ചേച്ചി: ആ ശെരി…
പിന്നിട് നടന്ന കാര്യങ്ങളെ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരു ദിവസം ഞാൻ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ചേച്ചിയെ വിളിക്കാൻ വീട്ടിൽ എത്തിയപ്പോൾ ചേച്ചി അവിടെ ഇല്ല. ഞാൻ വീട്ടിൽ അന്നേഷിച്ചപ്പോൾ ചേച്ചി ആദ്യമേ അവിടെ എത്തി കഴിഞ്ഞു. ഞാൻ വണ്ടിയും കൊണ്ട് അവിടെ ചെന്നപ്പോൾ ചേച്ചി അവിടെ ഉളളവർ ആയി കളിയും ചിരിയും ആയി ഇരിക്കുന്നു. ജാഥ വരുമ്പോൾ ചേച്ചി എന്നോട് പറഞ്ഞു അവരുടെ ഒപ്പം ഞാൻ ഉണ്ടാവും എന്നു് പറഞ്ഞു പോവും. അങ്ങനെ നീണ്ട ഒരു വർഷത്തിനു ശേഷം ചേച്ചി പാർട്ടിയിൽ തന്നെ ഒരു സ്റ്റാർ ആയി.
ഒരുപാട് പണം ചേച്ചി ചിലവാക്കാൻ തുടങ്ങി. ചേച്ചി അങ്ങനെ പാർട്ടിയുടെ ഒരു വൻ ലെവലിൽ എത്തി ചേർന്നു. എനിക്ക് അത് വളരെ സന്തോഷം വരുന്ന കാര്യം ആയി തുടങ്ങി. ചേച്ചി എല്ലാത്തിനും നല്ല ആക്റ്റീവ് ആയി നിൽക്കാൻ തുടങ്ങി. പിന്നിട് ഞാൻ ചെല്ലുമ്പോൾ ചേച്ചിയുടെ വീട്ടിൽ നേതാക്കന്മാരുടെ തിരക്ക് ആയിരുന്നു. എല്ലാ കാര്യത്തിനും അവർ ചേച്ചിയെ കൊണ്ട് നടക്കാൻ തുടങ്ങി. ചേച്ചിയെ അവർ ഒരു നിലയിൽ എത്തിക്കാം എന്ന് എനിക്ക് അവർ വാക്ക് തന്നു. ചേച്ചിയുടെ എല്ലാത്തിനും ഉള്ള പേടി എല്ലാം മാറ്റി അവർ പിന്നെ എന്ത് പറഞ്ഞാലും എടുത്തു ചാടുന്ന ഒരു ആളാക്കി മാറ്റി എടുത്തു. പിന്നെ ചേച്ചിയെ കാണാൻ പാർട്ടി ഓഫീസിൽ പോവേണ്ട അവസ്ഥ ആയി.
പിന്നിട് ഒരു രണ്ടു വർഷം കഴിഞ്ഞ് പോയി. ഞാനും വീട്ടുകാരും സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിച്ചു.ഞാൻ രാഷ്ട്രീയം ഒന്ന് കുറച്ചു. ഞാൻ ഒരു ജോലിക്ക് പോവാൻ തീരുമാനിച്ചു. ഞാൻ പാർട്ടിയിലും ചേച്ചിയോട് ഇത് പറഞ്ഞു. അവർ എന്നോട് പറഞ്ഞു നിൻ്റെ ഭാഗത്തെ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ ഇവൾ ഉണ്ടല്ലോ നി ഒരു ജോലിക്ക് പോ.എന്നിട്ട് പ്രേശങ്ങൾ എല്ലാം തീർന്നാൽ ഒരു ചെറിയ ജോലിയിൽ മാറി പഴയപോലെ വാ..
എന്നും പറഞ്ഞു എന്നെ പറഞ്ഞു വിട്ടു. ഞാൻ ഒരു മാസം കഴിഞ്ഞപ്പോൾ ദുബായ് പോയി. ഒരു അഞ്ച് വർഷം അവിടെ ജോലി എല്ലാം ചെയ്തു. എൻ്റെ കടങ്ങൾ എല്ലാം തീർന്നു. ഞാൻ ഒരു പുതിയ വീടും വെച്ചു.ഞാൻ ദുബായ് പോയ സമയത്ത് കുറച്ചു ദിവസം ചേച്ചി ഫോൺ വിളിയും മെസ്സേജ് അയക്കുക എല്ലാം ഉണ്ടായിരുന്നു. പതിയെ ചേച്ചി വിളിയും മെസ്സേജ് അയക്കലും കുറഞ്ഞു. 5വർഷം കഴിഞ്ഞ് ഞാൻ തിരിച്ചു നാട്ടിലേക്ക് വന്നു.