എന്റെ ഓർമ്മയുടെ താളുകളിൽ എവിടെയോ നല്ലരി എന്ന ഗ്രാമവും ഓടി വന്നു, അസ്ഥിയിൽ ഒരു കുളിർ അനുഭവപ്പെട്ടത് ഞാൻ അറിഞ്ഞു. എന്നെ ഞാൻ ആക്കി മാറ്റിയ ഒരു കേസ് ആയിരുന്നു നല്ലരി, ഇത്ര ഏറെ വൈഷമ്യമായ ഒരു കേസ് പിന്നീട് ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നല്ലരി എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി എത്തുന്നത് ആ കാലത്ത് ഞാൻ അനുഭവിച്ച അശാന്തിയും ഏറ്റുവാങ്ങിയ നഷ്ടങ്ങളും ആണ്.
നല്ലരി, കേരളത്തിനും തമ്മിഴ്നാടിനും ഇടയിൽ സ്ഥിതി ചെയുന്ന തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഒരു കൊച്ച് ഗ്രാമം. എപ്പോഴും മാരി മാനത്തു തങ്ങി നിൽക്കുന്ന, തേയില ചെടികൾ കരിമ്പടം പടർത്തിയ, വനത്തെ പരിരംഭണം ചെയ്ത് കിടക്കുന്ന അവളുടെ പേര് മറ്റ് പലരെയും പോലെ ഞാനും ആദ്യം കേൾക്കുന്നത് 2025 ഒക്ടോബർ 4ന് വാർത്താ ചാനലുകളിൽ നിന്നും ആണ്. യുവത്വത്തിന്റെ കലിപ്പും കഴപ്പും എന്റെ പ്രവർത്തികളെ നിയന്ത്രിച്ചിരുന്ന കാലം.
ഞാൻ അന്ന് ക്രൈം ബ്രാഞ്ചിൽ അസിസ്റ്റന്റ് സുപ്രീംൻഡന്റ് ഓഫ് പോലീസ്, അതായതു എ.സ്.പി യായി ജോലി ചെയുന്ന കാലം. ക്രൈം ബ്രാഞ്ചിൽ വന്ന് ആദ്യം ലഭിച്ച കേസ് കായംകുളത്തു ബേക്കറി നടത്തി വന്നിരുന്ന ഒരു യുവാവിന്റെ ദുരൂഹ മരണം ആയിരുന്നു. കേരളാ പോലീസ് 2 മാസം അന്വഷണം നടത്തിയിട്ടും ഒരു തുമ്പ് പോലും കിട്ടാത്ത കേസ് അവസാനം നാട്ടുകാരുടെ പോരാട്ടത്തെ തുടർന്ന് ക്രൈം ബ്രാഞ്ചിന് കൈ മാറി.
ഞാൻ നേതൃത്വം കൊടുത്ത ടീം ആ ക്രൂരകൃത്യം ചെയ്ത പ്രതികളെ മൂന്ന് ദിവസങ്ങൾ കൊണ്ട് വെളിച്ചത്തു കൊണ്ടുവന്നു, അയാളുടെ ജീവൻ കവര്‍ന്നെടുതത്തു സ്വന്തം ഭാര്യയും അവളുടെ കാമുകനും ആയിരുന്നു. ചെറു പ്രായത്തിൽ തന്നെ ഇങ്ങനെ ഒരു കേസ് തെളിയിച്ച എനിക്ക് അന്ന് ഡിപ്പാർട്മെന്റിൽ നല്ല ഒരു പേരും, വളരെ അധികം അഭിനന്ദനങ്ങളും ലഭിച്ചു.
എന്റെ ഫോണിൽ വർഷയുടെ കോൾ വന്നത് പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ്. എന്റെ കൂടെ ട്രെയിനിങ് ക്യാമ്പിൽ വർഷയും ഉണ്ടായിരുന്നു. ക്യാമ്പിൽ വെച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു, അതിന് ശേഷം പിന്നെ കോൺടാക്ട് ഇല്ലാതെ ആയി. ഇത്രയും നാളുകൾക്കു ശേഷം ഇങ്ങനെ ഒരു ഫോൺ കാൾ എന്തിനായിരിക്കും, അവൾ ഇടുക്കിയിൽ എ. സ്. പി ആയി അധികാരം ഏറ്റത്തു മാത്രമാണ് അവസാനമായി കിട്ടിയ അറിവ്. ഞാൻ ഫോൺ എടുത്ത് ‘ഹലോ’ പറഞ്ഞു. ‘തൃലോക് അല്ലേ’ എന്ന് അവൾ തിടുക്കത്തിൽ ചോദിച്ചു. ‘അതേല്ലോ പറഞ്ഞോ വർഷ’, ഞാൻ മറുപടി നൽകി. ‘നീ ഇപ്പോൾ ട്രിവാൻഡ്രത്ത് അല്ലേ, ഒന്ന് ന്യൂസ് ഓണാക്കി നോക്ക്’. ഞാൻ എനിക്ക് സാമ്പാർ വിളമ്പി തന്നുകൊണ്ടിരുന്ന അമ്മയോട് ന്യൂസ് ഓൺ ആകാൻ പറഞ്ഞു. അമ്മ ടീവി ഓൺ ആക്കി ഒരു ന്യൂസ് ചാനൽ വെച്ചു. നല്ലരി എന്ന ഒരു ഗ്രാമത്തിൽ നടന്ന ഒരു കൊലപാതകം ആണ് ചർച്ചാ വിഷയം, ഒരു മധ്യവയസ്ക്ക അതിദാരുണമായി സ്വഭവനത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു, പോലീസുകാർ അവിടെ ചെന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചെന്നും അറിഞ്ഞു.