കുട്ടിയുടെ ബോഡി ആദ്യം കാണുന്നത് ഇവിടെ ഗ്രൗണ്ടിൽ കളിക്കാൻ വന്ന പിള്ളേരാണ് . ബോഡി കിടന്നത് എവിടെയാണ് ഞാൻ ചോദിച്ചു. അത് അവിടെ കാണുന്ന പറമ്പിൽ ആണ് സാർ. അയാൾ കൈ ചൂണ്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നടന്നു. വിക്ടിം ഈ സ്കൂളിൽ ആണോ പഠിക്കുന്നത്? ഞാൻ തിരക്കി. അതെ സാർ, കുട്ടി വീട്ടിൽ നിന്നും നടന്ന് സ്കൂളിൽ വരുന്നത് കണ്ടവർ ഉണ്ട് സാർ. സ്കൂളിൽ ഉള്ളവർ ആരേലും വിക്ടിം സ്കൂളിൽ വന്നതു കണ്ടോ?. ചോദ്യം ചെയ്തു തീർന്നില്ല സാർ, അയാൾ തല ചൊറിഞ്ഞു പറഞ്ഞു. ഞങ്ങൾ വിക്ടിം കിടന്ന സ്ഥലത്തെത്തി, അവിടെ നിറച്ചു മരങ്ങളും അതിലൂടെ കേറി കിടന്ന കുരുമുളക് ചെടികളും ആയിരുന്നു. ആ സ്ഥലം മരങ്ങളുടെ മറ കാരണം ഇരുണ്ടിരുന്നു, ചീവീടിന്റെ ശബ്ദം എന്നിൽ അസ്വസ്ഥതയുണ്ടാക്കി. ഇവിടെ അടുത്ത് വീടുകൾ ഒന്നുമില്ലേ, ഞാൻ അടുത്ത് വീടുകൾ ഒന്നും കാണാത്തതിനാൽ ചോദിച്ചു.
പുഴയുടെ അക്കരെ കുറച്ചു വീടുകൾ ഉണ്ട് സാർ, അത് ഞങ്ങളുടെ പുറകെ വന്ന ഗിരിയാണ് പറഞ്ഞത്. ബോഡി കണ്ട സമയം ഏതാണ് എന്ന് ഞാൻ വിജയ് നായരോട് ചോദിച്ചു. സാർ ബോഡി കണ്ടത് ഇന്നലെ വൈകിട്ടു മൂന്ന് മണിയോടെ ആണ്, ഇവിടെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് സാറേ പന്ത് എടുക്കാൻ പോയപ്പോൾ ബോഡി കണ്ടത്. ഇവിടെ നിന്നും പുഴ വരെ എത്ര ദൂരം വരും എന്ന് ഞാൻ തിരക്കിയപ്പോൾ ഒരു 200 മീറ്റർ എന്ന് ആരോ ഉത്തരം പറഞ്ഞു. ഗഗനം വീണ്ടും മഴ തുള്ളികൾ പൊഴിക്കാൻ തുടങ്ങി. പുഴയിൽ നിന്നും ബോഡി കിടന്ന സ്ഥലത്തേക്ക് ഉള്ള വഴിയിൽ നിന്നും ഫൂട്ട് പ്രിന്റ്സ് ശേകരിക്കാൻ ഞാൻ പറഞ്ഞു. അവിടെ നിന്നും മഴ നനയാത്ത ഞങ്ങൾ സ്കൂളിന്റെ ഊട്ടുപുരയിൽ കേറി നിന്നു.
സാർ ഈ കൊലപാതകവും മറ്റൊരുടത്തു നടന്നിട്ട് ഇവിടെ കൊണ്ടുവന്നു ബോഡി ഇട്ടതാണോ? ഗിരി ചോദിച്ചു. അതെ എന്ന് മാത്രം പറഞ്ഞ് ഞാൻ ചുറ്റുപാടും നോക്കി. ഈ സ്കൂളിൽ സി സി ടി വി ക്യാമറ ഒന്നുമില്ലേ? ഇല്ലാ എന്ന് അവർ പറഞ്ഞു.