നല്ലരിയിൽ ഉള്ള എല്ലാ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കണം. സംശയ പരമായി എന്ത് കണ്ടാലും അത് എന്നെ അറിയിക്കണം. ഞാൻ സനലിനോട് പറഞ്ഞപ്പോൾ അയാൾ തലയാട്ടി. എൽസൺ ലോക്കൽ പോലീസിനെ കൂട്ടികൊണ്ട് പോയി പുഴയുടെ അരികിൽ താമസിക്കുന്ന എല്ലാവരുടെയും വിവരം ശേഖരിച്ചു മൊഴി എടുക്കണം, എല്ലാവരുടെയും ബ്ലഡ് ഗ്രൂപ്പും രേഖപെടുത്തണം.
പിന്നെ ആളുകൾക്ക് സംശയപരമായി എന്തേലും കണ്ടാൽ വിളിക്കാൻ ഒരു ഹെല്പ് ലൈൻ നമ്പർ തയ്യാറാക്കി അത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും പഞ്ചായത്ത് വഴിയും അറിയിക്കണം. കൊലകൾ നടന്ന ദിവസം ഈ പരിഷരങ്ങളിൽ പുറത്തു നിന്ന് ഏതേലും മൊബൈൽ ഇവിടുത്തെ ടവറുകളിൽ വന്നിട്ടുണ്ടോ എന്ന് നോക്കണം, അങ്ങനെ വന്നിട്ടുള്ള നമ്പറുകൾ ശേഖരിച്ചു ഡീറ്റെയിൽസ് എടുക്കണം. ഇന്ന് മുതൽ നമ്മൾ ഈ കൊലയാളിയെ വേട്ട ആടാൻ തുടങ്ങണം.
എല്ലാവരും സമ്മതം മൂളി അവരുടെ ജോലികളിലേക്ക് മടങ്ങി. മിത്ര എന്താണ് ആലോചിക്കുന്നത്, ഒരു ക്രൈം ഫോട്ടോ നോക്കി നിൽക്കുന്ന അവളോട് ഞാൻ തിരക്കി.സാർ, ചെന്നൈയിൽ ഒരു ഹോപ്ലോളജിസ്റ് ഉണ്ട് അദ്ദേഹത്തിന്റെ പേര് സെന്തിൽ എന്നാണ്. ഞാൻ ഈ ക്രൈം ഫോട്ടോസ് അയച്ചു കൊടുക്കട്ടെ?. ഞാൻ സമ്മതം കൊടുത്തു.
വൈകിട്ട് നാലു മണിയോടെ തിരിച്ചു ഹോട്ടലിൽ പോവാനായി ഞാൻ ഇറങ്ങി. ചെറിയാൻ ചേട്ടനോട് വണ്ടി പാർക്കിങ്ങിൽ നിന്നും എടുത്തുകൊണ്ടു വരാൻ പറഞ്ഞിട്ട് ഞാൻ അവിടെ നിന്നു. ഒരു ടി വി സ് സ്കൂട്ടറിൽ ഒരു പെൺകുട്ടി വരുന്നത് എന്റെ കണ്ണിൽ ഉടക്കി. ഗോതമ്പുമണിയുടെ നിറം ആണ് ആ കൊച്ചു സുന്ദരിക്കു. മഞ്ഞ നിറമുള്ള ചുരിദാറും റോസ് നിറത്തിൽ ഉള്ള ഷാളും ആണ് അവരുടെ വസ്ത്രം. മുഖത്തു നല്ല ഉല്‍ക്കണ്ഠ ഉണ്ടെങ്കിലും അവളുടെ ലാവണ്യം കുറഞ്ഞിട്ടില്ല. ദൈവം അവളുടെ രചനാശില്പം നല്ല സമയം എടുത്ത് ശ്രെദ്ധിച്ചു നിർമിച്ചത് ആണെന്ന് തോന്നും.
എന്റെ അടുത്തായിട്ട് അവൾ സ്കൂട്ടി കൊണ്ടുവന്നു നിർത്തി. അതേ പോലീസ്‌കാരാ ഇവിടെ സ് ഐ ഉണ്ടോ? എനിക്കു ആ ചോദ്യം കേട്ടിട്ട് ചെറിയ ചിരി വന്നു. മറുപടി ലഭികാത്തപ്പോൾ അവൾ വീണ്ടും ചോദിച്ചു. ചെവി കേൾക്കത്തില്ലേ, ഇവിടെ സ് ഐ ഉണ്ടോ എന്ന്. അവളുടെ ചോദ്യത്തിൽ അല്ലാ പകരം മെല്ലെ ചലിക്കുന്ന അവളുടെ അധരങ്ങളിൽ ആയിരുന്നു എന്റെ ദൃഷ്‌ടികേന്ദ്രം. ഉത്തരം ലഭികാത്തതിനാൽ അവൾ സ്കൂട്ടിയിൽ നിന്നും ഇറങ്ങി പോലീസ് സ്റ്റേഷനിലേക്ക് നടന്നു.