ഞാൻ പ്രാസത്തിൽ പറഞ്ഞത് അവൾക്ക് ഏറെ ഇഷ്ടമായി. അവളെൻറെ കൈപിടിച്ച് താഴ്തി, വലത് കവിളിൽ ഒരു മുത്തം തന്ന് ചാടിതുള്ളി സ്കൂളിലേക്ക് പോയി. ഞാൻ അൽപ്പനേരം അവള് പോകുന്നതും നോക്കി നിന്നു.
പിന്നെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തത് നേരെ കോളേജിലേക്ക് വച്ചുപിടിച്ചു. ഉച്ചക്ക് മുൻപ് ഭക്ഷണമെത്തിയില്ലെങ്കിൽ എന്നെ കടിച്ച് കൊല്ലും അവളുടെ അമ്മ.
******
കോളേജ് കോറിഡോറിൽ വച്ച് ഭക്ഷണപൊതി വാങ്ങി പിന്നിൽ മറച്ച്പിടിച്ച്, ചുറ്റുംനോക്കി മീനാക്ഷി, മായ തന്നതിനപ്പുറത്തെ കവിളിൽ എനിക്കൊരു മുത്തം അതേപോലെ തന്നെ തന്ന്കൊണ്ട് തിരിച്ചോടി. ഞാൻ അവളെയും കുറച്ചുനേരം നോക്കിനിന്നു. അമ്മക്കും മോൾക്കും, ഒരു വ്യത്യാസവും ഇല്ല, ഒരേ പ്രായം, ഒരേ സ്വഭാവം. പിന്നെ പതുക്കെ സ്റ്റുഡിയോയിലെത്താനായി തിരിച്ചു നടന്നു.
ഇത് മതി, ഇത്രക്കൊക്കെ സന്തോഷമേ ജീവിതത്തിൽ വേണ്ടൂ. ഇതിൽപരം ആഡംബരം എന്താണ് എനിക്ക് വേണ്ടത്. ഞാൻ മനസ്സ്നിറഞ്ഞ് ചിരിച്ചുകൊണ്ട് തിരികെനടന്നു….
*******
മായ എച്ച്.ഐ.വി നെഗറ്റീവ് ആണ്, അരവിന്ദനും. ശാസ്ത്രം ഒരുപാട് വളർന്ന് കഴിഞ്ഞിരിക്കുന്നു. ഉമിനീരിൽ നിന്നും രോഗം പകരില്ലെന്നും, മറ്റ് ശരീരദ്രവങ്ങളിൽ നിന്നുപോലും പകരാതെ നോക്കാനുള്ള മാർഗ്ഗങ്ങൾ ഇപ്പോൾ നിലവിലുണ്ടെന്നും നിങ്ങൾ അറിയേണ്ടകാലം അതിക്രമിച്ചിക്കുന്നു. ആർട്ട് ട്രീറ്റ് മെൻ്റിലൂടെ(antiretroviral therapy or ART) ഇപ്പോൾ എച്ച്.ഐ.വി. പകരാതെ തന്നെ സുരക്ഷിതവും, നേരിട്ടുമുള്ള ലൈoഗീകബന്ധത്തിലൂടെ ഗർഭം ധരിക്കാമെന്നും, കുഞ്ഞിലേക്കു പകരാതെ തന്നെ പ്രസവിക്കാമെന്നും, ഗുരുതരമായി നമ്മെ ബാധിക്കുന്ന രോഗങ്ങളില്ലാതെ സാധാരണ ജീവിതം നയിക്കാമെന്നും നാം അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെകുറിച്ച് മതിയായ അറിവില്ലാത്തൊരു രോഗിയാണ് അപകടകരമായ രീതിയിൽ പ്രവർത്തിക്കുക.
മീനാക്ഷി ആഗ്രഹിച്ചത് ഇനിയൊരു മീനാക്ഷി ഈ ലോകത്ത് ഉണ്ടാവരുതെന്നായിരുന്നു. അതിന് കാരണം രോഗമല്ല, അവളെ അവളെന്ന രീതിയിൽ മനസ്സിലാക്കുന്നവർ, സ്നേഹമുള്ളവർ അവൾക്കൊപ്പം ഉണ്ടായിരുന്നില്ല എന്നതാണ്. സുന്ദരരേശനിലൂടെ തിരുമീനാച്ചിയമ്മക്ക് നഷ്ട്ടപ്പെടുന്ന വിചിത്രയോഗമെന്നപോലെ, മീനാക്ഷിയും അരവിന്ദനിൽ നിന്ന് ലഭിച്ച സ്നേഹത്തിൽ നിന്നും ഒരു സാധാരണ ജീവിതത്തിന് പ്രാപ്തയാവുന്നു. നിങ്ങൾക്കും സ്നേഹത്തിലൂടെ ആരുടെയെങ്കിലും ജീവിതം മാറ്റാൻ കഴിയട്ടെ.
***********
*******
‘നിങ്ങൾക്ക് മജ്‌നു ആവാൻ കഴിയുന്നില്ലെങ്കിൽ…
ലൈലയെ പറ്റി പറയാതിരിക്കുക,
കാരണം ലൈലയുടെ മൊഞ്ചിരിക്കുന്നത് മജ്‌നുവിൻ്റെ കണ്ണുകളിലാണ്……’
( ജലാലുദീൻ റൂമി വലിയവാക്കുകളിൽ പറഞ്ഞതിൻ്റെ ചുരുക്കെഴുത്ത് )