ഇന്നത്തെ പോലെ എല്ലായിടത്തും എലെക്ട്രിക്കൽ കാർ ഒന്നുമില്ല, അന്ന് പെട്രോളിയം പോലുള്ള ഇന്ധനത്തിൽ ഓടുന്ന കാറുകൾ ആയിരുന്നു കൂടുതലും. ഞങ്ങൾ കട്ടപ്പന ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഞങ്ങളെയും കാത്തു പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ വീണ നിൽപ്പുണ്ടായിരുന്നു. ഒരു മുപ്പതഞ്ചു വയസ്സ് തോന്നികുന്ന കൊഴുത്ത ഒരു സ്ത്രീ ആയിരുന്നു അവർ. ഗുഡ് മോർണിംഗ് ഡോക്ടർ, ഈ സമയത്ത് വിളിച്ചു വരുത്തിയത് ബുദ്ധിമുട്ടായോ. ഹേയ് ഇല്ലാ, ഞാൻ പോസ്റ്റ് മോർട്ടം കഴിഞ്ഞ് തിരിച്ചു വീട്ടിൽ പോവാൻ തുടങ്ങിയപ്പോൾ ആണ് സാറു വിളിച്ചത്. നമ്മുക്ക് ബോഡി പോയി കണ്ടാലോ, ഞാൻ തിരക്കി. ഇതു വഴി സാർ എന്നും പറഞ്ഞു അവർ എനിക്കു മുന്നിൽ അകത്തോട്ടു നടന്നു. മോർച്വറി എന്ന് മുകളിൽ എഴുതി വെച്ചിരുന്ന ഒരു റൂമിൽ ഞങ്ങൾ പ്രിവേശിച്ചു. അവിടെ തീവ്രമായ തണുപ്പും രൂക്ഷമായ ദുര്‍ഗന്ധവും നിറഞ്ഞ് നിന്നിരുന്നു.
ലൈറ്റ് ഇട്ടപ്പോൾ മുറിയുടെ ഇരു സൈഡിലും വലുപ്പം കൂടിയ ഫ്രീസറുകൾ ഉണ്ടായിരുന്നു. അതിൽ 11 എന്ന് നമ്പർ ഉണ്ടായിരുന്ന ഒരു ഫ്രീസർ തുറന്ന് ഒരു ഹാഡ്ലിൽ പിടിച്ചു ഡോക്ടർ വലിച്ചപ്പോൾ വെളുത്ത പോളി സിപ്പ് ബാഗിൽ പൊതിഞ്ഞു വെച്ച ബോഡി പുറത്തേക്ക് തെന്നി വന്നു, അവർ അത് സ്ലൈഡ് ചെയ്ത് റൂമിന്റെ നടുവിലായി കിടന്ന ഒരു മേശയുടെ പുറത്ത് കൊണ്ടുവന്നു വെച്ചു. ആ മേശയുടെ മുകളിലായി ഓജസ്വിയായ ഒരു ലൈറ്റ് പ്രഭ ചൊരിഞ്ഞു. വിക്ടിം 18 വയസുള്ള ഒരു പെൺകുട്ടി ആണ്, മരണം നടന്നത് കഴുത്തു ഒടിഞ്ഞാണ് ട്രെക്കിയ പൊട്ടിയിട്ടുണ്ട്, ആ സിപ്പ് കവർ തുറക്കുന്നതിനു ഇടയിൽ ഡോക്ടർ പറഞ്ഞു. സിപ്പ് കവർ തുറന്നപ്പോൾ രക്തത്തിൽ പൊതിഞ്ഞു ഒരു ചെറിയ പെൺകുട്ടി കിടന്നു, അവളുടെ ശരീരം വിളറി നീല നിറം സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.
അവളുടെ വയറു തുന്നി കെട്ടി വെച്ചിരിക്കുന്നു, ശരീരത്തിൽ പല ഇടത്തും മാർക്കർ ഉപയോഗിച്ചു ഓരോന്നും മാർക്ക് ചെയ്തിരുന്നു ഈ കാഴ്ച്ച കണ്ടപ്പോൾ തന്നെ അർഷാദ് മൂക്ക് പൊതിഞ്ഞു മോർച്ചറിയിൽ നിന്ന് ഇറങ്ങി. ഈ മാർക്കിങ്സ് എന്തിനാ, ചെറിയാൻ ചേട്ടൻ ചോദിച്ചു. ഈ മാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം മുറിവുകൾ ഉണ്ട്, അത് വിദഗ്‌ദ്ധ പരിശോധനക്കായി ചെല്ലുമ്പോൾ അവർ ശ്രദ്ധിക്കാൻ ആണെന്ന് ഡോക്ടർ പറഞ്ഞു.