നിണം ഒരുകൂട്ട് 2
Ninam Oru Koottu Part 2 | Author : Anali
[Previous Part] [www.kambistories.com]
ഡോർ തുറന്ന് ഒരു മുപ്പതു വയസ്സ് തോന്നികുന്ന സ്ത്രീ അകത്തു പ്രവേശിച്ചു. ആരാ? എന്റെ കൈയിൽ ഇരുന്ന തോക്ക് ഞാൻ ലോക്ക് ആക്കി അവരു കാണാതെ ഷർട്ടിനു ഉള്ളിൽ കേറ്റി പാന്റിന്റെ ഇടയിൽ തിരുകി. സാറേ എന്റെ പേര് പാറു എന്നാ, ഈ ഹോട്ടലിലെ റിസെപ്ഷനിൽ ആണ് ജോലി . എന്തുവേണം, ഞാൻ വീണ്ടും തിരക്കി.
എന്റെ കെട്ടിയവൻ കുടിച്ചിട്ട് വന്ന് എന്നും ഇടിയാ സാറേ, ഇപ്പോൾ എന്നെ കൊല്ലണം എന്നും പറഞ്ഞു ഇവിടെ വരെ വന്നു. എന്നിട്ട് അയാൾ എവിടെ? ഞാൻ പാറുവിനോട് ചോദിച്ചു. എന്റെ ഫോണിൽ വീണ്ടും അനുപമയുടെ കാൾ വന്നപ്പോൾ ഞാൻ അത് കട്ട് ചെയ്തു. അയാൾ താഴെ നിൽപ്പുണ്ട് സാറേ, അതും പറഞ്ഞു പാറു റീസെപ്ഷന്റെ സ്ഥലത്തേക്ക് കൈ ചൂണ്ടി. ഞാൻ പാറുവിനെ വിളിച്ചുകൊണ്ടു താഴേക്കു ചെന്നു. അവിടെ കുടിച്ചു ലക്ക് കെട്ടു ഒരു മനുഷ്യൻ നിൽക്കുന്നു. ഇവിടെ വാടി കഴുവേറുടെ മോളേ, അയാൾ പാറുവിനെ നോക്കി ഗർജിച്ചു.
പ്രശ്നമുണ്ടാക്കാതെ തിരിച്ചു പോണം, ഞാൻ അയാളെ നോക്കി പറഞ്ഞു. നീ ഏതാടാ നായേ, അയാൾ എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു. ഹോട്ടലിലെ റൂംബോയ് അയാളെ പിടിച്ചു വലിച്ച് എന്തോ ചെവിയിൽ മൊഴിഞ്ഞു. പോലീസും പട്ടാള്ളോം ഒന്നും എന്റെ കുടുംബ കാര്യത്തിൽ ഇടപെടേണ്ട, അയാൾ എന്നെ നോക്കി പറഞ്ഞു. ഭയന്ന് എന്റെ അടുത്തു നിന്ന പാറുവിനോട് ഞാൻ ചോദിച്ചു ഒരു കംപ്ലയിന്റ് എഴുതി തരാമോ എന്ന്.
തരാം സാറേ, അവൾ എന്റെ ചെവിയിൽ പറഞ്ഞു. അയാൾ ഞങ്ങൾക്ക് അടുത്തേക്കു നീങ്ങി. നീ സാറിന്റെ ചെവിയിൽ എന്താടി പിറുപി… ഠപ്പേ… അയാൾ പറഞ്ഞു തീർക്കുന്നതിനു മുൻപ് എന്റെ കൈ അയാളുടെ മുഖത്തു പതിഞ്ഞു. ബോധം കെട്ടു അയാൾ നിലത്തു വീണു.