അതിൽ നിന്നും ഒരു സ്ത്രീയും അവരുടെ ഭർത്താവ് ആണെന്ന് തോന്നിക്കുന്ന ഒരാളും ഇറങ്ങി. സാർ ഇതാണ് ഫസ്റ്റ് വിക്ടിം മെറിന്റെ മകൾ, അതും പറഞ്ഞ് ഗിരി അവരെ ഞങ്ങളുടെ മുറിയിലേക്ക് ആനയിച്ചു. അവരെ എന്റെ എതിരുള്ള കസേരയിൽ ഇരുത്തി. സാർ മെറിൻ എന്റെ അമ്മ ആണ്, ഞാൻ റിയ. റിയ എന്ത് ചെയുന്നു എന്ന് ഞാൻ ചോദിച്ചു. എന്നെ കെട്ടിച്ചത് കോട്ടയത്ത് ആണ് സാർ, ഞാൻ അവിടെ ഒരു തയ്യൽ കട നടത്തുകയാണ്. ഞാൻ അമ്മയോട് ഒരുപാട് തവണ പറഞ്ഞതാണ് ഈ നശിച്ച നാട്ടിൽ നിന്ന് മാറി ഞങ്ങളുടെ കൂടെ വന്നു നിൽക്കാൻ.
റിയക്ക് ആരെ എന്ക്കിലും സംശയം ഉണ്ടോ? ഞാൻ തിരക്കി. ഇല്ല സാർ, അമ്മ ഒരു പാവം ആയിരുന്നു ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല. ഈ നാട് ഒരു ശാപം പിടിച്ച സ്ഥലമാണ് സാറേ, ഇവിടെ നിന്ന് മാറിയപ്പോൾ ആണ് ഞാൻ മനസമ്മാധാനം എന്താണ് എന്നറിഞ്ഞത്.
അതെന്താണ് റിയ അങ്ങനെ?. ഞാൻ പറയുമ്പോൾ സാറിനു തമാശ ആയി തോന്നും പക്ഷെ ആ പുഴയിൽ ആണ് സാറേ തടിനിമാടൻ ഉള്ളത്. ആ പുഴയുടെ അടുത്തു നിന്നും കുറച്ചു മാറി മാത്രമേ ആളുകൾ വീട് വെക്കുകയുള്ളു. നേരം ഇരുട്ടിയാൽ ആരും ആ പുഴയുടെ അടുത്തു പോലും പോവില്ല. റിയ എത്ര വരെ പഠിച്ചു?. ഞാൻ ബി എ ഇക്കണോമിക്സ് പഠിച്ചു സാറേ. ഇത്രയും പഠിച്ചിട്ടും താൻ ഈ മണ്ടത്തരത്തിൽ എക്കെ വിശ്വസിക്കുന്നുണ്ടോ? ഞാൻ അല്പം പുച്ഛം കലർത്തി ചോദിച്ചു.
അവർ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഇയാളുടെ അമ്മക്കും തയ്യൽ ഉണ്ടായിരുന്നു അല്ലേ? അവരുടെ വീട്ടിൽ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന് തോന്നുന്ന ഒരു തയ്യൽ മെഷീൻ ഞാൻ കണ്ടായിരുന്നു. അതെ സാർ, അമ്മയാണ് എന്നെ തയ്യൽ പഠിപ്പിച്ചത്. അമ്മക്ക് തയ്യലും ചെറിയ നാട്ടു വൈദ്യവും അറിയാമായിരുന്നു. സ്കൂളിലെ പണി പോയതിനു ശേഷം അതിൽനിന്നു ഉള്ള വരുമാനം ആണ് അമ്മക്ക് ആശ്രയം. ഞാൻ പൈസ വെല്ലോം അയച്ചു കൊടുത്താൽ എന്നെ വഴക്ക് പറയും. അതും പറഞ്ഞു അവർ കരയാൻ തുടങ്ങിയപ്പോൾ പൊക്കോളാൻ ഞാൻ പറഞ്ഞു.