കൃഷിയും കച്ചവടങ്ങളും വീണ്ടും അഭിവൃദ്ധി നേടി. അവസാനം മൂന്നാർ ഉണ്ടായിരുന്ന ബ്രിട്ടീഷ് അധികാരി ഇതിനെ കുറിച്ചു അറിയുകയും ഇവിടെ വന്നു നാട്ടു പ്രമാണിമാരെ പിടിച്ചു കൊണ്ടുപോയി. അങ്ങനെ ആ ആചാരം നിന്നു. പക്ഷെ പണ്ട് കാട്ടു വാസികൾ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു. എന്ത് കാര്യം? ഞാൻ തിരക്കി. കുറേ നാളുകൾ ഇര കിട്ടാതെ വന്നാൽ തടിനിമാടൻ സ്വയം ഇര തേടി ഇറങ്ങും എന്ന്. കഥ കേട്ടു കഴിഞ്ഞപ്പോൾ ചെറിയാൻ ചേട്ടൻ ചിരിക്കാൻ തുടങ്ങി. ചിരിക്കേണ്ട സാറേ, ഞാൻ പറഞ്ഞത് വാസ്‌തവം ആണ് എന്നും പറഞ്ഞു പാറു റൂമിൽ നിന്നും ഇറങ്ങി നടന്നു. സാരിയുടെ ഉള്ളിൽ അവളുടെ കൊഴുത്ത നിദബം ചെറുതായി അനങ്ങുന്നുണ്ട് അവൾ നടക്കുമ്പോൾ.
ചെറിയാൻ ചേട്ടോ, ആ പുഴയുടെ രണ്ട് സൈഡും നല്ലതുപോലെ ഒന്ന് അരിച്ചു പെറുക്കാൻ ലോക്കൽ പോലീസിനോട് പറയണം. സാർ, ഇവരുടെ മണ്ടത്തരങ്ങൾ എക്കെ വിശ്വസിക്കുന്നുണ്ടോ?. പാറു അത് സത്യമാണെന്നു വിശ്വസിക്കുന്നില്ലേ, അതുപോലെ വിശ്വസിക്കുന്ന മറ്റാരെങ്കിലും ചെയുന്ന പണി ആണ് ഇതെങ്കിലോ?. ഇന്നത്തെ കാലത്ത് ആരാ സാറേ നരബലി എക്കെ നടത്താൻ മാത്രം മണ്ടൻ? ചെറിയാൻ ചേട്ടൻ ചോദിച്ചു. 2022ൽ നമ്മുടെ കേരളത്തിൽ തന്നെ അല്ലേ നരബലി നടന്നത്, അതുകൊണ്ട് ഒന്നും തള്ളി കളയാൻ പറ്റില്ലാ. അതിനു ചെറിയാൻ ചേട്ടനും സമ്മതിച്ചു. ഞങ്ങൾ സ്റ്റേഷനിൽ ചെന്നപ്പോൾ തന്നെ മിത്രാ അടുത്ത് വന്നു.
സാർ ഞാൻ പറഞ്ഞില്ലായിരുന്നോ സെന്തിൽ സാറിന്റെ കാര്യം, സാർ പ്രിലിമിനറി റിപ്പോർട്ട് ചോദിച്ചായിരുന്നു ഞാൻ അത് കൊടുത്തു. ഓക്കേ മിത്രാ, വേറെ ഏതേലും ഇൻഫർമേഷൻ ഉണ്ടോ?. ഇല്ല സാർ എന്ന് പറഞ്ഞു അവൾ നീങ്ങി. ഗിരി, സസ്‌പെക്ട് ലിസ്റ്റ് എങ്ങനെയായി? ഞാൻ ഗിരിയോട് ചോദിച്ചു. സാർ, ഈ ലോക്കാലിറ്റിയിൽ ഉള്ള സ്ഥിരം പ്രതികൾ, രണ്ട് വിക്ടിംസിനെയും നേരിട്ട് പരിചയം ഉള്ളവർ, കൃത്യം നടന്ന ദിവസങ്ങളിൽ ഇവിടെയുള്ള ടവറിൽ രജിസ്റ്റർ ചെയ്ത നമ്പറുകൾ, സി സി ടി വിയിൽ നിന്നും സംഭവ സമയത്ത് ക്രൈം സീനുകളിൽ എത്തിപ്പറ്റാൻ സാധ്യത ഉള്ള ആളുകൾ എല്ലാവരെയും ചോദ്യം ചെയ്യുകയാണ്.