കോഴ്സ് തീരും വരെ നീട്ടി വയ്ക്കാൻ കഴിയില്ല…
” കല്യാണം കഴിഞ്ഞാലും…. പഠിക്കാൻ പോവാലോ..? ”
വിമൽ തന്നെ ആണ്, നിർദേശം മുന്നോട്ട് വച്ചത്… ( വിമലിന് അത്രയ്ക്ക് അങ്ങ് പിടിച്ചു പോയിരുന്നു..)
എന്നാൽ… വീണയ്ക്ക് ചമ്മൽ ആയിരുന്നു..
“മിക്സഡ് കോളേജിൽ, ആണും പെണ്ണും, അർത്ഥം വച്ച് നോക്കുമ്പോൾ… ചൂളിപ്പോകും..!”
വയറും വീർപ്പിച്ചു ക്ലാസ്സിൽ പോകുന്ന കാര്യം മനസ്സിൽ കൊണ്ടു വന്നപ്പോൾ, വീണയുടെ ചമ്മൽ ഇരട്ടിച്ചു..
വിമലിന് കാര്യം പിടി കിട്ടി…
” കോഴ്സ് തീരും വരെ… ഞാൻ ആയിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കില്ല…!”
വിമലിന്റെ ഉറപ്പ് കേട്ട്, വീണ നാണിച്ചു, തല കുനിച്ചു…
വീണ നോവിക്കാതെ, വിമലിനെ പിച്ചിയപ്പോൾ… വിമലിന് മനസ്സിലായി,
” വീണയ്ക്ക് സമ്മതം…!”
പ്രയാസപ്പെട്ടെങ്കിലും വീണയ്ക്ക് വിമൽ കൊടുത്ത വാക്ക് വിമൽ കർശനമായി പാലിച്ചു..
*********
പയ്യന്നൂരിൽ നിന്നും എട്ടരയ്ക്കു കേറുന്ന ട്രെയിൻ കൃത്യമാണെങ്കിൽ കാലത്ത് 7 മണിക്ക് കൊല്ലത്തു ചെല്ലും…
ഉച്ചയ്ക്ക് എക്സാം എഴുതാൻ പോകുന്ന വീണ ഓർക്കപ്പുറത്തു തന്നെ കണ്ട് അമ്പരക്കണം എന്ന പ്രതീക്ഷ ആയിരുന്നു, വിമലിന്റേത്…
പക്ഷേ, തന്റെ പ്രതീക്ഷ ആകെ തകിടം മറിഞ്ഞു…
ഒരു റിസർവേഷൻ കോച്ച് അറ്റാച്ച് ചെയ്യാൻ വിട്ട് പോയ പ്രശ്നം സംബന്ധിച്ചു നില നിന്ന അസ്വാരസ്യങ്ങൾ കാരണം, മംഗലാപുരത്ത് നിന്നും പുറപ്പെടാൻ തന്നെ 4 മണിക്കൂർ വൈകി…
എന്തിന് അധികം പറയുന്നു…? 7 മണിക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ…11 മണി കഴിഞ്ഞിരുന്നു…