“ഓ പിന്നെ, എന്നാലും ഇതുപോലുള്ള ചീപ്പ് പരിപാടി ഞാൻ ആദ്യം കാണുകയാണ്”
“ചീപ്പ് പരിപാടിയല്ല ബ്രഷ് പരിപാടി, നേരത്തെ ഞാൻ കളിയാക്കിയത് ഫീൽ ചെയ്തല്ലേ?”
“എയ് ഇല്ല”
“അത് ചുമ്മാ”
“കുറച്ച്”
“ഞാൻ വെറുതെ പറഞ്ഞതല്ലേ എന്റെ ചക്കരേ, നിന്നോട് ഒന്നും പറയാൻ വയ്യാല്ലോ?”
“നിന്റെ കളിയാക്കൽ ഭയങ്കര റൂഡ് ആണ് കെട്ടോ”
“എന്റെ അങ്കിളേ, ഞാൻ പറയുന്നതിൽ പാതിയും പള്ളിക്ക് വിട്ടാൽമതി”
“ഇപ്പോൾ നിലത്തു വീഴും, ബാക്കി വാ കഴുകി കഴിഞ്ഞ് മതി പ്രസംഗം, ആ ബ്രെഷ് എനിക്കിനി വേണ്ട വേണമെങ്കിൽ നീ തന്നെ വച്ചോ”
“കഴുകിക്കുമോ?”
“പിന്നെ കുഞ്ഞു കൊച്ചല്ലേ? പോയി കഴുകിയിട്ട് വാ”
അവൾ പേസ്റ്റ് പതയുള്ള വാകൊണ്ട് കൊഞ്ഞനം കുത്തി ടോയ്‍ലെറ്റിൽ പോയി വാ കഴുകി വന്നു.
എന്റെ മുഖത്ത് ഘനീഭവിച്ച ഭാവമായിരുന്നു അപ്പോഴും.
അവൾ അതുമിതുമൊക്കെ പറഞ്ഞ് എന്നെ സന്തോഷിപ്പിക്കാൻ നോക്കിയെങ്കിലും മൂഡോഫ് ആയതിനാൽ എനിക്കൊന്നിനും ഒരു രസവും തോന്നിയില്ല.
ഒരു ഗൈഡിനെ കണ്ടുപിടിച്ച് അയാളോടൊപ്പമായി ഞങ്ങളുടെ യാത്ര. അത് എനിക്ക് അതിലും അസൂയ ഉണ്ടാക്കുന്ന കാര്യമായി, അവൾ അയാളുമായി മുടിഞ്ഞ കത്തി. അവരാണ് എവിടെ പോകണം എന്തുവേണം എന്നൊക്കെ തീരുമാനിക്കുന്നത്! ഞാൻ വെറും കാഴ്ച്ചക്കാരനായി.
ഇടയ്ക്ക് ഞാൻ തന്നെ എന്നെ ഒന്ന് വിശകലനം ചെയ്തു.
നിനക്കെന്തുപറ്റി?!! ഇതുപോലുള്ളതൊന്നും ഏശാത്തവനാണല്ലോ നീ, എന്തുമാത്രം തമാശുകൾ ഓഫീസിലും, വീട്ടിലും, നാട്ടിലും ക്കേട്ടിരിട്ടിരിക്കുന്നു?!! അന്നൊന്നും തളരാത്തതുപോലെ തളരാൻ ഇപ്പോൾ ഇവൾ ആരാണു നിന്റെ?
ഉച്ചയായപ്പോൾ ഞാൻ ഒരു വൈൻ ഷോപ്പിൽ കയറി ഒരു പയന്റ് വാങ്ങി അവിടെ നിന്നു തന്നെ 3 എണ്ണം വീശി. ഗൈഡും അവളും പക്കാ ചങ്കസ് ആയി മാറി.
ബാക്കി വന്ന വോഡ്ക്ക ഒരു സ്പ്രൈറ്റുമായി മിക്സ് ചെയ്ത് ബായ്ക്ക പാക്കിൽ തൂക്കി.
3 എണ്ണം ചെന്നതേ എനിക്ക് നന്നായി വിശക്കാൻ തുടങ്ങി. ഇതുങ്ങൾക്ക് അതൊന്നുമില്ലല്ലോ?!!
അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങി എവിടേയോ കയറി എന്തൊക്കെയോ കഴിച്ചു.