അന്ന് രാത്രിയിൽ ഞാനും എൽസണും ചെറിയാൻ ചേട്ടനും കൂടേ ഒരു കുപ്പി എടുത്ത് കൂടി.
9 ഒക്ടോബർ 2025. ചൊവ്വ.
ഞാൻ താമസിച്ചു ആണ് ഉണർന്നത്. ഫോണിൽ അമ്മയുടെ കാൾ കണ്ടപ്പോൾ തിരിച്ചു വിളിച്ചു പെട്ടന്ന് സംസാരിച്ചു വെച്ചു. ചെറിയാൻ ചേട്ടനും ഉണരാൻ താമസിച്ചു എന്ന് തോനുന്നു. പുള്ളി പൊറോട്ടയും ചിക്കനും കൊണ്ടുവന്നു തന്നു. ഞങ്ങൾ പ്രഭാതഭക്ഷണം കഴിക്കുന്നതിനു ഇടയിൽ ബെൽ ശബ്ദം കേട്ടപ്പോൾ ചെറിയാൻ ചേട്ടൻ കതകു തുറന്നു. പാറു ആയിരുന്നു, അവളോട് ചെറിയാൻ ചേട്ടൻ എന്തെല്ലാം വാതിൽക്കൽ നിന്ന് സംസാരിക്കുന്നതു ഞാൻ കണ്ടു. പാറു ഇവിടേക്ക് ഒന്ന് വന്നേ, ഞാൻ വിളിച്ചു. അവൾ അവിടെ വന്നു നിന്നു. പാറു പറഞ്ഞ തടിനിമാടനെ ആരേലും കണ്ടിട്ടുണ്ടോ. ഞാൻ അവളോട് ചോദിച്ചു. ഉണ്ട് സാറേ, പണ്ട് കുറേ ഏറെ പതിറ്റാണ്ടു മുൻപ് ഈ നാട്ടിൽ പയങ്കര കാട്ടുപന്നി ശല്യം ആയിരുന്നു.
എന്ത് കൃഷി ചെയ്താലും അതെല്ലാം രാത്രിയിൽ കാട്ടുപന്നി വന്ന് നശിപ്പിക്കും, അങ്ങനെ ഈ നാട്ടിൽ നിന്നും ആളുകൾ മല ഇറങ്ങാൻ തുടങ്ങി. ഇവിടെ ഭക്ഷണത്തിനു വല്യ ശാമം വന്നു, ആളുകൾ ഈ പുഴയുടെ അറ്റത്തു താമസിക്കുന്ന കാട്ടുവാസികളുടെ അടുത്ത് നിന്നും ഭക്ഷണം വാങ്ങാൻ തുടങ്ങി. അവർ മാത്രം കൃഷി ചെയുന്ന വിളകൾ ഒരു മൃഗവും നശിപ്പിക്കുകയില്ലായിരുന്നു. ശാമം കാരണം പൊറുതി മുട്ടിയ നാട്ടുകാര് അവസാനം കാട്ടുവാസികളുടെ അടുത്ത് അവരുടെ കൃഷി മാത്രം എങ്ങനെ രക്ഷപ്പെടുന്നു എന്ന രഹസ്യം ചോദിച്ചു ചെന്നു.
ഇവിടെ ഇരുന്നു സംസാരിക്കാം പാറു, ഞാൻ ഒരു കസേര അവൾക്കു അരികിലേക്ക് നീക്കി കൊടുത്തു. അവൾ അതിൽ ഇരുന്നുകൊണ്ട് പറയാൻ തുടങ്ങി. അവരുടെ കൃഷിയെ സംരക്ഷിക്കുന്നത് അസുര മൂർത്തിയായ തടിനിമാടൻ ആണെന്നും അവൻ വസിക്കുന്നത് പുഴയിൽ ആണെന്നും അവർ പറഞ്ഞു. തടിനിമാടനെ ആവാഹിച്ചു നിർത്തണമെങ്കിൽ എല്ലാ വിളവെടുപ്പിനും മുൻപ് മനുഷ്യ കുരുതിയും പട്ട ചാരായവും നൽകണം എന്നും അവർ പറഞ്ഞു. നാട്ടുകാരുകൂടി കൂട്ടത്തിലെ പ്രായം ചെന്നവരെയും വൈകല്യം ഉള്ള കുഞ്ഞുങ്ങളെയും എക്കെ തടിനിമാടനു വേണ്ടി കുരുതി നൽകാൻ തുടങ്ങി. വർഷങ്ങളോളം ഇത് ആവർത്തിച്ചു വന്നു.