മരണം നടന്നത് രാവിലെ ആയിരിക്കണം ബോഡിയുടെ ഒരു പഴക്കം വെച്ച്, മുറിവുകൾ മരിച്ചു കഴിഞ്ഞ് കത്തി കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് ഡോക്ടർ പറയുമ്പോൾ ഞാൻ അവിടെ നിന്നും ഡോക്ടർ നൽകിയ കൈ ഉറ എടുത്ത് അണിഞ്ഞു. വർഷ അയച്ചു തന്ന ഫോട്ടോയിൽ നിന്നും ആ ബോഡി കിടന്ന രീതി ഞാൻ ഓർത്തെടുത്തു. ഞാൻ ആ ബോഡിയുടെ ഇടത്തു സൈഡ് എന്റെ കൈ കൊണ്ട് ഞെക്കി നോക്കി. ബോഡി ഏതു സമയത്താണ് ഫ്രീസറിൽ കൊണ്ടുവന്നു വെച്ചത്, ഞാൻ ചോദിച്ചു. സാർ അത് ഒരു അഞ്ചു മണിയോടെ ആണ് എന്ന് ഡോക്ടർ മറുപടി നൽകി. അപ്പോൾ മരണം നടന്നത് രാവിലെ 9നും 10നും ഇടക്ക് ആയിരിക്കണം അല്ലേ. അതെ, അതു തന്നെ ആണ് എനിക്കും തോന്നിയെ എന്ന് ഡോക്ടർ പറഞ്ഞു. സാറിനു അത് എങ്ങനെയാ മനസ്സിലായെ എന്ന് ചെറിയാൻ ചേട്ടൻ ചോദിച്ചു.
ഹൃദയത്തിന്റെ പ്രവർത്തനം നിൽക്കുമ്പോൾ ശരീരത്തിൽ കൂടെ ഉള്ള രക്ത ഓട്ടം നിലക്കും അതിന് ശേഷം രക്തം ഗുരുത്വാകര്‍ഷണം വഴി ഭൂമിയുടെ ഏറ്റവും ചേർന്നു കിടക്കുന്ന ശരീരഭാഗത്തു ചെന്ന് അടിയും, ഈ ബോഡി കിടന്നത് ഇടതു സൈഡ് ഭൂമിയോട് ചേർന്നാണ് അതിനാൽ അവിടെ കെട്ടി കിടക്കുന്ന രക്തത്തിന്റെ അളവ് നോക്കി മരിച്ച സമയം പറയാൻ പറ്റും. ഫ്രീസറിൽ വെക്കുമ്പോൾ ഈ പ്രവണത അവസാനിക്കും എന്നും ഞാൻ കൂട്ടി ചേർത്തു.
ബോഡിയിലെ മുറിവുകൾ ഓരോന്നും ഞങ്ങൾ നോക്കി വിലയിരുത്തി. ഇത് ചെയ്ത ദുഷ്ടനെ എങ്ങനെയെങ്കിലും പിടിക്കണം സാറെ, ഞങ്ങൾ ഇറങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു. തിരിച്ചു ഹോട്ടലിൽ ചെന്ന് കിടക്കുമ്പോൾ എനിക്കു മൂന്നു കാര്യങ്ങൾ മനസ്സിലായിരുന്നു. ഈ രണ്ട് കൊലപാതകങ്ങളും ചെയ്തത് ഒരേ ആളാണ്. ഇരകൾ മരിച്ചു കഴിഞ്ഞും അവരുടെ ശരീരത്തിൽ മുറിവുകൾ വരുത്തി അത് കണ്ട് സംതൃപതി നേടുന്ന ഒരു സൈക്കോ ആണ് നമ്മൾ തേടുന്ന കുറ്റവാളി. ഒരു കുട്ടിയുടെ കഴുത്ത് അനായാസം ഒടിച്ചു കൊല്ലാൻ മാത്രം ശക്തിയുള്ള ഒരു രക്ത ദാഹി ആണ് ഇതെല്ലാം ചേയുന്നത്. ഈ സൂചനകൾ എല്ലാം വിരൾ ചൂണ്ടുന്നത് ഒരു സീരിയൽ കൊലയാളിയിലേക്ക് ആണോ എന്ന ചോദ്യം എന്നിൽ പുകഞ്ഞു.