നിണം ഒരുകൂട്ട് 2 [അണലി]

Posted by

പുഴയുടെ അരികിലായി ആൾ താമസം ഇല്ലാത്ത വീടുകൾ, കെട്ടിടങ്ങൾ, ഷെടുകൾ തുടങ്ങിയവ പരിശോധിക്കണം. പിന്നെ ഇന്നലെ വന്ന ആ പെണ്ണിനേയും അനിയത്തിയെയും കൂട്ടി കൊണ്ട് പോയി അവൾ പ്രതിയെ കണ്ടെന്നു പറയുന്ന സ്ഥലം ചോദിച്ചു കണ്ടു പിടിക്കണം. ആ വഴിയിലൂടെ ലഭികാവുന്ന സാമ്പിൾസ് എല്ലാം ശേഖരിക്കുക. ഗിരി ഒരു സല്യൂട്ട് അടിച്ചു അവിടെ നിന്നും പോയി. ഞാൻ കസേരയിൽ പോയി ഇരുന്നു കാലുകൾ മേശ പുറത്തു ഉയർത്തി വെച്ചു. കണ്ണുകൾക്ക്‌ മുകളിൽ തൊപ്പി ഇറക്കി വെച്ച് കണ്ണുകൾ അടച്ചു.

രണ്ട് കൊലപാതകത്തിലും പ്രതി വന്നതും പോയതും പുഴയിലൂടെ ആണ്. ഓരത്തു നല്ല രീതിയിൽ കാട് പിടിച്ചു നിൽക്കുന്നതും അരികിൽ വീടുകൾ ഇല്ലാത്തതും കാരണം ഒരാൾക്ക് കണ്ണിൽ പെടാതെ തോണിയിൽ പോവാനും വരാനും പറ്റും. പക്ഷെ എങ്ങനെയാണ് ആളുകൾ ശ്രദ്ധിക്കാതെ തട്ടിക്കൊണ്ടുപോകുക. അതിനിടയിൽ കരടിയും, മാടനും എക്കെ. സാർ ഉറങ്ങിയോ, മിത്രയുടെ ചോദ്യം കേട്ടു ഞാൻ തൊപ്പി മാറ്റി കണ്ണുകൾ തുറന്നു.

ആദ്യത്തെ ക്രൈമിന്റെ ഫോറെൻസിക് റിപ്പോർട്ട്‌ വന്നിട്ടുണ്ട് സാർ. ഞാൻ കസേരയിൽ നിവർന്നു ഇരുന്നു. എനിക്കു എതിരായി മിത്രയും വന്നു ഇരുന്നു.

സാർ മരണ കാരണം പ്രലിമിനറിയിൽ പറഞ്ഞതുപോലെ തലയുടെ പിൻഭാഗത്തായി ഏറ്റ ശക്തമായ അടിയാണ്, അത് കാരണം അവിടെ സ്ഥിതി ചെയുന്ന പാരിയെറ്റൽ ലോബിൽ രക്തം കട്ട പിടിച്ചു. ഈ അടി ലഭിച്ച സമയം ആ സ്ത്രീയുടെ തലയുടെ മുൻഭാഗത്തെ തലയോട്ടിയിലും എവിടെയോ തട്ടി ചതവ് ഉണ്ട്. കൈകളിൽ നിന്നും, ചുണ്ടുകളിൽ നിന്നും സോൾവ്ന്റ് ബേസ്ഡ് ആയിട്ടുള്ള ആക്രൈലിക് അദ്ദേശിവ്സിന്റെ അംശം കിട്ടിയിട്ടുണ്ട്. അതിനർത്ഥം മാസ്കിങ് ടേപ്പ് പോലുള്ള എന്തെങ്കിലും ഉപയോഗിച്ച് വായും കൈയിൽ കെട്ടി വെച്ചിരുന്നു എന്നാണ്.

ഫിംഗർ പ്രിന്റ്സിനായി ശേഖരിച്ച സാംപ്ലിൾ പലതും ഉപയോഗശൂന്യം ആയി പോയതിനാൽ എവിഡൻസ് ഒന്നും കിട്ടിയില്ല . മരണം നടന്നത് രാത്രി 11 മണിക്ക് ആണ്, എങ്കിലും 10 മണിക്ക് മുൻപ്പ് തുടങ്ങി ശരീരത്തിൽ ഏറ്റ പരുക്കുകൾ ഉണ്ട് . ബോഡിയിൽ നിന്നും കോമൺ സാൾട്, പോള്ളൻ,ക്വാർട്ടസ്, നക്രിറ്റ്, ആക്റ്റീവ് ക്ലോറിൻ, ഹൈഡ്രജൻ പേരോക്സൈഡ്, വന്ന്യ മൃഗങ്ങളായ കരടി, പന്നി, മ്ലാവ് എന്നിവയുടെ കോശങ്ങളും ആണ്.

Leave a Reply

Your email address will not be published. Required fields are marked *