സാർ, പട്ടാ പകൽ ഇത്രയും ആളുകൾ ഉള്ള ഒരു സ്ഥലത്ത് നിന്നും എങ്ങനയാവും ആ കുട്ടിയെ നമ്മുടെ കില്ലർ പിടിച്ചുകൊണ്ട് പോയത്? ഗിരിയുടെ ആ ചോദ്യം തന്നെ ആണ് എന്നെയും അലട്ടി കൊണ്ടിരുന്നത്. എങ്ങനെയാണു നമ്മുടെ കില്ലർ ആരുടേയും ശ്രെദ്ധ പിടിച്ചു പറ്റാതെ ഒരു കുട്ടിയെ സ്കൂളിൽ നിന്നോ അല്ലേൽ അതിനു അടുത്തു നിന്നോ തട്ടി കൊണ്ടു പോയത്. ഫോറെൻസിക്ക് റിപ്പോർട്ട് എന്ന് വരും ഗിരി? ഞാൻ ചോദിച്ചു. നാളെ ഒരു പ്രിലിമിനറി റിപ്പോർട്ട് തരാം എന്നു പറഞ്ഞു സാർ.
ഞങ്ങൾ നല്ലരി പോലീസ് സ്റ്റേഷനിൽ എത്തി കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു പോലീസ് വണ്ടിയിൽ സരോജിനെ കൊണ്ടുവന്നു. അയാളെ അകത്ത് ഒരു റൂമിൽ കൊണ്ടുപോയി ഇരുത്തിയിട്ടു എന്നെ ഒരു കോൺസ്റ്റബിൾ വന്നു വിവരം അറിയിച്ചു. ഞാനും ഗിരിയും അകത്തേക്ക് പ്രവേശിച്ചു. ഇതെന്താ വെള്ളരിക്ക പട്ടണമോ? സരോജ് ഞങ്ങളെ കണ്ടപ്പോൾ ശബ്‌ധം ഉണ്ടാക്കി. വെള്ളരിക്ക ആണോ മത്തങ്ങ ആണോ എന്നെല്ലാം പറഞ്ഞു തരാടോ, സരോജിന്റെ തലയിൽ പുറകിൽ നിന്നും ഒരു തട്ടു കൊടുത്തു കൊണ്ടു അർഷാദ് പറഞ്ഞു. എല്ലാരും ഒന്ന് പുറത്തോട്ടു നിൽക്കാമോ, ഞാൻ സരോജിന് എതിരു ഒരു കസേര വലിച്ചിട്ട് പറഞ്ഞു.
എന്റെ വാക്കുകൾ കേട്ടു എല്ലാരും പുറത്തേക്കു നടന്നു. എന്നെ രക്ഷിക്കണം സാർ, ഞാൻ അല്ല എന്റെ കുഞ്ഞിനെ കൊന്നത്. അയാളുടെ വാക്കുകളിൽ സത്ത്യം ഉണ്ടെന്ന് എനിക്കു തോന്നി. മിസ്റ്റർ സരോജ്, ഞാൻ ചോദിക്കുന്നതിനു സത്ത്യം പറഞ്ഞാൽ നിങ്ങൾക്ക് പോവാം, ഞാൻ അതു പറഞ്ഞപ്പോൾ അയാൾ തല ആട്ടി ശെരി എന്ന് കാണിച്ചു. കുറച്ചു നാൾ മുൻപ് നിങ്ങൾ മകളെ ആക്രെമിക്കുന്നു എന്നൊരു കേസ് വന്നില്ലേ. അതു ആ ടീച്ചർക്ക് വട്ടാ സാറേ, അയാൾ ഉദാസീനമായി പറഞ്ഞു. ആ കേസിൽ എന്തേലും സത്ത്യം ഉണ്ടോ? ഞാൻ സൗഹാര്‍ദ്ദപരമായി തിരക്കി.
ഇല്ല സാറേ, ആ കേസ് അപ്പോഴേ തള്ളി പോയതല്ലേ. നാളെ വിക്ടിമിന്റെ ഫോറെൻസിക്ക് റിപ്പോർട്ട് വരും, അപ്പോൾ നിങ്ങളു പറഞ്ഞത് കള്ളം ആണെങ്കിൽ രണ്ടു കൊല കേസിനു ആണ് അകത്തു പോകുക. ഞാൻ അതു പറഞ്ഞപ്പോൾ അയാളുടെ കണ്ണിൽ ഭയം നിറയുന്നത് കണ്ടു. സാറേ എന്റെ ഭാര്യ മരിച്ചിട്ടു 10 വർഷമായി, ഞാൻ അത്യാവിശം മദ്യപിക്കും. അയാൾ മടിച്ചു പറയാൻ തുടങ്ങി. മദ്യം തലക്കു പിടിച്ചു വീട്ടിൽ ചെല്ലുമ്പോൾ എന്റെ മകൾ ഉറങ്ങി കിടക്കുക ആയിരിക്കും, ഞാൻ കുറേ നാൾ എന്നെ തന്നെ തളച്ചു നിർത്തി. ഡെസ്കിൽ വെച്ചിരുന്ന ഗ്ലാസ്സിലെ വെള്ളം അയാൾ എടുത്തു കുടിച്ചു വീണ്ടും പറയാൻ തുടങ്ങി, ഞാനും ഒരാണല്ലേ സാറേ.