ഞാൻ തിരക്കാറില്ല സാറേ, ഇപ്പോൾ രാത്രി ഞാൻ ഹോട്ടലിൽ തന്നെ ആണ് ഏതായാലും ഇവിടെ വന്നൊള്ള ഉപദ്രവം തീർന്നു. സാറിനു എന്തേലും ആവിശ്യം ഉണ്ടേൽ പറഞ്ഞാൽ മതി എന്ന് അവരു പറഞ്ഞു. എന്ത് ആവിശ്യം ഉണ്ടേലും പറയാമോ പാറു?. സാർ ഒറ്റ തടി ആണോ?. അതേ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ പല ആവശ്യവും കാണും എന്ന് പറഞ്ഞു ചെറിയ ഒരു ചിരി നൽകി പാറു പോയി. എല്ലാം ആലോചിച്ചു കിടന്ന് ഞാൻ മെല്ലെ
നിദ്രയിലേക്ക് വീണു.
10 ഒക്ടോബർ 2025. ബുധൻ .
നിർത്താതെ മൊബൈൽ ഫോൺ ഗാനാലാപനം നടത്തുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. സമയം രാവിലെ 4 മണിയെ ആയിട്ടൊള്ളു, ഞാൻ തപ്പി തടഞ്ഞു ഫോൺ എടുത്തു ചെവിയോട് ചേർത്തു. സാറേ അർഷാദ് ആണ്, നല്ലരിയിൽ നിന്ന് ഒരു ബോഡി കൂടെ കിട്ടി. അത് കേട്ടതും എന്റെ നാഡികളിലൂടെ ഒരു മിന്നൽ കടന്നു പോയി.
തുടരും…