ഞങ്ങൾ ഇറങ്ങി ഓരോ ബൂസ്റ്റും ദോശയും കഴിച്ചു. എവിടെ എത്തി എന്ന് ചോദിച്ച് നല്ലരി പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു. നല്ലരി കേസ് അന്വഷണവുമായി വന്നതാണോ എന്ന് ചായകടക്കാരനും ചോദിച്ചു. അതെ എന്ന് ഉത്തരം നൽകി ഞങ്ങൾ വണ്ടിയിൽ തിരിച്ചു കയറി. കാണുന്നവരോട് എല്ലാം കേസ് അന്വേഷിക്കാൻ വന്നത് ആണെന്ന് പറയണോ സാറേ എന്ന് ചെറിയാൻ ചേട്ടൻ ചോദിച്ചു, വേണം എന്ക്കിലെ അവർക്കു ഈ കേസിനെ കുറിച്ച് എന്തേലും അറിയാമെങ്കിൽ പറയുകയുള്ളു എന്ന് ഞാൻ മറുപടി നൽകി. മദ്ധ്യരാത്രം ആയപ്പോൾ ആണ് ഞങ്ങൾ നല്ലരിയുടെ അടുത്തുള്ള ഒരു ചെറിയ ടൗണിൽ എത്തിയത്, അതിന്റെ പേര് ആമകുളം എന്നായിരുന്നു .
ആ ചെറിയ ടൗണിൽ കൈയിൽ എണ്ണാവുന്ന അത്രയും കടകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അതിൽ ഒന്ന് ഒരു ഹോട്ടൽ ആയിരുന്നു. ഹോട്ടൽ മദാലിസ, അവിടുത്തെ ഒരു ഡ്യൂലക്സ് റൂമിൽ ആയിരുന്നു എനിക്കുള്ള സഹവാസ അനുമതി. അവിടെ ഞങ്ങളെ കൊണ്ടുപോയി ചേർത്തത് നല്ലരി പോലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ അർഷാദ് ആണ്. സാർ റസ്റ്റ് എടുത്തോ, നാളെ നമ്മുക്ക് ക്രൈം സീൻ പോയി കാണാം. വിക്ടിംസിന്റെ ബോഡി ഇപ്പോൾ എവിടെയാണ്? ഞാൻ ചോദിച്ചു. സാർ, ഫസ്റ്റ് വിക്ടിമിന്റെ ബോഡി തൃശൂർ മെഡിക്കൽ കോളേജിൽ വിദഗ്‌ദ്ധ പരിശോധനക്കായി അയച്ചു.
രണ്ടാമത്തെ ബോഡി ഇപ്പോൾ കട്ടപ്പന ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉണ്ട്, അയാൾ പറഞ്ഞ് പൂര്‍ത്തിയാക്കി. നമുക്ക് രണ്ടാമത്തെ വിക്ടിമിന്റെ ബോഡി പോയി കണ്ടാലോ? ഞാൻ ചോദിച്ചു. ഇപ്പോൾ വേണമോ സാർ, നാളെ രാവിലെ ബോഡി തൃശ്ശൂരിന് കൊടുത്ത് വിടുന്നതിനു മുൻപ്പ് പോയി കണ്ടാൽ പോരെ. പോര, ഇപ്പോൾ പോയി നമ്മുക്ക് ഒന്ന് കാണാൻ പറ്റുമോ എന്ന് അർഷാദ് നോക്കു. ഞാൻ പോസ്റ്റ് മോർട്ടം നടത്തുന്ന ഡോക്ടറിനെ ഒന്നു വിളിച്ചു നോക്കാം സാർ. താങ്ക്സ് മിസ്റ്റർ അർഷാദ്. അയാൾ അവിടെ നിന്നു തന്നെ ഡോക്ടറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ചെന്നാൽ കാണാം എന്ന് പറഞ്ഞു സാറെ. ഞങ്ങൾ മൂന്ന് പേരും അവിടെ എന്റെ വാഹനത്തിൽ ചെന്നു.