ഞങ്ങൾ അവിടെ നിന്നും പോലീസ് സ്റ്റേഷനിലോട്ടു തിരിച്ചു. എന്റെ ടീമിൽ ഉള്ളവർ അവിടെ മദ്ധ്യാഹ്നം ആയപ്പോൾ എത്തി. എൽസൺ ആദ്യം തന്നെ വന്ന് എനിക്കു കൈ തന്നു. ആറു അടിക്കു മുകളിൽ ഉയരവും ഒത്ത ശരീരവുമുള്ള ഒരു ഭീമാകാരൻ ആണ് എൽസൺ. സാർ, നേരെത്തെ തന്നെ വന്നു അല്ലേ, എൽസൺ തിരക്കിയപ്പോൾ ഞാൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടി. പിന്നെ സനൽ വന്നു പരിചയപെട്ടു, ഒരു ചെറുപ്പക്കാരൻ ആണ് അയാൾ.
സാറിനെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട് എന്നും പറഞ്ഞു സനൽ എന്നെ ഒന്ന് പുകഴ്ത്തി. അവസാനം മിത്ര വന്നു കൈ തന്നു, ഫോറെൻസിക് ഡിപ്പാർട്മെന്റിൽ നിന്നും ഉള്ള ഒരു കിടു ചരക്കു തന്നെ ആണ് മിത്ര. സാർ, സെക്കന്റ് വിക്ടിമിന്റെ പ്രലിമിനറി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടുണ്ട്. അർഷാദ് വന്ന് പറഞ്ഞു. ഞാൻ അയാളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി ചെവിയിൽ വെച്ചു.
മരണ കാരണം കഴുത്തു ഒടിഞ്ഞാണ്, മരണം സംഭവിച്ചത് 10 മണിയോടെയും ആണ്. കൊലപെടുത്തിയ ശേഷം കൊണ്ടുവന്നു ആ പറമ്പിൽ ഉപേക്ഷിച്ചതാണ്. ഹൈഡ്രജൻ പേരോക്സൈഡും, മൃഗങ്ങളുടെ കോശങ്ങളും പിന്നെ സോഡിയം ഹൈപ്പോക്ളോറൈറ്റും ബോഡിയിൽ ഉണ്ട് പക്ഷെ ബോഡി കിടന്ന സ്ഥലത്തു ഇല്ല. 66 ഓളം മുറിവുകൾ ഉണ്ട്, സാർ പിന്നെ..
പിന്നെ, ഞാൻ തിരക്കി.
കഴുത്തിലെ കടിയിൽ നിന്നും എടുത്ത ജോ മാർക്ക് മനുഷ്യനുമായി അല്ല മാച്ച് ആവുന്നത്, കരടിയുമായി ആണ്.
കരടിയോ?, ഞാൻ ചോദിക്കുന്നത് കേട്ടു സ്റ്റേഷനിലെ എല്ലാവരും എന്നെ നോക്കി. അതേ സാർ, സ്ലോത്ത് ബിയർ.
ബാക്കി മുറിവുകൾ എങ്ങനെയാണു ഉണ്ടായത്. അത് ഏതോ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് സാർ. ഫോൺ വെച്ചിട്ടു ഞാൻ എല്ലാവരേം ഒന്ന് നോക്കി. അവരുടെ മുഖത്തെ വേവലാതി എനിക്കു വായിക്കാൻ പറ്റുന്നുണ്ടായിരുന്നു. മിത്രാ ഈ സോഡിയം ഹൈപ്പോക്ളോറൈറ്റ് എന്തിന് ഉപയോഗിക്കുന്നതാണ്? ഞാൻ വിഷയം മാറ്റാനായി തിരക്കി. സാർ അത് കറ മായിക്കാനുള്ള ക്ലീനേഴ്സിൽ ഉപയോഗിക്കുന്നതാണ്. അവൾ പറഞ്ഞു നിർത്തി.
അപ്പോൾ കൊലപാതകം രണ്ടും നടന്നത് ഒരിടത്തു വെച്ചു തന്നെ ആവും അല്ലേ? ഞങ്ങളുടെ പുറകിൽ നിന്ന് ഗിരി തിരക്കി. ആവാം എന്ന് മാത്രം ഞാൻ പറഞ്ഞ് ലോക്കൽ സ്റ്റേഷനിൽ ഞങ്ങൾക്കായി ഒരുക്കിയ മുറിയിൽ പ്രവേശിച്ചു ഒരു കശേരയിൽ ഇരുന്നു. ഇതെന്താണ് സാർ ഇവിടെ നടക്കുന്നത്? നരബലിയോ വെല്ലോം ആണോ? സനൽ ചോദിച്ചപ്പോൾ ഞാനും വിചാരിച്ചു അത് തള്ളി കളയാൻ പറ്റില്ല എന്ന്. സ്റ്റേഷന് മുന്നിലായി ഒരു വണ്ടി വന്നു നിർത്തി.