞാൻ : “ഒന്ന് പൊയ്ക്കോണം”
ജ്വാല : “അപ്പോൾ കാശ് വേണ്ട?”
ഞാൻ : “പോ, പെണ്ണേ”
ജ്വാല : “‘എങ്കി’ ശരി” ഒരു പ്രത്യേക രീതിയിൽ ‘കാശുമേടിക്കാത്ത നീ ഒരു മണ്ടനാണല്ലോ’ എന്ന ഭാവം മുഖത്ത് വരുത്തി.. ഓട്ടോയ്ക്ക് കൈകാണിച്ചു നിർത്തി അവൾ പോയി.
അവസാനത്തെ ആ സംസാരങ്ങൾ എന്റെ ഉള്ളിൽ തീ കോരിയിട്ടു.