നിണം ഒരുകൂട്ട് 2 [അണലി]

Posted by

തുറന്നു നോക്കിയപ്പോൾ പാറു ആണ്. ഹോട്ടലിന്റെ യൂണിഫോം ആണെന്ന് തോന്നുന്നു ഒരു നീല സാരിയും വെള്ള ബ്ലൗസ്സും ആണ് വേഷം. ബ്ലൗസ്സിൽ മുഴുത്ത മാറിടം നിറഞ്ഞു നില്കുന്നു. കൊഴുത്ത വയറിൽ നേര്‍മ്മയായ കറുത്ത രോമങ്ങൾ. സാറിന്റെ ഡ്രെസ്സ് എന്തേലും അലക്കാൻ ഉണ്ടേൽ ഈ ബോക്സിൽ ഇട്ടാൽ മതി. ആയിക്കോട്ടെ പാറു പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചോ ഞാൻ തിരക്കി. വിളിച്ചു സാർ, ഇന്ന് 10 മണി ആവുമ്പോൾ ചെല്ലാൻ പറഞ്ഞു.

അയാളെ കൊണ്ട് വല്യ ശല്യമാണ് സാറേ, കുടിക്കാൻ പൈസ കൊടുത്തില്ലേൽ വന്ന് ഉപദ്രവിക്കും. കണ്ണുനീർ ഒന്നും വന്നില്ലെങ്കിലും അവർ കണ്ണ് തുടച്ചു കാണിച്ചു. അതോർത്തു വിഷമിക്കേണ്ട ഇനി പോലീസ് നോക്കിക്കോളും. നന്ദി ഉണ്ട് സാർ, എന്ത് ആവിശ്യം ഉണ്ടേലും സാർ റീസപ്ഷനിൽ വിളിച്ചാൽ മതി. ശെരി പാറു. പിന്നെ ഈ കൊലപാതകം ഒന്നും ചെയുന്നത് മനുഷ്യർ അല്ല സാറേ, ഇതെല്ലാം തടിനിമാടൻ ആണ്. തടിനിമാടനോ? അതെന്ത് സാധനമാ? ഞാൻ ചെറിയ ചിരി അടക്കി ചോദിച്ചു.

ചിരിക്കേണ്ട സാറേ, ഇവിടെ ഉള്ളവർ ആരും ആ നദിയിൽ അസമയത്ത് പോവില്ല. പാറു ഗൗരവത്തിൽ തന്നെ പറഞ്ഞു മുഴുവപിച്ചു.

സാറെ രാവിലെ കഴിക്കാൻ ഇഡലിയും ചമ്മന്തിയും ആണ് കിട്ടിയത്, നാളെ മുതൽ കടിച്ചു പറിക്കാൻ വെല്ലോം അറേഞ്ച് ചേയ്യാം. ചെറിയാൻ ചേട്ടൻ അതും പറഞ്ഞു റൂമിലേക്ക്‌ വന്നപ്പോൾ പാറു അവിടെ നിന്ന് മടങ്ങി. ചെറിയാൻ ചേട്ടോ, ചേട്ടന് ഇതൊക്കെ കണ്ടിട്ട് എന്താ തോന്നുന്നത്?. അതുപിന്നെ സാറേ എനിക്കു തോന്നുന്നത് പാറുന്നു സാറിനെ ഒരു നോട്ടം ഉണ്ടെന്നാണ്. ഞാൻ അതല്ല ചേട്ടാ ചോദിച്ചത്, ഈ കൊലപാതകങ്ങളെ കുറിച്ചു ചേട്ടന് എന്താ തോന്നുന്നത് എന്നാണ്.

ഇത് ഒരാൾ തന്നെ ചെയ്തത് ആവാൻ വഴി ഇല്ല സാറേ, രണ്ടോ അതിൽ കൂടുതലോ പേര് ചേർന്നു ആവില്ലേ?. ആവാം ഇതിനു പിന്നിൽ മോട്ടിവ് ഉണ്ടെങ്കിൽ, പക്ഷെ സീരിയൽ കില്ലർ ആണെങ്കിൽ ഒന്നിൽ അധികം ആളുകൾ ആവില്ലല്ലോ. ഞാൻ പറഞ്ഞത് ശെരിയാണ് എന്ന അർത്ഥത്തിൽ ചെറിയാൻ ചേട്ടൻ തല ആട്ടി.

Leave a Reply

Your email address will not be published. Required fields are marked *