അലൂമിനിയം ആക്റ്റീവ് ക്ലോറിനുമായി രാസമാറ്റം സംഭവിക്കും എന്ന് അറിയാവുന്ന ആരോ ആണ് ഫിംഗർ പ്രിന്റ്സ് ലഭികാതെ ഇരിക്കാൻ ക്ലോറിൻ ഗ്യാസ് ആ റൂമിൽ പടർത്തിയ കൊലയാളി. കത്തികൊണ്ടും, മൃഗങ്ങളുടെ നഖങ്ങൾ കൊണ്ടും ഉള്ള മുറിവുകളിൽ നിന്നും രക്തം വാർന്നു പോയിട്ടുണ്ട്. വിക്ടിമിന്റെ കൈ നകങ്ങൾക്ക് ഇടയിൽ നിന്നും ഓഫിയോറൈസ എന്ന സസ്യത്തിന്റെയും മഞ്ഞളിന്റെയും അംശം ലഭിച്ചിട്ടുണ്ട്.
ഈ ഓഫിയോറൈസ എന്താണ്? ഞാൻ മിത്രയോട് ചോദിച്ചു. അവൾ ഫോണിൽ എന്തെക്കെയോ നോക്കിയിട്ട് പറയാൻ തുടങ്ങി.
സാർ, അത് പശ്ചിമഘട്ടത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു ചെടി ആണ്. കാപ്പി ചെടിയുടെ കുടുംബത്തിൽ പെടുന്ന ഇതിനു മലയാളത്തിൽ അവിൽപൊരി, പേര അരത എന്നൊക്കെ പറയും. ഇത്രയും പറഞ്ഞ് അവൾ അവസാനിപ്പിച്ചു.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം മിത്ര വീണ്ടും ചോദിച്ചു, സാർ ഈ കരടിയും മനുഷ്യനും എക്കെ ഒരുമിച്ചു എങ്ങനെയാണ് ആക്രമിക്കുക, അതൊക്കെ നടക്കുന്ന കാര്യം ആണോ.
മിത്രാ, പണ്ട് തന്റെ പേരിനോട് സാമ്യമുള്ള ഒരു യുദ്ധം നടന്നിരുന്നു അലക്സാണ്ടറിയ റോമൻ ചക്രവർത്തിയായിരുന്ന കാലത്ത്, മൂനാം മിത്രാഡിറ്റിക് യുദ്ധം.
സാർ ചുമ്മാ പറയുന്നതാ, മിത്ര ചെറിയ നാണത്തോടെ പറഞ്ഞു.
താൻ ഗൂഗിൾ ചെയ്തു നോക്കിക്കോ മിത്രാ, ഞാൻ സഹപ്രവർത്തകരോട് കള്ളം പറയാറില്ല. അവൾ ഫോൺ എടുത്തു വീണ്ടും തപ്പാൻ തുടങ്ങി, ഞാൻ കഥ തുടർന്നു. റോമാക്കാർ ആ യുദ്ധത്തിൽ തെംസ്‌കിറ എന്ന സ്ഥലം പിടിച്ചടക്കാനായി അതിന്റെ മതിലുകൾക്ക് അടിയിലൂടെ വലിയ ഗര്‍ത്തം നിർമിച്ചു. ഈ ഗര്‍ത്തത്തിലൂടെ ഉള്ളിൽ കടന്ന റോമൻ പട്ടാളക്കാരെ തെംസ്‌കിറയിലെ ജനങ്ങൾ വരവേറ്റത് അവർക്കു നേരെ ജീവനുള്ള കരടികളെ എറിഞ്ഞു ആണ്.
അപ്പോൾ ഇതൊക്കെ വേണേൽ പറ്റും അല്ലേ സാറേ, മിത്ര അമ്പരപ്പോടെ ചോദിച്ചു. വേണേൽ ചക്ക മാവിലും കായിക്കും എന്നല്ലേ മിത്രാ. ഞാൻ അത് പറഞ്ഞു തീർന്നപ്പോൾ മിത്രയുടെ ഫോൺ അടിക്കാൻ തുടങ്ങി. ഫോൺ അവൾ എടുത്ത് ചെവിയിൽ വെച്ചു ഓക്കേ സാർ ഒരു നിമിഷം എന്ന് പറഞ്ഞ് എന്റെ കൈയിൽ തന്നു. ഞാൻ ഫോൺ വാങ്ങി ഹലോ പറഞ്ഞപ്പോൾ മറുതലയിൽ നിന്നും വണക്കം സാർ, ഞാൻ സെന്തിൽ എന്ന് കേട്ടു.