‘എന്താ സാറേ, എന്താ പ്രെശ്നം’ അവിടേക്കു ചായ വാങ്ങാൻ പോയ ചെറിയാൻ ചേട്ടൻ ഒരു കൈയിൽ ഫ്ലാസ്ക്കും പിടിച്ചു ഓടി വന്നു.
‘ലോക്കൽ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു ഈ സ്ത്രീയെ കൊണ്ട് ഒരു പരാതി എഴുതി വാങ്ങിപ്പിക്കണം, ഇയാളെ അറസ്റ്റ് ചെയ്യാൻ പറയണം’ നിലത്തു കിടന്ന അയാളെ നോക്കി ഞാൻ ചെറിയാൻ ചേട്ടനോട് പറഞ്ഞു റൂമിലേക്ക് നടന്നു. ‘സാറേ ഒന്ന് നിൽക്കണേ’, എന്റെ പുറകെ ഓടി വന്ന് പാറു പറഞ്ഞു.
‘എന്താ?’ ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചു.
‘ സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ, അയാൾ ഇനി എന്തേലും ചെയ്യാൻ വന്നാൽ വിളിക്കാനാണ് ‘
‘ലോക്കൽ സ്റ്റേഷനിൽ നിന്നും ആരേലും വരും, അവരുടെ നമ്പർ വാങ്ങിക്കോ ‘ ഞാൻ അതും പറഞ്ഞു റൂമിൽ പോയി കതകു അടച്ചു. അരയിൽ നിന്നും തോക്ക് എടുത്തു മേശയുടെ ഡ്രാവറിൽ ഇട്ടു. ഒരു കടലാസ് എടുത്ത് അതിൽ എനിക്കു മനസ്സിലായ കാര്യങ്ങൾ എല്ലാം ഞാൻ കുറിച്ചു. രണ്ടു വിക്ടിംസും തമ്മിൽ ഉള്ള ബന്ധം ഗവണ്മെന്റ് സ്കൂൾ ആണ്. പിന്നെ രണ്ടുപേരും ചോദിക്കാനും പറയാനും അധികം ആരും ഇല്ലാത്തവർ.
8 ഒക്ടോബർ 2025. തിങ്കൾ.
രാവിലെ കിളികളുടെ ധ്വനി കേട്ടു ഞാൻ നേരത്തെ തന്നെ ഉണർന്നു. സമയം 5:45 ആയിട്ടൊള്ളു, ഇനി ഉറക്കം കെടുത്തുന്ന രാത്രികൾ ആവും എന്ന് എനിക്കു തോന്നി. കുറ്റന്വേഷണത്തിൽ ഓരോ ദിവസവും പുലരുന്നത് ഒരു പുതു പ്രതീക്ഷയോടെ ആണ്. ഇന്നാവും ആ നിർണായക തെളിവ് ലഭിച്ചു കുറ്റം തെളിയുന്നത് എന്ന പ്രതീക്ഷ.
ഞാൻ ഗൂഗിൾ മാപ്പ് എടുത്ത് ക്രൈം നടന്ന സ്ഥലവും പരിസരപ്രദേശവും നിരീക്ഷിച്ചു. എന്റെ ശ്രദ്ധയിൽ ഒടക്കിയ ഒരു കാര്യം എല്ലാ വീടുകളും തമ്മിൽ നല്ല ദൂരം ഉണ്ട്. അതിലുപരി നദിയുടെ ഇരു സൈഡിലുമായി കുറേ സ്ഥലം വിട്ടിട്ടാണ് വീടുകൾ പണിയുന്നത്. വെള്ളപൊക്കം പേടിച്ചു ആയിരിക്കണം എന്ന് ഞാൻ മനസ്സിൽ കരുതി. സമയം 6:30 ആയപ്പോൾ ഞാൻ ഫോൺ എടുത്ത് അമ്മയെ വിളിച്ചു. വിശേഷങ്ങൾ പറയുമ്പോഴും അമ്മയുടെ മനക്ലേശം എനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു. കാളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ ആണ് ഞാൻ ഫോൺ വെച്ചത്.